വീടിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Oct 21, 2021

കിളിമാനൂർ: വീടിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കിളിമാനൂർ ഉടയൻകാവ് കുഞ്ചയൻകുഴി തോട്ടിൻ കര പുത്തൻവീട്ടിൽ കൃഷ്ണൻകുട്ടി നായർ ലതിക ദമ്പതികളുടെ മകൻ ഉണ്ണിക്കണ്ണൻ എന്നറിയപ്പെടുന്ന രതീഷ്.കെ (31) ആണ് മരിച്ചത്‌. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭoവം.

വീട്ടിൽ ആരും ഇല്ലായിരുന്ന ഈ സമയത്ത് വീടിൻ്റെ ഹാളിൽ രതീഷ് തൂങ്ങുകയായിരുന്നത്രേ. സമീപവാസിയായ യുവാണ് രതീഷ് തൂങ്ങി നിൽക്കുന്നത് കാണുന്നത്. തുടർന്ന് വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കിളിമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് മൃത്ദേഹം തിരുവനന്തപുരം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. രഞ്ജിത്.കെ ഏക സഹോദരനാണ്. മൃത് ദേഹം നാളെ ഉച്ചയോടെ വീട്ടിൽ എത്തിച്ച് സംസ്കരിക്കും എന്ന് ബന്ധുക്കൾ അറിയിച്ചു.

LATEST NEWS