by liji HP News | Jul 9, 2022 | Uncategorized
ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിൽ അമ്മൻ കോവിന് സമീപം, കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അംഗീകൃത പഠന കേന്ദ്രമായ യൂണി ടെക് കംപ്യൂട്ടർ എഡ്യൂക്കേഷനിൽ അനിമേഷൻ കോഴ്‌സുകൾക്കു അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 18.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
Ph:9495707888
by liji HP News | Jul 9, 2022 | Uncategorized
ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വിക്രം (Actor Vikram) ഇന്ന് ആശുപത്രി വിട്ടേക്കും. ഇന്നലെ ഉച്ചകഴിഞ്ഞാണ് നെഞ്ചുവേദനയെ തുടർന്ന് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു. മുറിയിലേക്ക് മാറ്റിയ അദ്ദേഹം മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയിൽ പുരോഗതിയുള്ളതിനാൽ വിക്രത്തിന് ഇന്ന് തന്നെ ആശുപത്രി വിടാനാകുമെന്നാണ് വ്യക്തമാകുന്നത്.

മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമയായ പൊന്നിയിൻ സെൽവന്റെ ടീസർ റിലീസ് ചടങ്ങിൽ പങ്കെടുക്കാനിരുന്നതിന് തൊട്ടുമുമ്പാണ് വിക്രമിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. പിന്നാലെ താരത്തിന് ഹൃദയാഘാതമാണെന്ന നിലയിലുള്ള റിപ്പോർട്ടുകളാണ് ആദ്യം പുറത്തുവന്നത്. എന്നാൽ പിന്നിട് മകൻ ധ്രുവ് വിക്രമടക്കമുള്ളവർ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
by Midhun HP News | Jul 8, 2022 | Uncategorized
അമര്‍നാഥില്‍ മേഘവിസ്ഫോടനം. ആദ്യ റിപ്പോർട്ടുകൾ പ്രകാരം മേഘവിസ്ഫോടനത്തിൽ മരിച്ചത്15 പേരാണ്. കനത്ത പേമാരിയെ തുടർന്ന് നിരവധി പേരെ കാണാതായി. ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനവുമായി രംഗത്തെത്തിയിട്ടുണ്ട്. വെളിച്ചക്കുറവും കാലാവസ്ഥ പ്രശ്നങ്ങളും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
by liji HP News | Jul 8, 2022 | Uncategorized
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാര നഗരത്തിൽ വെച്ച് പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. ചികിത്സക്കിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. പിന്നിൽ നിന്നാണ് വെടിവെച്ചതെന്നും രണ്ട് പ്രാവശ്യം വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ടതായും ജപ്പാനിൽ നിന്നുള്ള പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2020 ഓഗസ്റ്റിൽ അനാരാഗ്യത്തെ തുടര്‍ന്നാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.

by liji HP News | Jul 7, 2022 | Uncategorized
തൃശൂർ: പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ആനത്താഴത്ത് വര്‍ഗീസിന്റെ മകന്‍ സാം ആണ് മരിച്ചത്. ഒരാഴ്ചയായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വേലൂര്‍ സെന്റ് സേവിയേഴ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഗള്‍ഫിലായിരുന്ന പിതാവ് വര്‍ഗീസ് കുട്ടിയുടെ ചികിത്സക്കായി ഒരാഴ്ച മുൻപ് നാട്ടിലെത്തിയിരുന്നു. അമ്മ ഷൈനി മെഡിക്കല്‍ കോളജിലെ താത്കാലിക ജീവക്കാരിയാണ്.

by liji HP News | Jul 7, 2022 | Uncategorized
ആറ്റിങ്ങൽ: എംഎസ്എംഇ ടെക്നോളജി ഡെവലപ്മെൻറ് സെൻറ്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. എംഎസ്എംഇ ആസ്പൈർ പദ്ധതിയുടെ ഭാഗമായി ഗാർമെൻറ്സ് & അഗ്രോ ബേസ്ഡ് ഇൻഡസ്ടറി പ്രിലിമിനറി ഇന്റർവ്യൂവിനൊപ്പം ഒപ്പം എംഎസ്എംഇ
ഇ-സമ്പർക്ക് പദ്ധതിയുടെ അടിസ്ഥാനത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

Recent Comments