കിളിമാനൂർ: ഉപജില്ല സ്കൂൾ കലോത്സവത്തിലും, ശാസ്ത്ര – ഗണിത ശാസ്ത്രമേളകളിലും മികച്ച വിജയം നേടിയ കിളിമാനൂർ ഗവ.എൽ.പി സ്കൂളിലെ വിദ്യാർഥി പ്രതിഭകളെ എസ്.എം.സി – പി.ടി.എ കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുമോദിച്ചു.
കിളിമാനൂർ ബി.ആർ.സി ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് അൻസി അധ്യക്ഷത വഹിച്ചു. കവിയും സാഹിത്യകാരനുമായ കൂടി യേല ശ്രീകുമാർ കുട്ടികളുമായി സംവദിച്ചു. എസ്.എം.സി ചെയർമാൻ രതീഷ് പോങ്ങനാട്, സ്കൂൾ വികസന സമിതി ചെയർമാൻ ബി.എസ് റെജി, പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്കുള്ള ആദരങ്ങൾ കുടിയേല ശ്രീകുമാർ സമ്മാനിച്ചു. സ്കൂൾ പ്രഥമാധ്യാപിക ലേഖകുമാരി സ്വാഗതവും അധ്യാപക പ്രതിനിധി കെ.സി ലാലി നന്ദിയും പറഞ്ഞു.

















