ആറ്റിങ്ങല്‍: സബ്സിഡി സാധനങ്ങള്‍ പൊതുജനങ്ങള്‍ക്ക് സപ്ലൈകോ മാവേലി സ്റ്റോറുകള്‍ വഴി മാസങ്ങളായി കിട്ടുന്നില്ലെന്നും, സര്‍ക്കാര്‍ പൊതുവിതരണ സംവിധാനത്തെ തകര്‍ക്കുയാണെന്നും ആരോപിച്ചുകൊണ്ട് അവനവഞ്ചേരി മേഖലാ കോണ്‍ഗ്രസ്സിന്‍റെ സംയുക്ത ആഭിമുഖ്യത്തില്‍ അവനവഞ്ചേരി ഗ്രാമം മുക്ക് സപ്ലൈകോ മാവേലി സ്റ്റോറിനു മുന്നില്‍ ധര്‍ണ്ണാസമരം സംഘടിപ്പിച്ചു.
ധര്‍ണ്ണാ സമരം ആറ്റിങ്ങല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്‍റ് എന്‍.ബിഷ്ണു ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി.മുന്‍ നിര്‍വ്വാഹകസമിതിഅംഗം ഡോ.വി.എസ്.അജിത്കുമാര്‍ മുഖ്യപ്രഭാക്ഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്‍റ്മാരായ എസ്.കെ. പ്രിന്‍സ് രാജ്, പി.ജയചന്ദ്രന്‍നായര്‍, കൗണ്‍സിലറും ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയുമായ കെ.ജെ.രവികുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിമാരായ എസ്.ശ്രീരംഗന്‍, എ. ഗോപി, മുന്‍ കൌണ്‍സിലര്‍ കെ.കൃഷ്ണമൂര്‍ത്തി, ബൂത്ത് പ്രസിഡന്‍റ്മാരായ എസ്.സുദര്‍ശനന്‍പിളള, വിജയന്‍സോപാനം, സതീശന്‍, തങ്കമണി ശാസ്തവട്ടം രാജേന്ദ്രന്‍, സലിം പാണന്‍റെമുക്ക്, എസ്.രത്നകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

















