നസീറുദ്ദീൻ(37) അന്തരിച്ചു

നസീറുദ്ദീൻ(37) അന്തരിച്ചു

എഐറ്റിയുസി ആലംകോട് മത്സ്യമാർക്കറ്റിലെ ചുമട്ട് തൊഴിലാളിയും സിപിഐ ആലംകോട് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ പെരുങ്കുളം സലീനാ മൻസിൽ സലീമിന്റെ മകൻ നസീറുദ്ദീനാണ്(37) അന്തരിച്ചത്. 23-3-2022 രാത്രി 7 മെഡിക്കൽ കോളേജിൽ വെച്ചാണ് അന്തരിച്ചത്.

ഖബറടക്കം നിലയ്ക്കാമുക്ക് ജമാഅത്തിൽ മൂന്ന് മണിക്ക്
ഭാര്യ: ഹസീന
മക്കൾ: നസ്റിയ ഫാത്തിമ, മുഹമ്മദ് റയാൻ

കിഴുവിലത്ത് വീട് കുത്തി തുറന്ന് കവർച്ച

കിഴുവിലത്ത് വീട് കുത്തി തുറന്ന് കവർച്ച

ആറ്റിങ്ങൽ: ആളില്ലാത്ത വീട്ടിൽ കവർച്ച. കിഴുവിലം കൊച്ചാലുംമൂട് ധർമ്മേഷിൻ്റെ ധന്യ ഭവനിലാണ് കവർച്ച നടന്നത്. ഈ വീട് കുറച്ചുദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു. ധർമ്മേഷും പിതാവും വിദേശത്താണ്. ദർമ്മേഷിൻ്റെ ഭാര്യ മേലാറ്റിങ്ങലുള്ള കുടുംബ വീട്ടിലാണ് താമസിച്ചിരുന്നത്. വീട് അടച്ചിട്ടിരുന്നതിനാൽ എല്ലാദിവസവും രാവിലെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമായിരുന്നു. ഇത്തരത്തിൽ പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങൾ കണ്ടത്. തുടർന്ന് വീട്ടിൽവന്ന് കണ്ട് മോഷണ വിവരം സ്ഥിരീകരിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പുലർച്ചെ രണ്ട് മണിയോടെയാണ് മോഷ്ടാവ് വീട്ടിലെത്തിയത്. ക്യാമറയിൽ മുഖം പതിയതിരിക്കുവാൻ മുഖം മറയും വിധം തൊപ്പിയും മാസ്ക്കും ധരിച്ചിരുന്നു. വാതിൽ തുറന്ന് അകത്തുകയറി, തുടർന്ന് വീടിൻറെ കിടപ്പുമുറികളും കുത്തിത്തുറന്നു അലമാരകൾ, മേശകൾ എന്നിവ പൊളിച്ചു ഇതിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം വാരി വലിച്ചിട്ടു. ക്ഷേത്രത്തിലെ ഉത്സവത്തിന് നൽകുവാൻ സൂക്ഷിച്ചിരുന്ന പണം വീട്ടിൽനിന്നും കവർന്നു. പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

പണിമുടക്ക് വിജയിപ്പിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളും

പണിമുടക്ക് വിജയിപ്പിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളും

ആറ്റിങ്ങൽ: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയപണിമുടക്ക് വിജയത്തിനായി എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ. കേരളത്തിലെ തൊഴിലുറപ്പ് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ഏറ്റവും വലിയ സംഘടനയായ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ തൊഴിലാളികൾ പണിമുടക്കി ദേശീയ പണിമുടക്കിൽ പങ്കെടുക്കും. 200 ദിവസം ജോലിയും 600 രൂപ കൂലിയും എന്ന മുദ്രാവാക്യം ദേശീയ പണിമുടക്കിന്റെ ഭാഗമായി ഉന്നയിച്ചുകൊണ്ടാണ് യൂണിയൻ പണിമുടക്കിൽ പങ്കെടുക്കുന്നത്.
പണിമുടക്ക് വിജയിപ്പിക്കുന്നതിനായി അഞ്ചുതെങ്ങിൽ ചേർന്ന യൂണിയന്റെ മേഖലാ കൺവെൻഷൻ യൂണിയൻ ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാബോസ് യൂണിയൻ പ്രസിഡന്റ് സജി സുന്ദർ, ട്രഷറർ
വിജയ് വിമൽ, ഗ്രാമപഞ്ചായത്തംഗം സോഫിയ എന്നിവർ പങ്കെടുത്തു.

