by liji HP News | Sep 26, 2024 | Latest News, മരണം
ആറ്റിങ്ങൽ അവനവഞ്ചേരി ആനൂപ്പാറയിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ രാധമ്മ (75) മരണപ്പെട്ടു.
മക്കൾ: ലത, സിന്ധു (എസ് എസ് പി ബി എച്ച് എസ് എസ് കടയ്ക്കാവൂർ), ബിന്ദു, സുരേഷ് (ബഹറിൻ)
മരുമക്കൾ: മുരളീധരൻനായർ(എക്സ് സർവ്വീസ്), സുരേഷ് കുമാർ (Late), സന്തോഷ് കുമാർ (സൗദി അറേബ്യ), രമ്യ
by liji HP News | Sep 26, 2024 | Latest News, മരണം
ആറ്റിങ്ങൽ: മൃഗാശുപത്രിക്ക് സമീപം നിഖിലയിൽ ജി. ചെല്ലപ്പൻ പിള്ളയുടെ സഹധർമ്മിണി എൻ സരസ്വതി അമ്മ (93) അന്തരിച്ചു.
മക്കൾ: രാജേന്ദ്രൻ നായർ (ബാബു) (പാലസ് സിമന്റ് ബ്ലോക്ക്), എസ് തുളസി ഭായി, എസ് ഓമന, എസ് ചന്ദ്രിക,
സി. രാമചന്ദ്രൻ പിള്ള, പരേതനായ സി ഗോപാലകൃഷ്ണൻ (ശിവശക്തി ഹോളോ ബ്രിക്സ്).
മരുമക്കൾ: ബി തുളസി അമ്മ, പി മാധവൻ കുട്ടി(റിട്ടയേർഡ് നേവി), ജി തങ്കപ്പൻ പിള്ള(റിട്ടയേർഡ് ജയിൽ വാർഡൻ), എസ് സുധ, ബി രാജലക്ഷ്മി.
സഞ്ചയനം: ഞായറാഴ്ച രാവിലെ എട്ട് മണിക്ക്
by liji HP News | Sep 26, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന് നിര്‍ദേശം. ആധാര്‍ എന്റോള്‍മെന്റ് സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയശേഷമേ ഇനി ആധാര്‍ നല്‍കുകയുള്ളൂ. ഇതിനായി തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്.
വ്യാജ ആധാര്‍ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ പരിഷ്‌കാരം. അപേക്ഷിക്കുന്ന ഘട്ടങ്ങളില്‍ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പോര്‍ട്ടലിലേക്കാണ് എത്തുക. വെരിഫിക്കേഷനായി സബ്കലക്ടര്‍മാര്‍ക്ക് തിരികെയെത്തും. സബ് കലക്ടര്‍മാരാണ് വില്ലേജ് ഓഫിസര്‍മാരും തദ്ദേശ സെക്രട്ടറിമാരും വഴി ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് തിരികെ സമര്‍പ്പിക്കുക. അപേക്ഷ സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികതയും ഈ ഘട്ടത്തില്‍ ഉറപ്പാക്കും. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ തദ്ദേശ സെക്രട്ടറിമാരും ബാക്കി ജില്ലകളില്‍ വില്ലേജ് ഓഫിസര്‍മാരുമാണ് സ്ഥിരീകരണം നടത്തുന്നത്.
അപേക്ഷിച്ച് കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കണമെന്നാണ് അറിയിപ്പെങ്കില്‍ രേഖകള്‍ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെത്തി പരിശോധനക്ക് നല്‍കാം. വേഗത്തില്‍ ആധാര്‍ വേണ്ടവര്‍ക്കാണ് ഇത്തരമൊരു സൗകര്യം ഒരുക്കിയത്. 18 വയസ്സ് പൂര്‍ത്തിയായവരുടെ ആധാര്‍ എന്റോള്‍മെന്റ് ജില്ലാ, ബ്ലോക്ക് തല അക്ഷയകേന്ദ്രങ്ങളില്‍ മാത്രമാക്കിയിട്ടുണ്ട്. വ്യാജ ആധാര്‍ തടയുക എന്നത് ലക്ഷ്യമിട്ടാണ് നിര്‍ണായക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്.
