തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

Jan 31, 2024

ഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ ബാബു എംഎല്‍എ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്വരാജിനോടും കെ ബാബുവിനോടും വാദങ്ങള്‍ എഴുതി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഹര്‍ജിയില്‍ കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും.

തെരഞ്ഞെടുപ്പില്‍ മതചിഹ്നം ഉപയോഗിച്ച് കെ ബാബു വോട്ടു തേടിയെന്ന് ആരോപിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ബാബുവിനെതിരെ സ്വരാജ് നല്‍കിയ പരാതി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ കെ ബാബു നല്‍കിയ അപ്പീലിൽ ഹൈക്കോടതി നടപടികൾ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.

cake tower new
LATEST NEWS
നാരായണൻ (62) നിര്യാതനായി

നാരായണൻ (62) നിര്യാതനായി

കല്ലമ്പലം:മടവൂർ സീമന്തപുരം വൈ എം എ ജംഗ്ഷൻ ശ്രീ നിത്യത്തിൽ നാരായണൻ (62) (റിട്ട്: എസ് ഐ ഓഫ് പോലീസ്)...

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധിച്ച് പട്ടികജാതി കുടുംബങ്ങള്‍, സംഘര്‍ഷം, ഇടപെട്ട് ആഭ്യന്തരമന്ത്രി

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധിച്ച് പട്ടികജാതി കുടുംബങ്ങള്‍, സംഘര്‍ഷം, ഇടപെട്ട് ആഭ്യന്തരമന്ത്രി

കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഏഴു...