സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്പെടുന്നു. തുലാവർഷത്തോടൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമുള്ളതിനാൽ കനത്ത മഴ കിട്ടുമെന്നാണ് കാലാവസ്ഥ പ്രവചനം. കണ്ണൂരും കാസർകോടും ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ തമിഴ്നാട് തീരത്തോട് ചേര്‍ന്നു , തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴികൾ നിലവിലുണ്ട്. ഇതിന്റെ സ്വാധീനം ഉള്ളതിനാൽ അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത.

ഷാരോൺ കൊലക്കേസ്; തുടരന്വേഷണം തമിഴ്നാട് പൊലിസിന് കൈമാറണമെന്ന് നിയമോപദേശം

ഷാരോൺ കൊലക്കേസ്; തുടരന്വേഷണം തമിഴ്നാട് പൊലിസിന് കൈമാറണമെന്ന് നിയമോപദേശം

തിരുവനന്തപുരം: ഷാരോൺ കൊലക്കേസില്‍ തുടരന്വേഷണം തമിഴ്നാട് പൊലിസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകത്തിന്‍റെ ആസൂത്രണം നടപ്പിലാക്കിയതും തൊണ്ടിമുതലുകൾ കണ്ടെത്തിയതും തമിഴ്നാട് അതിർത്തിയിലാണ്. ഭാവിയിൽ പ്രതി പൊലിസ് അന്വേഷണത്തിന്‍റെ അധികാരപരിധി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ കേസ് തമിഴ്നാടിന് കൈമാറുകയാണ് അഭികാമ്യമെന്നാണ് റൂറൽ എസ്‍പിക്ക് ലഭിച്ച നിയമോപദേശം. കേസ് അന്വേഷണം തമിഴ്നാട് പൊലിസിന് കൈമാറണമെന്ന നിയമോപദേശം റൂറൽ എസ്‍പി ഡിജിപിക്ക് നൽകും. കേസ് കൈമാറുന്നതിൽ മുഖ്യമന്ത്രിയുമായി ഡിജിപിയുമായി ചർച്ച നടത്തും മറ്റൊരു സംസ്ഥാനത്തേക്ക് കേസ് കൈമാറാനുളള തീരുമാനമെടുക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്.

ബംഗ്ലാദേശിനെ അഞ്ച് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തി

ബംഗ്ലാദേശിനെ അഞ്ച് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തി

അഡലെയ്ഡ്: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ. മഴ കളിമുടക്കിയ മത്സരത്തില്‍ തകര്‍പ്പന്‍ തുടക്കമിട്ട ബംഗ്ലാദേശിനെ അഞ്ച് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യന്‍ ജയം.

14 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്ന നുറുള്‍ ഹുസൈന്‍ അവസാന പന്ത് വരെ ഇന്ത്യയെ വിറപ്പിച്ചു. അര്‍ഷ്ദീപ് എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ നുറുള്‍ ഹുസൈനും ടസ്‌കിന്‍ അഹമ്മദിനും 14 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ഇടയ്ക്ക് മഴ കളിമുടക്കിയതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 16 ഓവറില്‍ 151 റണ്‍സായി പുനര്‍നിശ്ചയിച്ചിരുന്നു. 16 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശിന് നേടാനായത് 145 റണ്‍സ് മാത്രം.

JUST IN

കേരളത്തിന് ഇന്ന് അറുപത്തിയാറാം പിറന്നാൾ

കേരളത്തിന് ഇന്ന് അറുപത്തിയാറാം പിറന്നാൾ

തിരുവനന്തപുരം: രണ്ട് പ്രളയവും കൊവിഡ് അതിജീവനവും കടന്ന് അറുപത്തിയാറാം ജന്മദിനമാഘോഷിച്ച് കേരളം. തുടരെയുണ്ടായ പ്രതിസന്ധികളെ ഒറുമിച്ച് നേരിട്ട കേരള ജനത പുതിയ പ്രതീക്ഷകളോടെ കേരളപ്പിറവിയെ വരവേറ്റു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിലുള്ള ഇന്നത്തെ കേരളത്തിന്‍റെ രൂപീകരണം.