by liji HP News | Sep 26, 2024 | Latest News, ജില്ലാ വാർത്ത
രാജധാനി ഇൻസ്റ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ഗവൺമെന്റ് ഫീസോടുകൂടി പഠിക്കാനുള്ള സുവർണ്ണാവസരം
ഉന്നത വിദ്യാഭ്യാസ നിലവാരവും, സ്റ്റുഡൻസ് പ്ലാസ്‌മെന്റ് ഉറപ്പുവരുത്തുന്ന രാജധാനി ഇൻസ്റ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ 2024 അഡ്മിഷൻ അടുത്ത മാസം 23 വരെ ഗവൺമെന്റ് നീട്ടിയിട്ടുണ്ട്. എം ബി എ, എൻജിനീയറിങ്, ഹോട്ടൽ മാനേജ്മെന്റ്, പോളിടെക്നിക് എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റിലേക്ക് അർഹരായ വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
ഡിഗ്രി യോഗ്യതയുള്ളവർക്ക് ഡ്യുവൽ സ്പെഷ്യലൈസേഷനോടുകൂടിയ എം ബി എ ജനറൽ മാനേജ്മെന്റ്, ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ നേടാവുന്നതാണ്. ഈ കോഴ്സിനോടൊപ്പം 7 ആഡ് ഓൺ കോഴ്സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
എൻജിനീയറിങ് ബാച്ചുകളായ:
1 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്.
2. സൈബർ സെക്യൂരിറ്റി
3. റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ
4. ഏറോ നോട്ടിക്കൽ എൻജിനീയറിങ്
5. ബയോമെഡിക്കൽ എൻജിനീയറിങ്
6. മെക്കാനിക്കൽ എൻജിനീയറിങ്
7. സിവിൽ എൻജിനീയറിങ്
8. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്
9. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്
10. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നീ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. സിവിൽ എഞ്ചിനീയറിങ്ങിൽ താല്പര്യമുള്ള വർക്കിംഗ് പ്രൊഫഷണലുകൾക്കും അപേക്ഷിക്കാം.
തൊഴിലവസരങ്ങൾ ഏറെയുള്ള നാലു വർഷത്തെ ഡിഗ്രി കോഴ്സ് ആയ “ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി “ഒഴിവുള്ള സീറ്റിലേക്കും, പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
രാജധാനി പോളിടെക്നിക് കോളേജിലേക്ക് മൂന്നുവർഷത്തെ എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകൾ ആയ
1. സിവിൽ എൻജിനീയറിങ്
2. മെക്കാനിക്കൽ എൻജിനീയറിങ്
3. ഓട്ടോമൊബൈൽ എൻജിനീയറിങ്
4. കമ്പ്യൂട്ടർ എൻജിനീയറിങ്
5. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്
എന്നീ തൊഴിലവസരങ്ങൾ ഏറെയുള്ള ഡിപ്ലോമ എൻജിനീയറിങ് കോഴ്സുകളിലേക്ക് പത്താംതരം വിദ്യാഭ്യാസ
യോഗ്യതയുള്ള കുട്ടികൾക്ക് അപേക്ഷിക്കാവുന്നതാണ്
അഡ്മിഷന് നേരിട്ട് കോളജുമായി ബന്ധപ്പെടുകയോ, 7025577773 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.
by liji HP News | Sep 26, 2024 | Latest News, മരണം
ആറ്റിങ്ങൽ കരിച്ചിയിൽ പാലവിള വീട്ടിൽ ശാന്തി(37) അന്തരിച്ചു. ആറ്റിങ്ങൽ നഗരസഭയിലെ ഹരിതകർമ്മ സേനാംഗമായിരുന്നു ശാന്തി. രണ്ടു ദിവസം മുൻപ് രക്ത സമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിലായിരുന്നു. ഇന്നലെ രാത്രിയോടെ മരണപെട്ടു. ഇന്ന് രാവിലെ 10 മണി മുതൽ 10.30 വരെ ആറ്റിങ്ങൽ നഗരസഭയിൽ മൃതശരീരം പൊതുദർശനത്തിന് വയ്ക്കും.
മകൾ: തനു
മകൻ: സുജിത്
Recent Comments