കാരക്കോണത്ത് പൊലീസിനെ അക്രമിച്ച സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. പാലിയോട് ആനാവൂർ കാവിൽ റോഡരികത്ത് പുത്തൻ വീട്ടിൽ വൈശാഖ് (20 )നെ വെള്ളറട പോലിസ് കസ്റ്റഡിയിലെടുത്തു റിമാന്റ് ചെയ്തു. 2 പൊലീസുകാർക്ക് ക്രൂരമായ മർദ്ദനമേറ്റു. വെള്ളറട സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സുരേഷ് കുമാർ, പോലീസുകാരനായ കുമാർ എന്നിവർക്കാണ് മർദ്ധനമേറ്റത്.



















