വില്‍പ്പത്രം എഴുതാതെ മാതാപിതാക്കള്‍ മരിച്ചു പോയാല്‍; എന്തൊക്കെയാണ് നടപടിക്രമങ്ങള്‍

Jun 26, 2026

seena

സ്വത്തുക്കള്‍ ഭാഗം വെക്കാതെ മാതാപിതാക്കള്‍ മരിച്ചു പോയാല്‍ എന്ത് ചെയ്യണം. മാതാപിതാക്കള്‍ മരിച്ചു കഴിഞ്ഞാല്‍ മതാചാര പ്രകാരമാണ് സ്വത്ത് വിഭജനം. എന്നാല്‍ മരണശേഷം അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ എങ്ങനെയാണെന്ന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.

സ്വത്ത് കൈകാര്യം ചെയ്യേണ്ടത് എങ്ങനെ?

നിയമപരമായ അവകാശികള്‍ എല്ലാവരും പരസ്പരം യോജിപ്പിലെത്തി വിഭജന ആധാരം തയ്യാറാക്കി രജിസ്റ്റര്‍ ചെയ്യണം. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ സെക്ഷന്‍ സര്‍ട്ടിഫിക്കറ്റിനായി കോടതിയെ സമീപിക്കേണ്ടി വരും.

ആവശ്യമായ രേഖകള്‍

മാതാപിതാക്കളുടെ മരണ സര്‍ട്ടിഫിക്കറ്റ്

അവകാശികളായ എല്ലാ മക്കളുടേയും ആധാര്‍ കാര്‍ഡ്

ബന്ധം തെളിയിക്കുന്നതിനായി റേഷന്‍ കാര്‍ഡ്

അപേക്ഷകന്റെ വോട്ടര്‍ ഐഡിയോ മറ്റ് തിരിച്ചറിയല്‍ രേഖയോ

അപേക്ഷിക്കേണ്ട വിധം

അടുത്തുള്ള അക്ഷയ കേന്ദ്രം വഴിയോ കേരള ഇ-ഡിസ്ട്രിക്ട് പോര്‍ട്ടല്‍ വഴിയോ ലീഗല്‍ ഹെയര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുക.

അപേക്ഷ സമര്‍പ്പിച്ച ശേഷം വില്ലേജ് ഓഫീസര്‍ വീട്ടില്‍ വന്ന് അന്വേഷണം നടത്തുകയും അയല്‍വാസികളില്‍ വനിന്ന് മൊഴിയെടുക്കുകയും ചെയ്യും.

വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കും.(സാധാരണയായി 15 മുതല്‍ 30 ദിവസത്തിനകം ഇത് ലഭിക്കും)

ഭാഗപത്ര ആധാരം രജിസ്റ്റര്‍ ചെയ്യല്‍

സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം എല്ലാ മക്കളും ചേര്‍ന്ന് ഒരു ഭാഗപത്ര ആധാരം തയ്യാറാക്കണം. തുടര്‍ന്ന് എല്ലാവരും ഒന്നിച്ച് സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തി ആധാരം രജിസ്റ്റര്‍ ചെയ്യുന്നതോടെ സ്വത്ത് ഔദ്യോഗികമായി ഓരോരുത്തരുടേയും പേരിലേയ്ക്ക് മാറും.

cake tower new
LATEST NEWS
അമിത് ഷാ സഭയിലെത്തി, സംസാരിച്ചില്ല; പാർലമെന്റ് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

അമിത് ഷാ സഭയിലെത്തി, സംസാരിച്ചില്ല; പാർലമെന്റ് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും...