സ്‌കൂളിലെ ക്ലാസ് മുറിയില്‍ പാമ്പ്; നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ചുറ്റി

Jul 25, 2022

പാലക്കാട്: മങ്കര സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ക്ലാസ് മുറിയില്‍ പാമ്പ് കയറി. നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ പാമ്പ് ചുറ്റിയെങ്കിലും വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ചില്ല. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളില്ല. ക്ലാസിനുള്ളില്‍ കയറിയ വിദ്യാർഥിനി പാമ്പിനെ ചവിട്ടിയപ്പോള്‍ കാലില്‍ ചുറ്റി. കാല്‍ കുടഞ്ഞതോടെ പാമ്പ് അലമാരയുടെ ഉള്ളില്‍ കയറിയെന്നും വിദ്യാര്‍ഥിനി പറഞ്ഞു. ടൈല്‍ ഇട്ട ക്ലാസ് മുറിയില്‍ പാമ്പ് വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും കുട്ടിയെ പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും അധ്യാപിക പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ക്ലാസ് ആരംഭിക്കുന്നതിന് മുമ്പാണ് സംഭവം. ഈ സമയം അധ്യാപകര്‍ ക്ലാസില്‍ എത്തിയിരുന്നില്ല. കുട്ടികള്‍ ബഹളം വെക്കുകയും അധികൃതര്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് അലമാരയില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയത്. പാമ്പ് കടിച്ചോ എന്ന സംശയത്തേത്തുടര്‍ന്നാണ് കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

LATEST NEWS
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് കനത്ത തിരിച്ചടി, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റം

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് കനത്ത തിരിച്ചടി, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റം

വാഷിങ്ടൺ:ഡിസി: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍...

ഇന്ത്യ – ശ്രീലങ്ക സംയുക്ത സൈക്ലിങ് പര്യവേഷണത്തിന്റെ ഉദ്ഘാടന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അഭിമന്യു

ഇന്ത്യ – ശ്രീലങ്ക സംയുക്ത സൈക്ലിങ് പര്യവേഷണത്തിന്റെ ഉദ്ഘാടന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അഭിമന്യു

ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്ത്യ – ശ്രീലങ്ക സംയുക്ത സൈക്ലിങ് പര്യവേഷണത്തിന്റെ ഉദ്ഘാടന...