കേര വൃക്ഷങ്ങളുടെ നാടായതിനാൽ കേരളമെന്ന പേര് കിട്ടിയെന്നാണ് വാക്മൊഴി. എന്നാൽ ചേരന്മാര്‍ ഭരിച്ചിരുന്ന ചേരളം. പറഞ്ഞ് പറഞ്ഞ് കേരളമായെന്ന് വാദിക്കുന്നവരുമുണ്ട്. പുഴകളും, കടലും, കായലും, കുന്നും, മലകളുമൊക്കെയായി പ്രകൃതി ആവോളം അനുഗ്രഹിച്ചലോകത്തെ ഏറ്റവും സുന്ദരമായ സ്ഥലം ദൈവത്തിന്റെ സ്വന്തം നാടെന്ന പേരിൽ ലോകമെമ്പാടും തിളങ്ങുന്നു.

വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും സൂചികകളിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് നമ്മുടെ സംസ്ഥാനം. രണ്ട് പ്രളയങ്ങൾ തകർത്തെറിഞ്ഞിട്ടും പൂർവാധികം ശക്തിയോടെ നമ്മൾ തിരികെ വന്നു. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ മലയാളിയെന്ന വികാരത്തോടെ എല്ലാ പ്രതിസന്ധികളെയും അതീജീവിച്ച് മുന്നേറുകയാണ് കേരളം. കേരളപ്പിറവി ആഘോഷത്തിന്റെ ഭാ​ഗമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ശാസ്ത്രമേളയോട് അനുബന്ധിച്ച് എൻ. എസ്.എസിന്റെ സ്റ്റാൾ ശ്രദ്ധേയമായി

ശാസ്ത്രമേളയോട് അനുബന്ധിച്ച് എൻ. എസ്.എസിന്റെ സ്റ്റാൾ ശ്രദ്ധേയമായി

ആറ്റിങ്ങൽ : ഉപജില്ലാ ശാസ്ത്രമേളയോട് അനുബന്ധിച്ചു ആറ്റിങ്ങൽ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വോളന്റീർസ് സ്റ്റാൾ ഒരുക്കി. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് എത്തിയ കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കാവശ്യമായ കുടിവെള്ളം, ലഘുഭക്ഷണം എന്നിവ സ്റ്റാളിൽ ലഭ്യമായിക്കിരുന്നു. പ്രധാനവേദിക്കും, സ്കൂൾ ഗേറ്റിനും സമീപമായി ഒരുക്കിയിരുന്ന സ്റ്റാളിന്റെ പ്രവർത്തനം വളരെ അധികം പ്രയോജനപ്പെട്ടു. പ്ലാസ്റ്റിക്, മറ്റു മാലിന്യങ്ങൾ എന്നിവ അതത് ദിവസങ്ങളിൽ പ്രത്യേകമായി വേർതിരിച്ചു മാറ്റുന്ന ശുചീകരണ പ്രവർത്തനത്തിലും ഇവർ പങ്കാളികളായി. വോളന്റീർഴ്‌സ് നടത്തിയ സ്റ്റാളിന്റെ പ്രവർത്തനലാഭം അനാഥലയത്തിലെ അന്തേവാസികൾക്ക് പുതുവസ്ത്രങ്ങൾ വാങ്ങി നൽകാനാണ് തീരുമാനം. അധ്യാപകരായ വി.ഷീല, സംഗീത എന്നിവർ നേതൃത്വം നൽകി.

വാഹനാപകടത്തിൽ വാവ സുരേഷിന് പരുക്ക്

വാഹനാപകടത്തിൽ വാവ സുരേഷിന് പരുക്ക്

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന വാവ സുരേഷിന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കൊല്ലം ജില്ലാതിർത്തി തട്ടത്തുമലയിലായിരുന്നു അപകടം. കാറിൽ ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു വാവ സുരേഷ്. കാർ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്.