‘സില്‍വര്‍ ലൈന്‍ ഇനി വരില്ല; അതിനുള്ള പണം എവിടെ? ഉദ്യോ​ഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ കടം എടുക്കേണ്ട അവസ്ഥയാണ്’

Jan 28, 2024

seena

കൊച്ചി: കേരളത്തില്‍ ഇനി സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാകാന്‍ പോകുന്നില്ലെന്ന് സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. കെപി കണ്ണന്‍. സിൽവർ ലൈൻ പദ്ധതിയുടെ പ്രാധാന്യം നഷ്ടപ്പെട്ടു കഴിഞ്ഞു. ജനങ്ങൾ ഇനി അതിനെ പ്രോത്സാഹിപ്പിക്കുമെന്ന് തോന്നുന്നില്ലെന്നും പ്രൊഫ. കെപി കണ്ണൻ ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്‌സിൽ പറ‍ഞ്ഞു. ഉദ്യോ​ഗസ്ഥർക്ക് ശമ്പളം കൊടുക്കാന്‍ വരെ കടം എടുക്കേണ്ട അവസ്ഥയിലാണ് സർക്കാർ അതിനിടെ പദ്ധതിക്ക് പണം എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.

‘രാജ്യ വ്യാപകമായി ഇപ്പോൾ റെയില്‍ പാതകളിലെ പഴയ സിഗ്നലുകള്‍ നേരെയാക്കിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ തന്നെ 110 കിലോ മീറ്റർ വേ​ഗത കിട്ടും. അതു പോരെ… എന്തിനാണ് കാസർകോട് പോയിട്ട് ഇത്ര തിടുക്കം’- കെപി കണ്ണൻ ചോദിച്ചു.

cake tower new
LATEST NEWS