പഫ്‌സ് കഴിക്കുന്നതിനിടെ അസ്വസ്ഥത; 21 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

Feb 22, 2026

seena

കൊച്ചി: പഫ്സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. മുനമ്പം സ്വദേശി ആന്റോണ്‍(21) ആണ് മരിച്ചത്. പഫ്സ് കഴിക്കുന്നതിനിടെ ആന്റോണിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം അറിയാന്‍ കഴിയൂ. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഞായറാഴ്ച രാവിലെ പള്ളിയില്‍ പോയി വന്നതിന് ശേഷം ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങിയതാണോ മരണകാരണമെന്ന് സംശയമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. മൃതദേഹം കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

cake tower new
LATEST NEWS
‘നിന്നെയല്ല, നിന്റെ അച്ഛനെ നോക്കുന്നു; അച്ഛന്‍ എന്തെല്ലാം കണ്ടതാണടോ, ആദ്യമായിട്ട് കാണുന്നതാണോ?’

‘നിന്നെയല്ല, നിന്റെ അച്ഛനെ നോക്കുന്നു; അച്ഛന്‍ എന്തെല്ലാം കണ്ടതാണടോ, ആദ്യമായിട്ട് കാണുന്നതാണോ?’

ആലപ്പുഴ: മാസപ്പടി കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തന്നിലൂടെ...

കാര്‍ പാലത്തില്‍നിന്ന് താഴേക്ക് പതിച്ചു; ഇടുക്കിയില്‍ വിനോദ യാത്രയ്ക്കെത്തിയ സംഘം അപകടത്തില്‍പ്പെട്ടു, ഒരു മരണം

കാര്‍ പാലത്തില്‍നിന്ന് താഴേക്ക് പതിച്ചു; ഇടുക്കിയില്‍ വിനോദ യാത്രയ്ക്കെത്തിയ സംഘം അപകടത്തില്‍പ്പെട്ടു, ഒരു മരണം

തൊടുപുഴ: ഇടുക്കിയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. എലപ്പാറക്ക് സമീപം...