by Midhun HP News | Jan 1, 2024 | Uncategorized
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ജനുവരി 1 മുതൽ നിശബ്ദ (സൈലന്‍റ്) വിമാനത്താവളം. അനൗൺസ്മെന്റുകൾ പരമാവധി കുറച്ച് യാത്രക്കാരുടെ വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം ആസ്വാദ്യകരമാക്കുകയാണ് ലക്ഷ്യം. യാത്രക്കാർക്കുള്ള സുപ്രധാന വിവരങ്ങളെല്ലാം സ്‌ക്രീനുകളിൽ ലഭ്യമാക്കും. ബോർഡിങ് ഗേറ്റ് മാറ്റം, ബാഗേജ് സ്ക്രീനിങ് സിസ്റ്റം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ മാത്രമായിരിക്കും അനൗൺസ് ചെയ്യുക.
മുംബൈ, ലഖ്നൌ, അഹമ്മദാബാദ് എന്നിങ്ങനെയുള്ള വിമാനത്താവളങ്ങള്‍ ഇതിനകം നിശബ്ദ വിമാനത്താവളങ്ങളാണ്. വലിയ ബഹളമില്ലാതെ സമാധാനപരമായ യാത്രാനുഭവം നല്‍കുകയാണ് സൈലന്‍റ് വിമാനത്താവളങ്ങളുടെ ലക്ഷ്യം. ഇതോടെ യാത്രക്കാര്‍ക്ക് അവരവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. അതേസമയം യാത്രക്കാരിലേക്ക് സുപ്രധാന വിവരങ്ങള്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ടെർമിനൽ -1, ടെർമിനൽ -2 എന്നിവയിലുടനീളമുള്ള എല്ലാ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്‌പ്ലേ സ്‌ക്രീനുകളിലും പ്രധാനപ്പെട്ട വിവരങ്ങള്‍ തെളിയും.
സൈലന്റ് എയർപോർട്ട് എന്ന മാറ്റത്തെ കുറിച്ച് യാത്രക്കാരെ ബോധവത്കരിക്കുന്നതിനുള്ള കാമ്പെയ്‌ൻ സോഷ്യൽ മീഡിയയിലൂടെ നടത്തുമെന്നും ടിയാല്‍ അധികൃതര്‍ അറിയിച്ചു. അതിനിടെ മൂന്നു പുതിയ രാജ്യാന്തര സർവീസുകളുമായാണ് തിരുവനന്തപുരം വിമാനത്താവളം പുതുവര്‍ഷത്തെ വരവേറ്റത്.
അബുദാബിയിലേക്ക് ഇതിഹാദ് എയർലൈൻസും മസ്കറ്റിലേക്ക് സലാം എയറും ക്വാലലംപൂരിലേക്ക് എയർ ഏഷ്യയുമാണ് സർവീസ് തുടങ്ങുന്നത്. അബുദാബിയിലേക്കുള്ള ഇതിഹാദിന്റെ പ്രതിദിന സർവീസ് തുടങ്ങി. സലാം എയറിന്റെ സർവീസ് ജനുവരി 3 നാണ് തുടങ്ങുക. തുടക്കത്തിൽ ബുധൻ, ഞായർ ദിവസങ്ങളിലായിരിക്കും സർവീസ്. എയർ ഏഷ്യ സർവീസ് ഫെബ്രുവരി 21 മുതലാണ് തുടങ്ങുക. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്. ഈ റൂട്ടിൽ മലേഷ്യൻ എയർലൈൻസിന്റെ സർവീസുമുണ്ട്. അതിനിടെ ഇന്ത്യയിൽ നിന്ന് പുതുവത്സരത്തിൽ ആദ്യ അന്താരാഷ്ട്ര വിമാനം പുറപ്പെട്ടത് തിരുവനന്തപുരത്തു നിന്നാണ്.
