by Midhun HP News | Dec 25, 2022 | Uncategorized
അമേരിക്കയിൽ കനത്ത നാശം വിതച്ച് ബോംബ് സൈക്ലോൺ ശീതക്കാറ്റ്. മൂന്ന് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ അതിശൈത്യത്തിലാണ് രാജ്യത്തെ പല സംസ്ഥാനങ്ങളും. ഇതുവരെയായി ദുരന്തത്തിൽ 17 പേർ മരിച്ചു. ഏഴ് ലക്ഷത്തോളം ജനങ്ങൾ വൈദ്യുതി ഇല്ലാതെ ഇരുട്ടിലാണ്. ക്രിസ്മസ് ആഘോഷിക്കാൻ പോലും കഴിയാത്ത ദുരിതത്തിലാണ് ജനം. ശീതകൊടുങ്കാറ്റും മഞ്ഞു വീഴ്ചയും കാരണം വ്യാഴാഴ്ച 2,700 വിമാനങ്ങൾ റദ്ദാക്കി. വെള്ളിയാഴ്ച 5,934 വിമാനങ്ങളും റദ്ദാക്കി. ദുരന്തം കോടിക്കണക്കിന് മനുഷ്യരെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ.

യുഎസിലെ പല നഗരങ്ങളും താപനില മൈനസ് ഒൻപതിലും താഴെയാണ്. ഫ്ലോറിഡയിലും ടെക്സസിലുമാണ് സ്ഥിതി അങ്ങേയറ്റം രൂക്ഷം. കാഴ്ചാപരിമിതി പൂജ്യമായതിനാല്‍ ഏറ്റവും തിരക്കേറിയ ക്രിസ്മസ് അവധിക്കാലത്തും നഗരറോഡുകള്‍ പലതും നിശ്ചലമായി. ബോംബ് സൈക്ലോണ്‍ ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു.
by Midhun HP News | Dec 25, 2022 | Uncategorized
മാര്‍ച്ചിനകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ അസാധുവാക്കുമെന്ന് കേന്ദ്രം. ആദായ നികുതി വകുപ്പാണ് ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഏപ്രില്‍ ഒന്നു മുതല്‍ ഇത് കര്‍ശനമായി നടപ്പാക്കും. തീയതി കഴിഞ്ഞ് ആധാറുമായി ബന്ധിപ്പിക്കുന്നവര്‍ക്ക് ആയിരം രൂപ വരെ പിഴ ചുമത്തും. ഒരാള്‍ക്ക് രണ്ട് പാന്‍കാര്‍ഡ് ഉണ്ടെങ്കിലും പിഴയടക്കേണ്ടി വരും. പാന്‍ കാര്‍ഡിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കുമ്പോള്‍ ചെറിയ അക്ഷരത്തെറ്റ് വന്നാലും പിഴ ചുമത്തും.

എന്നാല്‍ ജമ്മു കശ്മീര്‍, അസം, മേഘാലയ സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍, ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍, 80 വയസ് കഴിഞ്ഞവര്‍ എന്നിവര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല. ഈ വിഭാഗങ്ങളിലല്ലാത്തവര്‍ക്കെല്ലാം പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണം. പാന്‍കാര്‍ഡ് അസാധുവായാല്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട ബാങ്കിങ് ഉള്‍പ്പടെയുള്ള സേവനങ്ങളൊന്നും ലഭ്യമാകില്ല. ഒരു തവണ പ്രവര്‍ത്തനരഹിതമായാല്‍ ഐടി നിയമത്തിന് കീഴിലുള്ള എല്ലാ അനന്തരഫലങ്ങള്‍ക്കും കാര്‍ഡ് ഉടമ ബാധ്യസ്ഥനുമാണ്.
by Midhun HP News | Dec 25, 2022 | Uncategorized
ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കടലിൽ കുളിയ്ക്കുന്നതിനിടെ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുൾപ്പെടെ മൂന്ന് പേരെ കാണാതായി. അഞ്ചുതെങ്ങിൽ നിന്ന് ഒരാളും പുത്തൻതോപ്പിൽ നിന്ന് രണ്ട് പേരെയുമാണ് കടലിൽ കാണാതായത്. ഇവർക്കായ് തിരച്ചിൽ തുടരുകയാണ്. അഞ്ചുതെങ്ങിൽ നിന്ന് കാണാതായത് മാമ്പള്ളി സ്വദേശിയായ സജൻ ആന്റണി (35)യും പുത്തൻ തോപ്പിലുണ്ടായ അപകടത്തിൽ കാണാതായത് ചിറ്റാറ്റ്മുക്ക് ചിറക്കൽ ഷാൻ ഭവനിൽ ഫ്രയസ് (17) കണിയാപുരം മുസ്താൻമുക്ക് വെട്ടുവീളവീട്ടിൽ സാജിദ് (19) എന്നിവരെയാണ് കാണാതായത്.

വൈകിട്ട് ആറ് മണിയോടെയാണ് പുത്തൻ തോപ്പിൽ അപകടം സംഭവിച്ചത്. തിരയിൽപ്പെട്ട സജിദിനെ രക്ഷിയ്ക്കുവാൻ ശ്രമിക്കവേ ഫ്രയസിനേയും ഒഴുക്കിൽപ്പെട്ട് കാണാതാകുകയായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മാമ്പള്ളി കടലിലുണ്ടായ അപ്രതീക്ഷിത തിരയിൽപ്പെട്ട് സജൻ ആൻണിയെ കാണാതാകുകയായിരുന്നു. ഇവർക്കായി കോസ്റ്റൽ പോലീസിന്റെയും മത്സ്യത്തൊഴിലാകളുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
by Midhun HP News | Dec 25, 2022 | Uncategorized
ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടുണ്ടായ അപകടത്തിലാണ് തുമ്പ സ്വദേശിയായ യുവാവിന് മരണം സംഭവിച്ചത്. തുമ്പ പുതുവൽപുരയിടത്തിൽ ഫ്രാങ്കോ ബെയ്‌സിൽ (35) ആണ് മരണമടഞ്ഞത്. ഇന്ന് രാവിലെയോടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കുളിക്കുന്നതിനിടെ ശക്തമായ തിരയിൽ അടിയൊഴുക്കിൽപ്പെട്ട് ഫ്രാങ്കോ ബേസിലിനെ കാണാതാവുകയായിരുന്നു.

