by Midhun HP News | Sep 2, 2024 | Latest News, മരണം
ആറ്റിങ്ങൽ: രവിവർമ്മ ലെയ്നിൽ ജനാർദ്ദന വിലാസത്തിൽ (ആർ.ആർ.വി.ആർ.എ:59 ) പരേതനായ പി സോമശേഖരൻ നായരുടെ (റിട്ടയേർഡ് പോലീസ് ഹെഡ് കോൺസ്റ്റബിൾ, തൃശൂർ) സഹധർമ്മിണി ബി പുഷ്പകുമാരി അമ്മ (74) അന്തരിച്ചു.
മകൻ: എസ് രാജീവ് കുമാർ (അവനവഞ്ചേരി എൻ.എസ്.എസ് കരയോഗം സെക്രട്ടറി).
മരുമകൾ: ആതിര പി.എസ് (സി.പി.ഒ, തൃശൂർ).
സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക്.
by Midhun HP News | Aug 30, 2024 | Latest News, മരണം
ആറ്റിങ്ങൽ: കൊടുമൺ കീഴതിൽബംഗ്ലാവ് വീട്ടിൽ ആറ്റിങ്ങൽ നഗരസഭ മുൻ വൈസ് ചെയർമാനും സി.പി.ഐ എം നേതാവുമായ എൻ .കെ കൃഷ്ണൻനായരുടെ സഹധർമ്മിണി പി രാധമ്മ (95) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് സ്വവസതിയിൽ.
മക്കൾ: കെ വിജയകുമാർ, കെ രാജേന്ദ്രൻ നായർ, ആർ വത്സലകുമാരി, ആർ ഗിരിജ കുമാരി, ആർ നിർമ്മലകുമാരി, കെ ഗോപകുമാർ, ആർ പത്മകുമാരി(ഹെഡ്മിസ്ട്രസ്സ്, ഡി.എ.എം യു.പി.എസ്, ഇടയ്ക്കോട്), പരേതരായ കെ മോഹൻ കുമാർ, കെ പ്രസന്ന കുമാർ.
മരുമക്കൾ: സി രാജലക്ഷ്മി, വി ദേവിക, പി.എസ് ബീന, പ്രമീളകുമാരി, എസ് ശശിധരൻ നായർ, പി.ആർ ചന്ദ്രമോഹൻ, ഗീത, പരേതരായ കെ രവി കുമാർ, എസ് സുഭാഷ് ബാബു
by Midhun HP News | Aug 29, 2024 | Latest News, മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് രജാജ്ഭവനിൽ(വി.വി.പി.എസ് :052)
പി കമലാക്ഷി അമ്മ (96) അന്തരിച്ചു.
ഭർത്താവ്: പരേതനായ ഗോവിന്ദ പിള്ള.
മക്കൾ: ജി രവീന്ദ്രൻ നായർ, പരേതനായ ജി ഗോപിനാഥൻ നായർ.
മരുമക്കൾ: റ്റി ജയന്തിദേവി അമ്മ, എം ചന്ദ്രിക.
by Midhun HP News | Aug 29, 2024 | Latest News, മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആറിടത്ത് യെല്ലോ. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.
അതി തീവ്ര ന്യൂനമർദ്ദം സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതി ചെയ്യുന്നു. ഇന്ന് രാവിലെയോടെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കൻ അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യത. മധ്യ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു.
ഇന്ന് മധ്യ കിഴക്കൻ / വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ട് വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത വരും ദിവസങ്ങളിലും വ്യാപകമായി മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 30 ന് അതി ശക്തമായ മഴയ്ക്കും ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 1 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
by Midhun HP News | Aug 26, 2024 | Latest News, മരണം
പള്ളിക്കൽ ഇത്തിക്കരയാറിൽ കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. പകൽ കുറി കൊട്ടിയം മുക്ക് സ്വദേശി രാമചന്ദ്രൻ (50), ബന്ധുവായ മാരംകോട് സ്വദേശി ധർമ്മരാജൻ (48) എന്നിവരാണ് മരണപെട്ടത്.
ഇന്നലെ ഉച്ചയോടെയാണ് പള്ളിക്കൽ പകൽക്കുറി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്ത് ഇത്തിക്കരയാറ്റിൽ
കുളിക്കാൻ ഇറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ട് കാണാതായത്. രാത്രി വരെ തുടർന്ന അന്വേഷണം വെളിച്ചക്കുറവ് കാരണം അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
by Midhun HP News | Aug 26, 2024 | Latest News, മരണം
കിളിമാനൂർ : പാലു വാങ്ങാൻ വരവേ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു.
കിളിമാനൂർ ഇരട്ടച്ചിറ ചീനിവിള വീട്ടിൽ കെ. ലീല (70) ആണ് മരിച്ചത്
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ സംസ്ഥാനപാതയിൽ ഇരട്ടച്ചിറയിൽ ആയിരുന്നു അപകടം
ഭർത്താവ്: ശിവദാസൻ
മക്കൾ: ദിലീപ് കുമാർ, കണ്ണൻ
മരുമക്കൾ : അനുശ്രീ, ശില
Recent Comments