നെടുങ്ങണ്ട എസ്എൻവിഎച്എസ്എസ്സിൽ  മൂന്നാം വർഷവും സഹപാഠികകളും അധ്യാപകരും ഒത്തുകൂടി

നെടുങ്ങണ്ട എസ്എൻവിഎച്എസ്എസ്സിൽ മൂന്നാം വർഷവും സഹപാഠികകളും അധ്യാപകരും ഒത്തുകൂടി

ആറ്റിങ്ങൽ: ചെമ്പകച്ചോട്ടിൽ 2022ന്റെ ഭാഗമായി മൂന്നാം വർഷവും 1989 നെടുങ്ങണ്ട എസ്എൻവിഎച്എസ്എസ് എസ്എസ്എൽസി ബാച്ച് സഹപാഠികകളും അധ്യാപകരും ഒത്തുകൂടി. എസ്എൻവിഎച്എസ്എസ് നെടുങ്ങണ്ടയിൽ സംഘടിപ്പിച്ച പരിപാടിയ്ക്ക് മുൻ അഞ്ചുതെങ് പഞ്ചായത്ത് പ്രസിഡന്റ് ഷൈജു ശിവൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനനകർമ്മം വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നിർവ്വഹിച്ചു. ചടങ്ങിൽ റിട്ടേർഡ് സുബേദാർ ഇന്ത്യൻ ആർമി ബിജു സ്വാഗതവും കൃതജ്‌ത റോജി ഫിറോസും രേഖടുത്തി.

നെടുങ്ങണ്ട സ്കൂളിൽനിന്ന് വിരമിച്ച അധ്യപകരെ ആദരിക്കുന്നതിനോടൊപ്പം 1989 ബാച്ചിൽ പഠിച്ചതും നിലവിൽ വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റുമായ ഷീജയെ ഈ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കലാപരിപാടികളോടും വാർഷിക റിപ്പോർട്ട്‌ അവതരണത്തോടും സമ്മേളനം അവസാനിച്ചു.

മഹേഷ് (53) അന്തരിച്ചു

മഹേഷ് (53) അന്തരിച്ചു

ആറ്റിങ്ങൽ: ആലംകോട് പൂവൻപാറ കണ്ണങ്കരവീട്ടിൽ പരേതനായ രാഘവന്റെ മകൻ മഹേഷ് (53) അന്തരിച്ചു. ആലംകോട് കേരളവിഷൻ ജീവനക്കാരനായിരുന്നു. ഏറെനാളായി ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊവിഡ് ബാധിതനുമായിരുന്നു. സംസ്കാരചടങ്ങുകൾ മണമ്പൂരിലെ ഭാര്യവീട്ടുപരിസരത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.സി പി എം പ്രവർത്തകനായിരുന്ന മഹേഷ് പാർട്ടിയുടെ ആലംകോട് ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: വിജി.
ഏകമകൾ മേഘ വിദ്യാർത്ഥിനിയാണ്.

ഹെഡ്മാസ്റ്ററിന് യാത്രയയപ്പ് ഒരുക്കി ആറ്റിങ്ങൽ ഗവണ്മെന്റ് ടൗൺ യു പി എസിലെ കുരുന്നുകൾ

ഹെഡ്മാസ്റ്ററിന് യാത്രയയപ്പ് ഒരുക്കി ആറ്റിങ്ങൽ ഗവണ്മെന്റ് ടൗൺ യു പി എസിലെ കുരുന്നുകൾ

ആറ്റിങ്ങൽ:വിരമിക്കുന്ന ഹെഡ്മാസ്റ്ററിന് വ്യത്യസ്തവിമായ യാത്രയയപ്പ് ഒരുക്കി ആറ്റിങ്ങൽ ഗവണ്മെന്റ് ടൗൺ യു പി എസിലെ കുരുന്നുകൾ. ഇന്ന് കൂടിയ സ്പഷ്യൽ അസ്സംബ്ലിയിൽ ഓരോ ക്ലാസിലെയും കുട്ടികൾ
പുസ്തകങ്ങൾ സമ്മാനമായി നൽകിയാണ് ഹെഡ്മാസ്റ്ററിനോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ വിശ്രമ ജീവിതം സുഖകരമായിരിക്കട്ടെ എന്ന കുട്ടികൾ ആശംസിച്ചു. ഗവ: ടൗൺ യു പി എസിന്റെ സമഗ്രമായ വികസനത്തിന് ചുക്കാൻ പിടിച്ച ഹെഡ്മാസ്റ്റർ വി. രാധാകൃഷ്ണൻ സർ മാർച്ച് 31ന് സർവ്വീസിൽ നിന്ന് വിരമിക്കുകയാണ്.