തുമ്പ പുതുവൽപുരയിടത്തിൽ ഫ്രാങ്കോ ബെയ്‌സിൽ (35) ആണ് മരണമടഞ്ഞത്. ഇന്ന് രാവിലെയോടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കുളിക്കുന്നതിനിടെ ശക്തമായ തിരയിൽ അടിയൊഴുക്കിൽപ്പെട്ട് ഫ്രാങ്കോ ബേസിലിന് മരണം സംഭവിക്കുകയായിരുന്നു.
ഉടൻ തന്നെ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കഴക്കൂട്ടം എജെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി കടലിൽ ഉല്ലാസ യാത്രകളും നീന്തലുകളും സുരക്ഷയെ മുൻനിർത്തി ഒഴിവാക്കണമെന്ന നിർദ്ദേശം കോസ്റ്റൽ പോലീസ് നൽകിയിരുന്നു.
by Midhun HP News | Dec 25, 2022 | Uncategorized
ചിറയിൻകീഴ് റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണത്തോട് അനുബന്ധിച്ചു ഉണ്ടായ ഗതാഗത കുരുക്ക് പരിഹരിയ്ക്കുന്നതിനായ് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് ഹാളിൽ സർവ്വകക്ഷി യോഗം സംഘടിപ്പിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി മുരളി അധ്യക്ഷതവഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ലാപഞ്ചായത്ത് മെമ്പർ, ചിറയിൻകീഴ് എസ് എച്ച് ഒ പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
▪️യോഗ തീരുമാനം.
ആറ്റിങ്ങലിൽ നിന്ന് ചിറയിൻകീഴ് വരുന്ന ബസുകൾ വലിയകട ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കാൻ പാടില്ല പകരം താത്കാലിക ബസ് സ്റ്റാൻഡിൽ ആളെ ഇറക്കേണ്ടതാണ്.
ചിറയിൻകീഴ് നിന്നും അഴൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വലിയകട ജംഗ്ഷനിൽ ഉള്ള ബസ് സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റാൻ പാടില്ല. യാത്രക്കാർ താത്കാലിക ബസ് സ്റ്റാൻഡിൽ നിന്നും അഴൂർ ഭാഗത്തേക്കുള്ള വാഹനങ്ങളിൽ കയറേണ്ടതാണ്.
വലിയകട നിന്നും ശാർക്കര, പണ്ടകശാല ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ മഞ്ചാടിമൂട് റെയിൽവേ ഗേറ്റ് വഴി കടകം ജംഗ്ഷൻ വഴി ശാർക്കര ജംഗ്ഷനിൽ എത്തി ഇടത്തേക്കു തിരിഞ്ഞു പോകേണ്ടതാണ്.
പണ്ടകശാല നിന്നും ശാർക്കര ക്ഷേത്രം റോഡ് വഴി വലിയക്കടയിലേക്കും അഴൂരേക്കും പോകേണ്ട വാഹനങ്ങൾ ശാർക്കര ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ശാർക്കര റെയിൽവേ ഗേറ്റ് വഴി വലിയകടക്കും അഴൂരേക്കും പോകേണ്ടതാണ്. ശാർക്കര ക്ഷേത്രത്തിനെ ചുറ്റി പണ്ടകശാല ഭാഗത്തു പോകേണ്ട സ്കൂൾ ബസ് ഉൾപ്പെടെ യുള്ള ഹെവി വാഹനങ്ങളുടെ യാത്ര ടി റോഡ് വഴി താത്കാലികമായി നിരോധിച്ചിരിക്കുന്നു.

by Midhun HP News | Dec 25, 2022 | Uncategorized
തീരദേശ ഗ്രാമമായ അഞ്ചുതെങ്ങിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിയ്ക്കുവാനായ് ആറ്റിങ്ങൽ വലിയ കുന്നിൽ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന പുതിയ ജലശുദ്ധീകരണ പ്ലാന്റ് കാലതാമസം കൂടാതെ പ്രവർത്തനസജ്ജമാക്കമെന്ന ഉത്തരവാണ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിൽ ആന്റണി ഡൊമിനിക് പുറപ്പെടുവിച്ചത്. ജല അതോറിറ്റി ആറ്റിങ്ങൽ ജലവിതരണവിഭാഗം എക്സിക്യു ട്ടീവ് എൻജിനിയർക്കാണ് ഇതുസംബന്ധിച്ച ഉത്തരവ് നല്ലിയിട്ടുള്ളത്.
അഞ്ചുതെങ്ങ് പഞ്ചായത്തിലെ കായിക്കര നാലാം വാർഡിലെ ജനങ്ങൾ അനുഭവിക്കുന്ന ശുദ്ധജ ലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കായിക്കര സ്വദേശി സുനിത സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പ്രദേശത്ത് ജലജീവൻ മിഷൻ വഴി നിരവധി പുതിയ കണക്ഷനുകൾ നൽകിയെങ്കിലും മർദം കുറവാണെന്നും വലിയകുന്നിലെ പ്ലാന്റ് പ്രവർത്തനം തുടങ്ങിയാൽ പരാതി പരിഹരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

Recent Comments