പ്രചരണ ജാഥയ്ക്കു സമാപനമായി

പ്രചരണ ജാഥയ്ക്കു സമാപനമായി

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വികസന സമിതിക്ക് കീഴിലെ പതിറ്റാണ്ട് കളായി തൊഴിലെടുത്ത് വരുന്ന ജീവനക്കാർക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തുക, മിനിമം കൂലി നടപ്പിലാക്കുക, ഇ എസ് ഐ, പി എഫ് ഏർപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കാൻ സി ഐ ടി യു നിയന്ത്രണത്തിലുള്ള എച്ച് ഡി എസ് എംപ്ലോയീസ് യൂണിയൻ സി ഐ ടി യുവിൻ്റ നേതൃത്യത്തിൽ ഒക്ടൊബർ 31 ന് സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി തിരു: ജില്ലയിൽ എച്ച് ഡി എസ് എംപ്ലോയീസ് യൂണിയൻ തിരുഃ ജില്ലാ പ്രസിഡൻൻ്റ് അഡ്വ.ബി.സത്യൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടന്ന പ്രചരണ ജാഥ സമാപിച്ചു. ഇന്ന് തിരു: സിറ്റിയിലെ ആശുപത്രികളിലായിരുന്നു പ്രചരണ ജാഥ എത്തിയത് -തിരു: പേരൂർക്കട ജനൽ ആശുപത്രിയിലും, കണ്ണാശുപത്രിയിലും ലഭിച്ച സ്ഥീകരണം, യൂണിയൻ നേതാക്കളായ ‘ഗിരിജാ സുരേഷ്, എ എസ് സുജിത്കുമാർ, എം സത്യൻ, വി.എസ് ശങ്കർ എന്നിവർ സംസാരിച്ചു.

ജാർക്കണ്ഡ്  സംഘം ആറ്റിങ്ങൽ നഗരസഭയും സാക്ഷരതാ മിഷൻ വികസന വിദ്യാകേന്ദ്രവും സന്ദർശിച്ചു

ജാർക്കണ്ഡ് സംഘം ആറ്റിങ്ങൽ നഗരസഭയും സാക്ഷരതാ മിഷൻ വികസന വിദ്യാകേന്ദ്രവും സന്ദർശിച്ചു

അനൗപചാരിക വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിന് ജാർക്കണ്ഡിൽ നിന്നെത്തിയ അഡൽറ്റ് എഡ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റ് സംഘം
തിരുവനന്തപുരം ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ടോജോ ജേക്കബിൻ്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ നഗരസഭയും സാക്ഷരതാ മിഷൻ വികസന വിദ്യാകേന്ദ്രവും സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി. ജാർക്കണ്ഡ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രാഥമിക വിദ്യാഭ്യാസ വിഭാഗം അസി.ഡയറകടർ കൈലേഷ് മിശ്ര, നോഡൽ ഓഫീസർ മനോജ് കുമാർ നിരാല, അഭിജിത് കുമാർ, ഖൈസർ ആലം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

നഗരസഭാ വൈസ് ചെയർമാൻ തുളസീധരൻ പിള്ള ടീമിനെ സ്വാഗതം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ, കൗൺസിലർമാരായ രാജഗോപാലൻ പോറ്റി, സുഖിൽ, ജീവൻ ലാൽ, സുധ, നോഡൽ പ്രേരക് മിനിരേഖ, കൗൺസിൽ ക്ലർക്ക് വിനോദ്, അസി. നോഡൽ.ബിന്ദു, 5, 6 ബാച്ച് ഹയർ സെക്കണ്ടറി തുല്യതയിൽ ഉയർന്ന വിജയം കൈവരിച്ച അനിതകുമാരി, സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വികസന വിദ്യാകേന്ദ്രം സന്ദർശിക്കുകയും ഗുഡ് ഇംഗ്ലീഷ് പരീക്ഷ എഴുതി വിജയിച്ച കൗൺസിലർ ജീവൻ ലാലിന് സർട്ടിഫിക്കറ്റ് ടീമംഗങ്ങൾ നൽകുകയും +2 തുല്യതാ പരീക്ഷയിലെ ജില്ലയിലെ ഒന്നാം റാങ്കുകാരിയായ അനിതകുമാരിയുടെ വിജയഗാഥ ടീമിന് നൽകുകയും ചെയ്തു.

തിരുവനന്തപുരം നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗില്‍ ഉള്‍പ്പെടെ നിരവധി താല്‍ക്കിലിക ഒഴിവുകള്‍

തിരുവനന്തപുരം നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗില്‍ ഉള്‍പ്പെടെ നിരവധി താല്‍ക്കിലിക ഒഴിവുകള്‍

തിരുവനന്തപുരം: നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗില്‍ ഉള്‍പ്പെടെ നിരവധി താല്‍ക്കിലിക ഒഴിവുകള്‍. ഓഡിയോളോജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, റിക്കോർഡ് റൂം അസിസ്റ്റന്റ്, കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ടീച്ചിംഗ് അസിസ്റ്റന്റ് എന്നീ വിവിധ തസ്തികകളിലാണ് നിഷ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഓഡിയോളോജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, റിക്കോർഡ് റൂം അസിസ്റ്റന്റ് എന്നീ തസ്തികകൾക്ക് ഉള്ള അപേക്ഷകൾ നവംബർ 8, 2023 ന് മുൻപ് ലഭിച്ചിരിക്കണം. ടീച്ചിംഗ് അസിസ്റ്റന്റ് തസ്തികയ്ക്കുള്ള അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 13 ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും
http://nish.ac.in/others/career സന്ദർശിക്കുക.

