കാറിടിച്ച് കാൽനടയാത്രികന് പരിക്ക്

Nov 19, 2023

കല്ലമ്പലം: കാറിടിച്ച് കാൽനടയാത്രികന് പരിക്ക്.നാവായിക്കുളം ഡീസന്റ് മുക്ക് കുന്നുവിള വീട്ടിൽ കൊച്ചു പപ്പടം എന്ന് വിളിപേരുള്ള രാജു (55) വിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ ഡീസന്റ്മുക്ക് വെള്ളൂർക്കോണം ഭാഗത്താണ് അപകടം നടന്നത്. നാവായിക്കുളം ഭാഗത്തേക്ക്‌ റോഡിന് ഇടത് വശത്തുകൂടെ നടന്നുപോകുകയായിരുന്ന രാജുവിനെ പിറകിൽ നിന്നുവരുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

പരിക്കേറ്റ രാജുവിനെ നാട്ടുകാരും കാർ ഉടമയും കൂടി കല്ലമ്പലത്തെ സ്വകാര്യ ആശൂപത്രിയിലും പാരിപ്പള്ളി മെഡിക്കൽകോളേജ് ആശൂപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തപ്പോഴേക്കും കാർ ഉടമ മുങ്ങി. തുടർന്ന് രാജുവിന്റെ ബന്ധുക്കളെത്തി ആബുലൻസിൽ രാജുവിനെ മെഡിക്കൽകോളേജ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശൂപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്തു.

LATEST NEWS
‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കും എന്ന അറിയിപ്പ് വ്യാജമെന്ന്...