ഗവ:ഐ.റ്റി.ഐ. ആറ്റിങ്ങൽ അഡ്മിഷൻ-രണ്ടാം ഘട്ട കൗൺസിലിംഗ് ചൊവ്വാഴ്ച മുതൽ

ഗവ:ഐ.റ്റി.ഐ. ആറ്റിങ്ങൽ അഡ്മിഷൻ-രണ്ടാം ഘട്ട കൗൺസിലിംഗ് ചൊവ്വാഴ്ച മുതൽ

ആറ്റിങ്ങൽ ഗവ.ഐ.റ്റി.ഐ. അഡ്‌മിഷൻ രണ്ടാം ഘട്ട കൗൺസിലിംഗ് ചൊവ്വാഴ്ച മുതൽ ആരംഭിക്കും. മെട്രിക് റാങ്ക് ലിസ്റ്റിലെ ഇൻഡക്‌സ് മാർക്ക് 290 വരെയുള്ളവർക്കും എസ്.ടി.വിഭാഗം ഇൻഡക്സ് മാർക്ക് 200 വരെയുള്ളവർക്കും ജവാൻ കാറ്റഗറിയിലെ മുഴുവൻ പേർക്കുമുള്ള കൗൺസിലിംഗ് ചൊവ്വാഴ്ച്ച നടത്തുന്നതാണ്. ഇതിൽ പങ്കെടുക്കാൻ അർഹതയുള്ളവർ രാവിലെ 8 മണി മുതൽ 9 മണിക്കകം ആവശ്യമായ രേഖകളുമായി രക്ഷകർത്താവിനൊപ്പം എത്തിച്ചേരേണ്ടതാണ്. തുടർന്നുള്ള കൗൺസിലിംഗിൻ്റെ അറിയിപ്പുകളും മറ്റു വിവരങ്ങളും itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും എസ്.എം.എസ്. മുഖാന്തിരവും അറിയിക്കുന്നതായിരിക്കും. അപേക്ഷകർ യഥാസമയം വെബ്സൈറ്റ് പരിശോധിച്ച് കൗൺസിലിംഗിന് ഹാജരാക്കേണ്ടതാണ്. ഫോൺ 0470 2622391.

വാഹനാപകടത്തിൽ മരണപ്പെട്ട വിനീത് കോരാണി (ചന്തു) യ്ക്ക് വൻ ജനാവലിയുടെ ആദരാഞ്ജലി

വാഹനാപകടത്തിൽ മരണപ്പെട്ട വിനീത് കോരാണി (ചന്തു) യ്ക്ക് വൻ ജനാവലിയുടെ ആദരാഞ്ജലി

ആറ്റിങ്ങൽ: വാഹനാപകടത്തിൽ മരണപ്പെട്ട (ഒ.എസ് അംബിക എം.എൽ.എ
യുടെ മകൻ) കോരാണി ചായ്ക്കോട്ട് വടക്കേവിളാകത്ത് വീട്ടിൽ വി. വിനീത് കോരാണി (ചന്തു) (34) യ്ക്ക് വൻ ജനാവലിയുടെ ആദരാഞ്ജലികളോടെ സംസ്ക്കാരം നടത്തി.
ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും, സി.പി.എം ഇടയ്ക്കോട് ലോക്കൽകമ്മിറ്റി അംഗവുമായിരുന്നു.

തിരുവനന്തപുരം ശങ്കുoമുഖത്ത് തൻ്റെ സുഹൃത്ത് അക്ഷയ്യുമായി സ്കൂട്ടറിൽ വരുന്നതിനിടയിൽ പള്ളിപ്പുറം മുഴിത്തിരിയാവട്ടത്ത് വച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ തലയിടിച്ചു നിലത്തു വീണ വീനീത് തൽക്ഷണം മരിക്കുകയായിരുന്നു. പിതാവ് വാരിജാക്ഷൻ സി.പി.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗമാണ്. സഹോദരൻ വി. വിനീഷ് കോരാണി എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റും സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമാണ്. സംസ്ക്കാര ചടങ്ങിൽ മന്ത്രിമാരായ ശിവൻകുട്ടി, ജി ആർ അനിൽ, അടൂർ പ്രകാശ് എം.പി, മുൻ കേന്ദ്ര മന്ത്രി വി. മുരളിധരൻ, എം.എൽ.എമാരായ വി. ജോയി, വി.ശശി, യു. പ്രതിഭ, മുകേഷ്, ഐ.ബി സതീഷ് തുടങ്ങിയവർ പങ്കെടുത്തു.

ഭക്ഷ്യ സുരക്ഷാ പ്രശ്നങ്ങളും വെല്ലുവിളികളും, ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ഭക്ഷ്യ സുരക്ഷാ പ്രശ്നങ്ങളും വെല്ലുവിളികളും, ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ഊരൂപൊയ്ക ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല വനിതാവേദിയും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ക്ലാസ്സ്‌ മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പള്ളിയറ ശശി ഉത്ഘാടനം ചെയ്തു. വനിതാവേദി സെക്രട്ടറി രേവതി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ്‌ രാജിമോൾ അധ്യക്ഷത വഹിച്ചു.

ഫുഡ്‌ സേഫ്റ്റി വർക്കല സർക്കിൾ ഡോ:പ്രവീൺ പി ആർ ക്ലാസുകൾ നയിച്ചു. വാർഡ് മെമ്പർ വി ഷൈനി, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ എസ് വേണുഗോപാൽ, ലൈബ്രറി പ്രസിഡന്റ്‌ കെ അനിൽകുമാർ, സെക്രട്ടറി എസ് രാജശേഖർ, കെ രവികുമാർ തുടങ്ങിയവർ സംസാരിച്ചു.രാജി സുരേഷ് നന്ദി പ്രകടിപ്പിച്ചു.