ഐഎസ് ഭീകരവാദ പ്രവർത്തനം: പാലക്കാട് സ്വദേശി സഹീർ തുർക്കി എൻഐഎ കസ്റ്റഡിയിൽ

ഐഎസ് ഭീകരവാദ പ്രവർത്തനം: പാലക്കാട് സ്വദേശി സഹീർ തുർക്കി എൻഐഎ കസ്റ്റഡിയിൽ

എറണാകുളം: കേരളത്തിലെ ഐഎസ് ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു മലയാളി കൂടി എൻഐഎ കസ്റ്റഡിയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയാണ് എൻഐഎയുടെ പിടിയിലായത്. മുമ്പ് എൻഐഎ പിടികൂടിയായ നബീൽ മുഹമ്മദിന്റെ കൂട്ടാളിയാണ് ഇയാൾ. ഇന്നലെ വീട്ടിൽ നിന്നാണ് ഇയാളെ എൻഐഎ കസ്റ്റഡിയിലെടുത്തത്. സഹീറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും എൻഐഎ കണ്ടെടുത്തു. നബീലിന് ഒളിത്താവളം ഒരുക്കി, സിം കാർഡ് നൽകി, കേരളം വിടാനായി പണം നൽകിയെന്നും എൻഐഎ കണ്ടെത്തി.

കേരളത്തിൽ ഐഎസ് ഗ്രൂപ്പ് തുടങ്ങുന്നതിനായി മലയാളികൾ ഉൾപ്പെട്ട സംഘം ശ്രമിച്ചിരുന്നെന്ന് നേരത്തെ എൻഐഎ കണ്ടെത്തിയിരുന്നു. പെറ്റ് ലൗവേർസ് എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പ് സൃഷ്ടിച്ച സംഘം തൃശ്ശൂർ പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും പദ്ധതിയിട്ടിരുന്നുവെന്ന് എൻഐഎ പറയുന്നു. ഇതേതുടർന്ന് എൻഐഎ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഇതിന് പിന്നാലെ നബീൽ അഹമ്മദ് ഒളിവിൽ പോയിരുന്നു. ഇതിനുള്ള സഹായങ്ങൾ ചെയ്തത് ഇപ്പോൾ കസ്റ്റഡിയിലുളള സഹീറാണ്. അവന്നൂരിലെ ലോഡ്ജിലാണ് നബീൽ അഹമ്മദ് ഒളിവിൽ കഴിഞ്ഞത്. ഒരു മാസത്തേക്ക് സഹീറിന്റെ പേരിലാണ് ലോഡ്ജിൽ മുറിയെടുത്തത്. എന്നാൽ ഇവിടെ താമസിച്ചത് നബീലാണെന്ന് തെളിയിക്കുന്ന രേഖകളും സിസിടിവി ദൃശ്യങ്ങളും ഇന്നലെ എൻഐഎ കണ്ടെത്തിയിരുന്നു.

കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് സഹീർ തുർക്കിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. സബീൽ അഹമ്മദിന് സിം കാർഡ് എടുത്ത് നൽകിയതും ഇയാളാണ്. തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയാൻ പണം നൽകിയതും ഇയാളാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേരളത്തിലെ ഐഎസ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ എവിടെ ഓക്കെ വ്യാപിച്ചിട്ടുണ്ടെന്ന് ഇയാളിൽ നിന്ന് കണ്ടെത്താനാണ് എൻഐഎയുടെ ശ്രമം.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തിരുവനന്തപുരം’ ഔദ്യോഗികമായി പേരിട്ടു; ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തിരുവനന്തപുരം’ ഔദ്യോഗികമായി പേരിട്ടു; ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖത്തിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തിരുവനന്തപുരമെന്ന് ഔദ്യോഗികമായി പേരിട്ടു. വിഴിഞ്ഞം കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അനന്തസാധ്യതകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

അടുത്ത മാസം നാലിന് ആദ്യ കപ്പല്‍ എത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.പേരുമായി ബന്ധപ്പെട്ടു പല നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും തുറമുഖത്തിനു യോജിച്ച പേര് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഇന്ന് രാവിലെ 11.30ന് മസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി തുറമുഖത്തിന്റെ ലോഗോ പ്രകാശനം ചെയ്‌തു.

മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. സർക്കാരിന്റെ സ്പെഷൽ പർപ്പസ് കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷനൽ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് മന്ത്രി കെ.എൻ.ബാലഗോപാൽ പ്രകാശനം ചെയ്‌തു.

കേരളത്തില്‍നിന്നു മടങ്ങിയ യുവാവ് ബംഗാളില്‍ നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍

കേരളത്തില്‍നിന്നു മടങ്ങിയ യുവാവ് ബംഗാളില്‍ നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍

കൊല്‍ക്കത്ത: കേരളത്തില്‍നിന്നും അടുത്തിടെ മടങ്ങിയെത്തിയ യുവാവിനെ ബംഗാളില്‍ നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ ബെല്ലാഘട്ട ഐഡി ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചതെന്ന് പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടുത്ത പനിയും ശ്വാസതടസ്സവും തൊണ്ട വേദനയുമായാണ് ബര്‍ദ്വാന്‍ സ്വദേശിയായ യുവാവ് ആശുപത്രിയില്‍ എത്തിയത്. ഇയാള്‍ നിരീക്ഷണത്തിലാണെന്നും പരിശോധനകള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പനിയെത്തുടര്‍ന്ന് ഇയാള്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന് അവര്‍ അറിയിച്ചു. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് നാട്ടിലേക്കു മടങ്ങിയത്. എന്നാല്‍ ഉടന്‍ തന്നെ വീണ്ടും പനി പിടിക്കുകയായിരുന്നു.