കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു

Sep 26, 2024

seena

കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. തിരുവനന്തപുരം വിതുര തൊളിക്കോട് സ്വദേശി ഷബിൻ ഷാജി (22)ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിക്ക് വിതുര പ്ലാന്തോട്ടത്താണ് അപകടമുണ്ടായത്. തലക്ക് പരിക്കേറ്റ ഷബിൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഷെഹിൻ ഷാ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

cake tower new
LATEST NEWS