by liji HP News | Jul 8, 2024 | Latest News, കേരളം
തൃശൂര്‍: ഗുണ്ടാ നേതാവിന്റെ ആവേശം മോഡല്‍ പിറന്നാള്‍ ആഘോഷം പൊളിച്ച പൊലീസ് നടപടിക്കെതിരെ ഗുണ്ടകളുടെ ഭീഷണി. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനും, പൊലീസ് കമ്മീഷണര്‍ ഓഫീസും ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് ഭീഷണി. തൃശൂര്‍ വെസ്റ്റ് സ്റ്റേഷനിലേക്കാണ് ഫോണ്‍ ഭീഷണി സന്ദേശം വന്നത്.
തേക്കിന്‍കാട് മൈതാനിയില്‍ ആവേശം മോഡല്‍ പിറന്നാള്‍ ആഘോഷം വിളിച്ചുചേര്‍ത്ത ഗുണ്ട തീക്കാറ്റ് സാജന്‍ ആണ് ഭീഷണി മുഴക്കിയത്. ഭീഷണി സന്ദേശത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസമാണ് തെക്കേഗോപുരനടയ്ക്ക് സമീപം ഗുണ്ടാ നേതാവിന്റെ പിറന്നാള്‍ ആഘോഷത്തിന് അനുയായികളെല്ലാം ഒത്തുകൂടിയത്.
എന്നാല്‍ പാര്‍ട്ടി നടക്കുന്നതിന് മുമ്പേ സ്ഥലത്തെത്തിയ പൊലീസ്, ആഘോഷത്തിന് ഒത്തുകൂടിയ 32 പേരെ കസ്റ്റഡിയിലെടുത്തു. ഗുണ്ടാ നേതാവിന്റെ അനുചരസംഘം, ആരാധകര്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. ഇതില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഉള്‍പ്പെടെ 16 പേരെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി. ഒത്തുകൂടിയവരില്‍ പ്രായപൂര്‍ത്തിയാകാത്തവരെ താക്കീത് ചെയ്ത് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഗുണ്ടാനേതാവ് കേക്ക് മുറിക്കുന്നതിന്റെ റീല്‍ തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.
by liji HP News | Jul 8, 2024 | Latest News, കേരളം
കോട്ടയം: വിദ്യാര്‍ഥിനിക്ക് കണ്‍സഷന്‍ നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ കോട്ടയത്ത് സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദനം. കോട്ടയം പാക്കില്‍ സ്വദേശി പ്രദീപ് കുമാറിനാണ് മര്‍ദനമേറ്റത്. യൂണിഫോമും കാര്‍ഡും ഇല്ലാതെ കണ്‍സെഷന്‍ ആവശ്യപ്പെട്ടതില്‍ വിദ്യാര്‍ഥിനിയോട് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം.
വിദ്യാര്‍ഥിനിയുടെ ബന്ധുക്കളും സുഹൃത്തുകളും ചേര്‍ന്നാണ് ഇയാളെ മര്‍ദിച്ചത്. പെണ്‍കുട്ടി ബസില്‍ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്ന് മര്‍ദിച്ചെന്ന് കണ്ടക്ടര്‍ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു.
യൂണിഫോം, ഐഡികാര്‍ഡ്, കണ്‍സെഷന്‍ കാര്‍ഡ്, ബാഗ് തുടങ്ങിയവയൊന്നുമില്ലാതെ വിദ്യാര്‍ഥിനി വിദ്യാര്‍ത്ഥി കണ്‍സെഷന്‍ ടിക്കറ്റ് ആവശ്യപ്പെട്ടുവെന്നും കണ്ടക്ടര്‍ ആരോപിച്ചു. മാളിയേക്കല്‍ കടവ് കോട്ടയം റൂട്ടില്‍ ഓടുന്ന ബസ്സിലെ കണ്ടക്ടറാണ് പ്രദീപ് കുമാര്‍.
തലയ്ക്ക് പരിക്കേറ്റപ്രദീപ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇയാളുടെ പരാതിയില്‍ ചിങ്ങനവനം പൊലീസ് കേസ് എടുക്കുകയും ചെയ്തു.
പ്രദീപ് തന്നെ മാനസിമായി പീഡിപ്പിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയും പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയോട് വളരെ മോശമായി കണ്ടക്ടര്‍ സംസാരിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതാണ് പ്രകോപനത്തിന് കാരണമായത്. പ്ലസ് വണ്ണില്‍ പ്രവേശനം അടുത്തിടെ ലഭിച്ച കുട്ടിക്ക് യൂണിഫോമും ഐഡിക്കാര്‍ഡും ലഭിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
by liji HP News | Jul 8, 2024 | Latest News, കേരളം
വിഴിഞ്ഞത്ത് കൂടുതൽ കപ്പലുകളെത്തും. വിഴിഞ്ഞം തുറമുഖത്ത് ആദ്യ മതർഷിപ്പിന് പിന്നാലെ കൂടുതൽ കപ്പലുകളെത്തും. രണ്ടു കപ്പലുകളാണ് കൂടുതലായി എത്തുക. സീസ്പാൻ സാന്റോസ്, മാറിൻ അജുർ എന്നി രണ്ടു ഫീഡർ കപ്പലുകളാണ്. ഒരു കപ്പൽ ശനിയാഴ്ച എത്തിയേക്കും.
