തേങ്ങയിടാൻ വന്നയാൾ ഏഴു വയസുകാരിയെ പീഡിപ്പിച്ചു

May 27, 2023

seena

തേങ്ങയിടാൻ വന്നയാൾ ഏഴു വയസുകാരിയെ പീഡിപ്പിച്ചു. കടയ്ക്കൽ സ്വദേശിയായ 52 വയസുള്ള കൃഷ്ണൻകുട്ടിയാണ് പിടിയിലായത്. പ്രതിയ്ക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. അമ്മ കുഞ്ഞിനെ കുളിപ്പിച്ചപ്പോൾ സ്വകാര്യഭാഗത്ത് വേദനയുള്ളതായി കുഞ്ഞ് പറഞ്ഞു. ക്ഷതം ഏറ്റതാണെന്നു മനസിലാക്കിയ അമ്മ കുട്ടിയെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിലാണു പീഡനം മനസ്സിലാക്കിയത്. ഡോക്ടറോടു കുട്ടി പീഡനവിവരം പങ്കുവയ്ക്കുകയായിരുന്നു. കടയ്ക്കൽ പൊലീസ് പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു.

cake tower new
LATEST NEWS
ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദന്ത പരിചരണ ക്ലാസ് സംഘടിപ്പിച്ചു

ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദന്ത പരിചരണ ക്ലാസ് സംഘടിപ്പിച്ചു

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെയും സി ഡി എച്ച്...