ക്രിസ്തുമസ്സ് വിവിധ പരിപാടികളോടെ ആഘോഷിച്ച് ആറ്റിങ്ങൽ കുന്നുവാരം സ്കൂൾ

ക്രിസ്തുമസ്സ് വിവിധ പരിപാടികളോടെ ആഘോഷിച്ച് ആറ്റിങ്ങൽ കുന്നുവാരം സ്കൂൾ

ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിൽ ക്രിസ്തുമസ്സ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾ അവതരിപ്പിച്ച ക്രിസ്തുമസ്സ് കരോൾ ജനശ്രദ്ധ പിടിച്ച് പറ്റി. പ്രീപ്രൈമറി വിഭാഗം കുട്ടികളുടെ ഡാൻസ്. കുട്ടികൾ അവതരിപ്പിച്ച പാട്ടുകൾ ഇവയും കൂടാതെ വിവിധ വിഭാഗങ്ങളിലായി ഭാഗ്യവാൻമാരെ തെരഞ്ഞെടുത്തു സമ്മാനം നൽകി. കുട്ടികൾക്ക് ആശംസാ കാർഡുകളും, കേക്കും വിതരണം ചെയ്തു.

യഥാസമയം പുതുക്കാതെ റദ്ദായ എംപ്ലോയ്മെന്റ് കാർഡുകൾ സീനിയോറിറ്റി പുനസ്ഥാപിച്ച് പുതുക്കുന്നതിന് അവസരം

യഥാസമയം പുതുക്കാതെ റദ്ദായ എംപ്ലോയ്മെന്റ് കാർഡുകൾ സീനിയോറിറ്റി പുനസ്ഥാപിച്ച് പുതുക്കുന്നതിന് അവസരം

സമയപരിധിക്കുള്ളിൽ പുതുക്കാത്തതിനാൽ റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി തനത് സീനിയോറിറ്റി പുനസ്ഥാപിക്കാൻ നടപടി. ഇത് സംബന്ധിച്ച ഉത്തരവ് തൊഴിലും നൈപുണ്യവും വകുപ്പ് പുറപ്പെടുവിച്ചു. 2000 ജനുവരി ഒന്നു മുതൽ 2022 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി തനത് സീനിയോറിറ്റി പുനസ്ഥാപിച്ചു നൽകുന്നതിന് 2023 ജനുവരി 1 മുതൽ 2023 മാർച്ച് 31 വരെ സമയമനുവദിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുന്നതിന് എംപ്ലോയ്മെന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. അർഹതയുള്ളവർ ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ശ്രീ.വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.

കൊവിഡ്; ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധം

കൊവിഡ്; ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധം

ഡല്‍ഹി: വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ ഓക്‌സിജന്റെയും വെന്റിലേറ്റര്‍ അടക്കമുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം. ഏതു തരത്തിലുള്ള വെല്ലുവിളിയും നേരിടാന്‍ സജ്ജമായിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ഓക്‌സിജന്‍ ഉത്പാദന കേന്ദ്രങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. ഇവ നിരന്തമായി പരിശോധനയ്ക്കു വിധേയമാക്കണം. അതിനായി മോക്ക് ഡ്രില്‍ സംഘടിപ്പിക്കണം.

മെഡിക്കല്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തന ക്ഷമത വെല്ലുവിളികളെ നേരിടുന്നതില്‍ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് അഡീഷനല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി സംസ്ഥാനങ്ങള്‍ക്കെഴുതിയ കത്തില്‍ പറയുന്നു. രാജ്യത്ത് നിലവില്‍ കോവിഡ് വ്യാപനമില്ല. എന്നാല്‍ ഏതു സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കണമെന്ന് കത്തില്‍ നിര്‍ദേശമുണ്ട്.

അഴൂരിൽ കുഴഞ്ഞുവീണ് ചികിത്സയിലിരുന്ന 10ാം ക്ലാസ് വിദ്യാർഥിനി മരിച്ചു

അഴൂരിൽ കുഴഞ്ഞുവീണ് ചികിത്സയിലിരുന്ന 10ാം ക്ലാസ് വിദ്യാർഥിനി മരിച്ചു

ചിറയിൻകീഴ്: കുഴഞ്ഞുവീണ് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു. അഴൂര്‍ ഗാന്ധിസ്മാരകം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം ഫാത്തിമ മന്‍സിലില്‍ ഫാത്തിമത്ത് മുഹ്സിന (15) ആണ് മരിച്ചത്. വെയിലൂര്‍ ഹൈസ്കൂള്‍ 10ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. തലവേദന അനുഭവപ്പെടുകയും തുടർന്ന്, കുഴഞ്ഞുവീഴുകയും ചെയ്ത വിദ്യാർഥിനി 20 ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പിതാവ്: നിയാസ്. മാതാവ്: റഫീക്കത്ത്.
സഹോദരിമാര്‍: ഫാത്തിമത്ത് നസീഹ, ഫാത്തിമത്ത് സാജിദ.

ചൊവ്വാഴ്ച മത്സ്യബന്ധനത്തിനു വിലക്ക്; കടലില്‍ പോയവര്‍ തിരിച്ചെത്തണമെന്ന് അറിയിപ്പ്

തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 27ന് മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിമീ വരെ വേഗതയിലും ശക്തമായ കാറ്റടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മുന്നറിയിപ്പ്. നിലവില്‍ കടലില്‍ പോകുന്ന മല്‍സ്യതൊഴിലാളികള്‍ 27 ന് മുന്നോടിയായി സുരക്ഷിത തീരത്തേക്ക് എത്തിച്ചേരേണ്ടതാണെന്ന് അറിയിപ്പില്‍ പറയുന്നു.

ഡിസംബര്‍ 23 മുതല്‍ 25വരെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉല്‍ക്കടലിലും, തമിഴ്‌നാട് തീരം, കോമോറിന്‍, ഗള്‍ഫ് ഓഫ് മാന്നാര്‍, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കി.മീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ തിയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനം പാടില്ല.

സൈക്കിള്‍ പോളോതാരം നിദാ ഫാത്തിമയുടെ സംസ്‌ക്കാരം ഇന്ന് നടക്കും

സൈക്കിള്‍ പോളോതാരം നിദാ ഫാത്തിമയുടെ സംസ്‌ക്കാരം ഇന്ന് നടക്കും

നാഗ്പൂരില്‍ മരിച്ച മലയാളി സൈക്കിള്‍ പോളോ താരം പത്തുവയസുകാരി നിദ ഫാത്തിമയുടെ സംസ്‌കാരം ഇന്ന്. മൃതദേഹം അല്‍പസമയത്തിനുള്ളില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. ആലപ്പുഴ അമ്പലപ്പുഴയില്‍ എത്തിക്കുന്ന മൃതദേഹം 11 മണി മുതല്‍ നീര്‍ക്കുന്നം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. 12.30ന് കാക്കാഴം പള്ളി ഖബര്‍സ്ഥാനിലാണ് സംസ്‌കാരം.

ദേശീയ സബ് ജൂനിയര്‍ സൈക്കിള്‍ പോളോയില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 20നാണ് നിദയടങ്ങിയ സംഘം നാഗ്പൂരിലെത്തിയത്. ബുധനാഴ്ച രാത്രി ഛര്‍ദിച്ച് കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. നാഷണല്‍ സബ് ജൂനിയര്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്ന് രണ്ട് അസോസിയേഷനുകളുടെ ടീമുകളാണ് പോയത്. ഇതില്‍ കേരള സൈക്കിള്‍ പോളോ അസോസിയേഷന്റെ ടീം അംഗമായിരുന്നു നിദ.