by Midhun HP News | Sep 20, 2023 | Uncategorized
വനിതാസംവരണ ബില്ലിന്മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങി.പ്രതിപക്ഷത്ത് നിന്നും ആദ്യം സംസാരിച്ച സോണിഗാന്ധി ബില്ലിന് പൂര്‍ണപിന്തുണ അറിയിച്ചു. വനിതാ സംവരണ നീക്കം തുടങ്ങിയത് രാജീവ് ഗാന്ധിയാണ്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളില്‍ സംവരണം യാഥാര്‍ത്ഥ്യമായി. എന്നാല്‍ രാജീവിന്റെ സ്വപ്‌നം ഇപ്പോഴും അപൂര്‍ണമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.
ബില്‍ നടപ്പിലാക്കുന്നതില്‍ ഏതെങ്കിലും തരത്തില്‍ വൈകുന്നത് ഇന്ത്യയിലെ സ്ത്രീകളോട് കാണിക്കുന്ന നീതി നിഷേധമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. സാധ്യമായ രീതിയില്‍ എല്ലാ തടസങ്ങളും നീക്കി വനിതാ സംവരണ ബില്‍ ഉടന്‍ നടപ്പിലാക്കണം. സ്ത്രീകളുടെ ക്ഷമയുടെ വ്യാപ്തി അളക്കാന്‍ പ്രയാസമാണ്. വിശ്രമിക്കുന്നതിനെക്കുറിച്ച് അവര്‍ ഒരിക്കലും ചിന്തിക്കുന്നില്ല.
by Midhun HP News | Sep 20, 2023 | Uncategorized
ഇടുക്കി: ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ ഭാര്യയും വിദ്യാർഥിയായ മകനും അറസ്റ്റിൽ. വള്ളക്കടവ് കരികിണ്ണം ചിറയിൽ അബ്ബാസിനെ വെട്ടിപ്പരുക്കേൽപിച്ച കേസിലാണു ഭാര്യ അഷീറ ബീവി (39), മകൻ മുഹമ്മദ് ഹസൻ (19) എന്നിവരെ പൊലീസ് പിടികൂടിയത്. 16നു രാത്രി ഒന്നരയോടെയാണു നാലംഗസംഘം വീട്ടിൽക്കയറി അബ്ബാസിനെ വെട്ടിയത്. ക്വട്ടേഷൻ സംഘാംഗങ്ങളെപ്പറ്റി വിവരം ലഭിച്ചെന്നും തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.
അബ്ബാസും അഷീറയും തമ്മിൽ കലഹം പതിവായതോടെ അഷീറയും മകനും അടുത്തയിടെ എറണാകുളത്തെ കുടുംബവീട്ടിലേക്കു പോയി. അബ്ബാസ് ഉപദ്രവിക്കാറുണ്ടെന്ന് അഷീറ അയൽവാസിയായ ഷമീറിനെ അറിയിച്ചു.
തുടർന്ന് അബ്ബാസിനെ ആക്രമിക്കാൻ ഇവർ പദ്ധതിയിട്ടെന്നു പൊലീസ് പറഞ്ഞു.
16നു രാത്രി കാറിലെത്തിയ സംഘത്തോടൊപ്പം വള്ളക്കടവിലെ വീട്ടിലെത്തിയ അഷീറ വീടിന്റെ പിന്നിലെ വാതിൽ പുറത്തുനിന്ന് തുറന്നുകൊടുത്തു. തുടർന്ന് ഷമീറും സംഘവും അബ്ബാസിനെ വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ അബ്ബാസിനെ കോട്ടയം മെഡിക്കൽ കോളജ്
ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പരിചരിക്കാൻ ഭാര്യയും മകനു എത്തിയിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നി പൊലീസ് ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണു കുറ്റം സമ്മതിച്ചത്.
by Midhun HP News | Sep 20, 2023 | Uncategorized
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ ജീവനക്കാരുടെയും ഇടനിലക്കാരുടെയും ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ തൃശൂർ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതി സതീഷ് കുമാർ നടത്തിയ ബിനാമി നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആണ് ശേഖരിക്കുന്നത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന എ.സി മൊയ്‌തീൻ എംഎൽഎയ്ക്ക് വീണ്ടും നോട്ടീസ് നൽകും.
by Midhun HP News | Sep 20, 2023 | Uncategorized
തൊടുപുഴ: പതിനൊന്നു വയസ്സുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വിൽപനക്ക് വെച്ച സംഭവത്തിൽ പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മയെന്ന് പോലീസ്. സൈബര്‍ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ദിവസം മുമ്പാണ് ഇത്തരത്തിലൊരു പോസ്റ്റ് സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നത്. നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. തുടർന്ന് പെൺകുട്ടിയും വല്യമ്മയും പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. കുട്ടിയുടെ മാതാവ് ഉപേക്ഷിച്ചു പോയതാണ്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിതാവിനെയാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാൽ ഇയാൾക്ക് അത്തരത്തിൽ ഫേസ്ബുക്ക് ഐഡികളില്ലെന്ന് മനസ്സിലായി. പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിലെ പ്രതി രണ്ടാനമ്മയാണെന്ന് മനസ്സിലായത്. പെൺകുട്ടിയുടെ പിതാവിന്‍റെ ഫേയ്സ്ബുക്ക് ഐഡി ഉപയോഗിച്ച് ഇവർ പോസ്റ്റിടുകയായിരുന്നു.
മൊബൈല്‍ വഴിയാണ് പോസ്റ്റിട്ടത്. ഇവർക്ക് 6 മാസം പ്രായമുള്ള കുട്ടിയുള്ളതിനാല്‍ അറസ്റ്റിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്നാണ് രണ്ടാനമ്മ പോലീസിന് നൽകിയ മൊഴി.
by Midhun HP News | Sep 20, 2023 | Uncategorized
ആറ്റിങ്ങലിലെ പ്രമുഖ ആശുപത്രിയിലേയ്ക്ക് പരിചയ സമ്പന്നരായ നഴ്സുമാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക.
മൊബൈൽ നമ്പർ: 9995925566
by Midhun HP News | Sep 20, 2023 | Uncategorized
കൊച്ചി: സംസ്ഥാനത്ത് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്ക് ലിറ്ററിന് 10 രൂപ കൂട്ടി. ലിറ്ററിന് 69 രൂപയായിരുന്നത് 79 രൂപയാക്കി ഉയർത്തി. ഏപ്രിലിൽ മണ്ണെണ്ണ ലിറ്ററിന് 83 രൂപയായിരുന്നത് മേയിൽ 69 രൂപയായും ജൂണിൽ 63 രൂപയായും കുറച്ചിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വില വീണ്ടും 69ൽ എത്തി. ഇതാണിപ്പോൾ 79 രൂപയായി കൂട്ടിയിരിക്കുന്നത്.
മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് മൂന്ന് മാസത്തേക്ക് അര ലിറ്റർ മണ്ണെണ്ണയാണ് നൽകുന്നത്. കേന്ദ്രവിഹിതം കുറഞ്ഞതിനാൽ മറ്റ് കാർഡ് ഉടമകൾക്ക് മണ്ണെണ്ണ വിതരണം മാർച്ചിൽ നിർത്തിയിരുന്നു.
Recent Comments