യുഡിഎഫ് എംഎൽഎമാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും: വി ഡി സതീശൻ

യുഡിഎഫ് എംഎൽഎമാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും: വി ഡി സതീശൻ

കൊച്ചി: വയനാടിന്റെ പുനർനിർമാണത്തിന് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫിലെ എല്ലാ എംഎൽഎമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും. വയനാടിലെ ജനങ്ങൾക്ക്, ഇരകളായി മാറിയ പാവങ്ങളുടെ മുഴുവൻ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള എല്ലാ കാര്യങ്ങളിലും പ്രതിപക്ഷം പങ്കാളികളാകുമെന്നും വിഡി സതീശൻ വ്യക്തമാക്കി.

രാഹുൽ ഗാന്ധി 100 വീടുകൾ വച്ചുനൽകുമെന്ന് അറിയിച്ചു. മുസ്‌ലിം ലീഗ് വലിയ പുനരധിവാസ പദ്ധതി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. അത് വലിയ തോതിലുള്ള ആശ്വാസമായി വയനാട്ടിലെ ജനങ്ങൾക്കെത്തു. യുഡിഎഫിലെ എല്ലാ കക്ഷികളും പുനരധിവാസ ശ്രമങ്ങളിൽ പങ്കാളികളാകും. പുനരധിവാസം നടത്തുന്ന സമയത്ത്, വീടുകളിലേക്ക് ആളുകൾ മടങ്ങുന്നവരിൽ വരുമാനം നഷ്ടപ്പെട്ടവരും അനാഥരായവരുമുണ്ട്. ദുരന്തത്തിനിരയായ എല്ലാ കുടുംബങ്ങളെയും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ കഴിയണമെന്നാണ് പ്രതിപക്ഷത്തിന്റെ അഭ്യർത്ഥന.

അതിന് വേണ്ടി എല്ലാ സഹായവും, ഇപ്പോൾ പ്രഖ്യാപിച്ചതിനു പുറമെ യുഡിഎഫിന്റെ ഭാഗത്തു നിന്നുണ്ടാവും. പുനരധിവാസ പ്രവർത്തനങ്ങളിൽ പൂർണമായി സഹകരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ കേരളത്തിൽ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യാനാവുമെന്ന് ​ഗൗരവമായി ആലോചിക്കണം.

2021 ൽ കേരളത്തിലെ പ്രതിപക്ഷം അസംബ്ലിയില്‍ 195 രാജ്യങ്ങളിടെ ഐപിസിസി റിപ്പോര്‍ട്ടും, നാസയുടെ പഠന റിപ്പോര്‍ട്ടും അടിയന്തര പ്രമേയമായി കൊണ്ടു വന്നിട്ടുള്ളതാണ്. കേരളത്തില്‍ മലയിടിച്ചിലിന് സാധ്യതയുള്ള എല്ലാ പ്രദേശങ്ങളും പ്രോണ്‍ ഏരിയ മാപ്പിങ് നടത്തണം എന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിക്കണം. മണ്ണിന്റെ ഘടന പരിശോധിക്കണം.

സാധ്യമായതെല്ലാം ചെയ്യും, അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

സാധ്യമായതെല്ലാം ചെയ്യും, അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12:30-ഓടെയാണ് കോഴിക്കോട് കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടില്‍ മുഖ്യമന്ത്രി എത്തിയത്. പതിനഞ്ച് മിനിറ്റോളം വീട്ടില്‍ ചിലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.

മുഖ്യമന്ത്രിക്ക് കുടുംബം നിവേദനം നല്‍കി. സാധ്യമായതെല്ലാം ചെയ്യാമെന്ന് അര്‍ജുന്റെ കുടുംബത്തിന് ഉറപ്പുനല്‍കിയാണ് മുഖ്യമന്ത്രി മടങ്ങിയത്. മുഖ്യമന്ത്രി വന്നത് ആശ്വാസമായെന്ന് അര്‍ജുന്റെ കുടുംബം പ്രതികരിച്ചു.

ഷിരൂരില്‍ തിരച്ചില്‍ നടക്കുന്നില്ലെന്നും പുഴയില്‍ തിരച്ചിലിനായി എത്തിയ ഈശ്വര്‍ മാല്‍പ്പയെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്നും കുടുംബം ആരോപണമുന്നയിച്ചു. ഗംഗാവലി പുഴയില്‍ ഇപ്പോഴും അതിശക്തമായ ഒഴുക്കാണുള്ളതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

67കാരി കിണറ്റില്‍ മരിച്ചനിലയില്‍

67കാരി കിണറ്റില്‍ മരിച്ചനിലയില്‍

പാലക്കാട്: പടിഞ്ഞാറങ്ങാടി ഒതളൂരില്‍ വയോധിക വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ . ഒതളൂര്‍ ഇട്ടിരിയേത്ത് വളപ്പില്‍ കമലാക്ഷിയെ (67) ആണ് വീടിന്റെ അടുക്കളവശത്തെ കിണറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ ഏഴരയോടെയാണ് സംഭവം. ഇവരുടെ ഭര്‍ത്താവ് ബാലന്‍ ആണ് മൃതദേഹം കാണുന്നത്. പുലര്‍ച്ച ചായ കുടിക്കാന്‍ കടയില്‍ പോയി മടങ്ങിയെത്തിയ ബാലന്‍ വീട്ടിനകത്ത് കമലാക്ഷിയെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് അടുക്കള ഭാഗത്തെ കിണറില്‍ വീണുകിടക്കുന്ന നിലയില്‍ ഇവരെ കാണുന്നത്. തുടര്‍ന്ന് പട്ടാമ്പിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തൃത്താല പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.