അതേസമയം വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ ചരക്ക് കപ്പൽ –സാൻ ഫെർണാണ്ടോ– 10ന് രാത്രി വൈകി വിഴിഞ്ഞം പുറം കടലിൽ നങ്കൂരമിടും.11ന് തുറമുഖ ബെർത്തിൽ അടുക്കുന്ന കപ്പലിൽ നിന്നു ചരക്കിറക്കൽ ജോലി അന്നു തന്നെ തുടങ്ങും. കപ്പലിൽ സമീപ വിദേശ രാജ്യങ്ങളിലേക്കുമുള്ള കണ്ടെയ്നറുകളും ഉണ്ടെന്നു വിവരമുണ്ട്.അവയെ കൊണ്ടു പോകുന്നതിനുള്ള രണ്ടു ചെറുകപ്പലുകളും അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞത്ത് അടുക്കും.12 ലെ സ്വീകരണ ചടങ്ങിനു പിന്നാലെ സാൻ ഫെർണാഡോ കൊളംബോക്കു പുറപ്പെടുമെന്നാണ് വിവരം.
11ന് രാവിലെ 9 നും 10 നും ഇടയിൽ കപ്പലിനെ ബെർത്തിലേക്ക് ആനയിക്കുമെന്നാണ് അറിയുന്നത്. 12ന് മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാരും ചേർന്നുള്ള സ്വീകരണ ചടങ്ങ് നടത്തുംബെർത്തിങ് നടത്തുന്നതിനു പിന്നാലെ ചരക്കിറക്കൽ ജോലി തുടങ്ങും. 1500 മുതൽ 2000 വരെ കണ്ടെയ്നറുകൾ ആവും കപ്പലിൽ ഉണ്ടാവുക.
by liji HP News | Jul 8, 2024 | Latest News, കേരളം
ആലപ്പുഴ: പിഎസ് സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പാര്‍ട്ടി പരിശോധന നടത്തി നിലപാട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍ക്കാര്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. പണം വാങ്ങി പിഎസ് സി മെംബര്‍മാരെ നിയമിക്കുന്ന രീതി സിപിഎമ്മിന് ഇല്ലെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎമ്മിന്റെ നിയമന രീതി ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. മെറിറ്റ് നോക്കി മാത്രമേ പിഎസ് സി പോലുള്ള സ്ഥാനങ്ങളിലേക്ക് ആളുകളെ നിശ്ചയിക്കുകയുള്ളൂ. ആരെങ്കിലും തെറ്റായ രീതിയിലുള്ള സമീപനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. കോഴയുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിഷേധിച്ചിട്ടുണ്ട്. എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
പിഎസ് സി മെമ്പര്‍മാരെ നിശ്ചയിക്കുന്നത് എങ്ങനെയെന്ന് ഞങ്ങള്‍ക്കറിയാം. വ്യക്തമായ ധാരണയുള്ളവരാണ്. അതുകൊണ്ട് റിയാസിനെതിരെ അന്വേഷിക്കേണ്ട കാര്യമില്ല. റിയാസിനെതിരെ തുടരെ വരുന്ന ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അത് മാധ്യമങ്ങളുടെ പണിയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സ്ഥിരമായി ആരോപണങ്ങള്‍ ഉന്നയിക്കലാണ് മാധ്യങ്ങളുടെ ജോലി. മാധ്യമങ്ങള്‍ ഉള്ളിടത്തോളം കാലം ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
കോഴ ആരോപണത്തില്‍ പൊലീസിന് പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ അവര്‍ അന്വേഷിച്ചോട്ടെ. പൊലീസ് അന്വേഷിക്കേണ്ട, സിബിഐ അന്വേഷിക്കേണ്ട എന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഒരു തരത്തിലുള്ള പ്രവണതയും സിപിഎമ്മില്‍ വെച്ചുപൊറുപ്പിക്കില്ല. അതിന് വേറെ പാര്‍ട്ടിയെ നോക്കിയാല്‍ മതി. എംഎ ബേബിയുടെ വിമര്‍ശനത്തില്‍, പാര്‍ട്ടിക്ക് ഉള്ളില്‍ പറയേണ്ടത് ഉള്ളില്‍ പറയും, പുറത്ത് പറയേണ്ടത് പുറത്തു പറയും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രക്കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിട്ടുണ്ടല്ലോയെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
by liji HP News | Jul 8, 2024 | Latest News, കേരളം
ഡല്‍ഹി: ഉപയോക്താക്കള്‍ അയയ്ക്കുന്ന ഫോട്ടോകള്‍ക്ക് മറുപടി നല്‍കാനും അവ എഡിറ്റ് ചെയ്യാനും കഴിയുന്ന തരത്തില്‍ മെറ്റാ എഐയില്‍ മാറ്റം വരുത്താന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ അപ്‌ഡേറ്റില്‍ ഇത്തരത്തില്‍ മാറ്റം വരുത്താനുള്ള പരീക്ഷണത്തിലാണ് വാട്‌സ്ആപ്പ്, പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.24.14.20ല്‍ കണ്ടെത്തിയയായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.
ഉപയോക്താക്കള്‍ക്ക് ചിത്രങ്ങള്‍ മെറ്റാ എഐയുമായി നേരിട്ട് പങ്കിടാന്‍ അനുവദിക്കുന്ന പുതിയ ചാറ്റ് ബട്ടണ്‍ കൊണ്ടുവരുന്നതിനായി വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. മെറ്റാ എഐയിലേക്ക് ചിത്രങ്ങള്‍ അയച്ചതിന് ശേഷം, ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക ഒബ്ജക്റ്റ് തിരിച്ചറിയാനോ സന്ദര്‍ഭം പറയാനോ ചാറ്റ്‌ബോട്ടിനോട് ആവശ്യപ്പെടാന്‍ കഴിയും. കൂടാതെ, ഉപയോക്താക്കള്‍ക്ക് ഒരു ടെക്സ്റ്റ് സന്ദേശം വഴി ഒരു ഇമേജില്‍ മാറ്റങ്ങള്‍ വരുത്താന്‍ മെറ്റാ എഐയോട് ആവശ്യപ്പെടാനും കഴിയും.
Recent Comments