ആറ്റിങ്ങൽ: വിദ്യാർത്ഥികളിൽ ശാസ്ത്രബോധം പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 5,6,7 തീയതികളിൽ തുടക്കംകുറിക്കും. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ശാസ്ത്രമേള, ഗണിതശാസ്ത്രമേള, മാനവിക ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐ ടി മേള എന്നിവ ഉണ്ടായിരിക്കും. ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, ഗവ:ടൗൺ യു പി എസ്, ഡയറ്റ് ആറ്റിങ്ങൽ എന്നിവിടങ്ങളിലായാണ് മേളകൾ സംഘടിപ്പിക്കുന്നത്.






















