സഹോദയ ഇന്റർ സ്കൂൾ ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ ഉദ്ഘാടനം നടന്നു

Oct 3, 2026

seena

വർക്കല: ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാപിറ്റൽ സഹോദയ ഇന്റർ സ്കൂൾ ക്രിക്കറ്റ്‌ ടൂർണമെന്റ്
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ മുൻ ജനറൽ സെക്രട്ടറിയും സ്കൂൾ മാനേജറുമായ സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ സ്മിത. ടി അധ്യക്ഷത വഹിച്ചു. ജില്ലയിൽ നിന്നും 10 ടീമുകളാണ് പങ്കെടുത്തത്. ബോയ്സ് ആൻഡ് ഗേൾസ് അണ്ടർ 19 വിഭാഗത്തിൽ
വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയവും നെയ്യാറ്റിൻകര ഡോ. ജി. ആർ പബ്ലിക് സ്കൂളും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനദാനവും സ്വാമി ഋതംഭരാനന്ദ നിർവ്വഹിച്ചു.

cake tower new
LATEST NEWS