അറബിക്കടലിൽ ന്യുന മർദ്ദം; കേരളത്തില്‍ 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത

തിരുവനന്തപുരം: വടക്ക് കിഴക്കൻ അറബികടലിൽ ഗുജറാത്ത്‌ തീരത്തിനു സമീപം ന്യുന മർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം( Low Pressure ) ശക്തി പ്രാപിക്കാൻ സാധ്യത .വടക്കൻ ഒഡിഷക്കും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമർദ്ദം( Low prsssure ) നിലനിൽക്കുന്നു. മൺസൂൺ പാത്തി ( Monsoon Trough ) അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു, ജൂലൈ 17 മുതൽ മൺസൂൺ പാത്തി വടക്കോട്ടു സഞ്ചരിക്കാൻ സാധ്യതയുണ്ട്.ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 4 ജില്ലകലില്‍ ഓറഞ്ച് അലര്‍ട്ടണ്.വയനാട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകലിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് തൊഴിലാളി മരിച്ചു

കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് തൊഴിലാളി മരിച്ചു.ഏഴാം ബ്ലോക്കിലെ പി എ ദാമുവിനെയാണ് കാട്ടാന ചവിട്ടികൊന്നത്.വീട്ടിന് സമീപം വിറക് ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.

ഇന്ന് 11 മണിയോടെ ആയിരുന്നു സംഭവം.വീടിന് സമീപത്തുള്ള പുനരധിവാസമേഖലയുടെ ഭാഗമായ സ്ഥലത്ത് വിറക്ശേഖരിക്കാന്‍ പോയതായിരുന്നു ദാമുവും ബന്ധുക്കളും.ദാമുവിന് പാഞ്ഞടുത്ത കാട്ടാനയുടെ ചവിട്ടേറ്റു.കരച്ചില്‍കേട്ട് കൂടെയുണ്ടായിരുന്നവര്‍ വന്ന് നോക്കിയപ്പോഴാണ് കൊല്ലപ്പെട്ട നിലിയില്‍ കണ്ടത്.പരിസരത്ത് തന്നെ കാട്ടാന ഉള്ളതിനാല്‍ മൃതദേഹം അവിടെനിന്നും മാറ്റാന്‍ സാധിച്ചില്ല.സംഭവമറിഞ്ഞ് വനംവകുപ്പിന്റെ ആര്‍ ആര്‍ ടി ടീമും സ്ഥലത്തെത്തി.
പ്രതിഷേധിച്ച നാട്ടുകാര്‍ വനംവകുപ്പ് സംഘത്തെ തടഞ്ഞു.ദിവസങ്ങളായി കാട്ടാന ഈ മേഖലയില്‍ വ്യാപകമായ അക്രമം നടത്തിവരികയാണ്.ബുധനാഴ്ച അര്‍ദ്ധരാത്രി ആറളം ഫാം ഒന്‍പതാം ബ്ലോക്കിലെ ആറളം ഫാം ഗേറ്റിന് സമീപം എത്തിയ കാട്ടാന ഫാം സെക്യൂരിറ്റി ജീവനക്കാരന്‍ സതീഷ് നാരായണന്റെ ഇരുചക്രവാഹനം തകര്‍ത്തിരുന്നു.

നയൻസ്- വിക്കി വിവാഹം സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്ളിക്സ് പിന്മാറി

നയൻസ്- വിക്കി വിവാഹം സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്ളിക്സ് പിന്മാറി

തിരുവനന്തപുരം: തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം ഒടിടി പ്ലാറ്റ് ഫോമായ നെറ്റ്ഫ്ളിക്സിലൂടെ സംപ്രേഷണം
ചെയ്തേക്കില്ല. വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്ളിക്സ് പിന്മാറിയതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞതിന്റെ ആഘോഷത്തിൽ സൂപ്പർതാരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഇതാണ് നെറ്റ്ഫ്ളിക്സിന്റെ പിന്മാറ്റത്തിന് കാരണമായി പറയുന്നത്. ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ താമസിക്കുന്നത് നയന്‍താരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്ന നിലപാടിലാണ് വിഘ്‌നേഷ് ചിത്രങ്ങള്‍ പുറത്ത് വിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശ്രീ ഗണേശോത്സവം; ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

ശ്രീ ഗണേശോത്സവം; ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ: ആറ്റിങ്ങൽ കരിച്ചയിൽ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിൻ്റേയും ഗണേശോത്സവ സമിതിയുടേയും നേതൃത്വത്തിൽ നടത്തുന്ന ഗണേശോത്സവം 2022 ൻ്റെ ഭാഗമായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 16ന് ആറ്റിങ്ങൽ കൊളാഷിൽ വച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. നഴ്സറി, എൽ.പി.വിഭാഗം ക്രയോൺ, യു.പി.എസ്., ഹൈസ്കൂൾ വിഭാഗം എന്നിവർക്ക് ജലഛായത്തിലുമാണ് മത്സരം.

വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
9400203049,9447397699

ആലംകോടിൽ  മരപ്പട്ടി ശല്യം രൂക്ഷമെന്ന് പരാതി

ആലംകോടിൽ മരപ്പട്ടി ശല്യം രൂക്ഷമെന്ന് പരാതി

ആറ്റിങ്ങൽ: ആലംകോട് കൊച്ചുവിള ഭാഗങ്ങളിൽ മരപ്പട്ടി ശല്യം രൂക്ഷമാണെന്ന് നാട്ടുകാരുടെ ആരോപണം. രാത്രി കാലങ്ങളിൽ വീടിന്റെ ടെറസിന് മുകളിൽ കയറിക്കൂടുന്ന മരപ്പട്ടികൾ ഒട്ടനവധി ശല്യം ഉണ്ടാക്കുന്നുവെന്നും പരാതിയുണ്ട്. ഉടൻ തന്നെ അധികൃതർ ഇതിൽ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

കുടവൂർ ഗവ.എം എൽ പി എസിൽ
താല്കാലിക അധ്യാപകരുടെ രണ്ട് ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബുധനാഴ്ച (13.07.2022) രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകേണ്ടതാണ്.