വിഴിഞ്ഞത്ത് മുങ്ങി മരിച്ച വിദ്യാർഥികളുടെ പോസ്റ്റുമോർട്ടം ഇന്ന്; മൃതദേഹങ്ങൾ കോളജിൽ പൊതുദർശനത്തിന് വെക്കും

Jan 27, 2024

seena

തിരുവനന്തപുരം: വിഴിഞ്ഞം വെള്ളായണിയിൽ മുങ്ങിമരിച്ച വിദ്യാർഥികളുടെ പോസ്റ്റുമോർട്ടം ഇന്ന്. വെള്ളായണി കായലിലെ വവ്വാമൂല ഭാഗത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെര്‍ഡ് (19) ലിബിനോണ്‍ (20) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. നാലുപേരാണ് കുളിക്കാനിറങ്ങിയത്. കായലില്‍ ആഴമുള്ള പ്രദേശത്താണ് ഇവര്‍ മുങ്ങി മരിച്ചത്.ഇതില്‍ ഒരാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേരും അപകടത്തില്‍പ്പെടുന്നത്. ഫയര്‍ഫോഴ്‌സ് എത്തി മൂന്ന് പേരെയും കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ക്രൈസ്റ്റ് കോളജിൽ പൊതുദർശനത്തിന് വെക്കും.

cake tower new
LATEST NEWS
കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ അഞ്ച്...