by Midhun HP News | Jan 1, 2024 | Uncategorized
തിരുവനന്തപുരത്ത് സർക്കാർ സ്കൂളിലെ കിണറ്റിൽ പാമ്പുകളെ കണ്ടെത്തി. പാറശ്ശാല കൊടവിളാകം ഗവ. എൽപിഎസ് സ്കൂളിലെ കിണറ്റിലാണ് രണ്ടു പാമ്പുകളെ കണ്ടത്. സ്കൂൾ കിണറ്റിൽ പാമ്പുണ്ടെന്ന് രക്ഷിതാക്കൾ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. ക്രിസ്മസ്-പുതുവത്സര അവധിക്ക് ശേഷം ഇന്നാണ് സ്കൂൾ തുറന്നത്. കുട്ടികളെ കൊണ്ടുവിടാൻ എത്തിയ രക്ഷിതാക്കൾ കിണറ്റിൽ പാമ്പിനെ കാണുകയായിരുന്നു. രണ്ട് പാമ്പുകളാണ് കിണറ്റിൽ ഉണ്ടായിരുന്നത്. തുടർന്ന് അധികൃതർക്കെതിരെ പ്രതിഷേധമുയർന്നു.
രക്ഷിതാക്കൾ സ്കൂളിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആഴ്ചകളായി കിണറ്റിൽ പാമ്പുകൾ കിടക്കുന്നുണ്ട്. പലവട്ടം സ്കൂൾ അധികൃതരോട് പരാതി പറഞ്ഞിരുന്നു. പാറശ്ശാല പഞ്ചായത്തിൽ അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. പൊലീസും ഫയർഫോഴ്സും സ്ഥലത്തുണ്ട്.
by Midhun HP News | Jan 1, 2024 | Uncategorized
ന്യൂ ഇയർ ആഘോഷം ആയതിനാൽ കഴിഞ്ഞ ദിവസം വീട്ടുകാർ പുറത്തുപോയ സമയത്താണ് ഇവർ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. ഇരുവരും വാർദ്ധ്യക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു. സംഭവത്തിൽ പാങ്ങോട് പൊലീസ് കേസെടുത്തു. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്.
പുതുവത്സരാഘോഷമായതിനാൽ കഴിഞ്ഞ ദിവസം വീട്ടുകാർ പുറത്ത് പോയ സമയത്താണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിയായിരുന്നു. സംഭവത്തിൽ പാങ്ങോട് പൊലീസ് കേസെടുത്തു. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്.
by Midhun HP News | Jan 1, 2024 | Uncategorized
മൂന്നാറിൽ വീണ്ടും റേഷൻകട തകർത്ത് കാട്ടുകൊമ്പൻ പടയപ്പ. പെരിയവാരെ എസ്റ്റേറ്റിലെ 49-ാം നമ്പർ കടയാണ് തകർത്തത്. പ്രദേശത്ത് വന്യ ജീവി ശല്യം രൂക്ഷമെന്ന് നാട്ടുകാർ. പുതുവർഷത്തിൽ മൂന്നാറിൽ കാട്ടാന ആക്രമണത്തിന് അറുതിയില്ല. ജനവാസ മേഖലയിൽ എത്തിയ പടയപ്പ പെരിയവാരെ എസ്റ്റേറ്റിലെ റേഷൻ കട ഭാഗീകമായി തകർത്തു. മൂന്നു ചാക്ക് അരിയും കഴിച്ച ശേഷമാണ് കാട് കയറിയത്.
കഴിഞ്ഞ ദിവസം ലാക്കാട് എസ്റ്റേറ്റിലെ റേഷൻ കട പടയപ്പ തകർത്തിരുന്നു. അരിക്കൊബന് പിന്നാലെ പടയപ്പയും റേഷൻ കടകൾ ആക്രമിക്കുന്നത് ആശങ്കയാണ്. കാട്ടാന ശല്യം പരിഹരിക്കാൻ വനം വകുപ്പ് ഇടപെടണമെന്നാണ് പ്രാദേശ വരികളുടെ ആവശ്യം.
by Midhun HP News | Jan 1, 2024 | Uncategorized
കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ പപ്പാഞ്ഞി മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയടക്കം പത്തുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സുരക്ഷയില്ലാതെ പൊതുസ്ഥലത്ത് കോലം കത്തിച്ചു എന്ന കുറ്റമാണ് ചുമത്തിയത്.
ഇന്നലെ പുതുവര്‍ഷ ആഘോഷത്തിനിടെയാണ് 30 അടി ഉയരമുള്ള കോലം കത്തിച്ചത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഗവര്‍ണര്‍ക്കെതിരെയുളള സമരത്തിന്റെ തുടര്‍ച്ചയായാണ് കോലം കത്തിച്ചതെന്നാണ് എസ്എഫ്ഐ നേതൃത്വം നല്‍കുന്ന വിശദീകരണം.
പപ്പാഞ്ഞിയുടെ മാതൃകയില്‍ 30 അടി ഉയരത്തില്‍ വലിയ കോലമാണ് ബീച്ചില്‍ തയ്യാറാക്കിയത്. സര്‍വകലാശാലകളെ കാവിവത്ക്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് എസ് എസ് ഐ ഉയര്‍ത്തുന്നത്. ഗവര്‍ണര്‍ക്കെതിരെ കോളജുകളിലുടനീളം എസ്എഫ്‌ഐ ബാനറുകളുയര്‍ത്തിയിരുന്നു. ഗവര്‍ണര്‍ സഞ്ചരിക്കുന്ന വഴിയില്‍ ഉടനീളവും പ്രതിഷേധം ശക്തമാക്കുകയാണ് എസ്എഫ്ഐ.
by Midhun HP News | Jan 1, 2024 | Uncategorized
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ത്ത് ദക്ഷിണ റെയില്‍വേ. ഭാവി റെയില്‍ വികസനത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. സില്‍വര്‍ ലൈന്‍ റെയില്‍വേയ്ക്കും സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും റെയില്‍വേ ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. റെയില്‍വേ ഭൂമിയില്‍ സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ദക്ഷിണ റെയില്‍വേയ്ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. ഇതിന്‍ പ്രകാരം നല്‍കിയ റിപ്പോര്‍ട്ടിലാണ് സില്‍വര്‍ ലൈനിനെതിരായ പരാമര്‍ശങ്ങള്‍ ഉള്ളത്. റെയില്‍വേ അധികൃതരുമായി കൂടിയാലോചന നടത്താതെയാണ് സില്‍വര്‍ ലൈന്‍ അലൈന്‍മെന്റ് നിശ്ചയിച്ചത്.
നിലവിലെ റെയില്‍വേയുടെ നിര്‍മ്മിതികള്‍, ട്രെയിന്‍ സര്‍വീസുകള്‍ എന്നിവയില്‍ സില്‍വര്‍ ലൈന്‍ സൃഷ്ടിക്കുന്ന ആഘാതം പരിഗണിച്ചില്ല, റെയില്‍വേയുടെ സമീപഭാവിയിലെ വികസന ആവശ്യങ്ങള്‍ കെ റെയില്‍ അധികൃതര്‍ പരിഗണിച്ചില്ല, തിരൂര്‍- കാസര്‍കോട് ഭാഗത്ത് പല മാനദണ്ഡങ്ങളും പാലിക്കാതെയാണ് അലൈന്‍മെന്റ് നിശ്ചയിച്ചത്, ഡിപിഐര്‍ തയ്യാറാക്കുമ്പോള്‍ കൂടിയാലോചിച്ചില്ല തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സില്‍വര്‍ ലൈന്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആണ്. അതു നിലവിലെ ട്രാക്കുമായി സംയോജിപ്പിക്കാനാകില്ല. സില്‍വര്‍ ലൈന്‍ ട്രാക്കിന്റെ ഇരുവശത്തും ഭിത്തി ഡിപിആറില്‍ പറയുന്നുണ്ട്. അങ്ങനെ ഭിത്തി നിര്‍മ്മിക്കുന്നത് നിലവിലെ റെയില്‍വേ സ്റ്റേഷനുകളുടെ സമീപത്ത് അനുവദിക്കാനാകില്ല എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Recent Comments