ലോറി ടയർ പൊട്ടിത്തെറിച്ചു: നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്

Jan 22, 2026

നെയ്യാറ്റിൻകര: ഓട്ടത്തിനിടെ വലിയ ലോറിയുടെ ടയർ പൊട്ടിത്തെറിച്ചു. ലോറി റോഡിലായതോടെ നഗരം ഗതാഗതക്കുരുക്കിലായി. ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് സംഭവം. കളിയിക്കാവിളയിൽ നിന്നും തിരുവനന്തപുരത്തേക്ക്‌ ടൈൽസ് കയറ്റിപ്പോകുകയായിരുന്ന 16 വീലുള്ള ലോറിയുടെ ടയറാണ് പൊട്ടിത്തെറിച്ചത്.

നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിന് സമീപമായിരുന്നു സംഭവം. പുറകിലെ വീലിന്റെ അകംവശത്തെ ടയറാണ് പൊട്ടിത്തെറിച്ചത്. ഉഗ്രശബ്ദത്തോടെയാണ് ടയർ പൊട്ടിത്തെറിച്ചത്. ടയർ പൊട്ടിയതോടെ സമീപത്തെല്ലാം പുക ഉയർന്നു. ഇതോടെ അഗ്നിരക്ഷാസേനയെത്തി വെള്ളം ചീറ്റിയാണ് പുക ഉയർന്നതിന് ശമനമുണ്ടായത്. പോലീസ് സ്ഥലത്തെത്തി ഗതാഗതനിയന്ത്രണമേർപ്പെടുത്തി.

അരമണിക്കൂറോളം ആലുംമൂട് മുതൽ സ്വദേശാഭിമാനി പാർക്ക് വരെ ഗതാഗത ക്കുരുക്കുണ്ടായി. പോലീസിന്റെ സഹായത്തോടെ ലോറി മാറ്റിയതോടെയാണ് ഗതാഗതക്കുരുക്കിന് അയവുണ്ടായത്.

cake tower new
LATEST NEWS
72 റണ്‍സും 2 വിക്കറ്റും; ലീ‍‍ഡിന്റെ ഓൾ റൗണ്ട് ബ്രില്ല്യൻസ്; പാകിസ്ഥാൻ ‘വേദന’ മറന്ന് നെതര്‍ലന്‍ഡ്‌സ്

72 റണ്‍സും 2 വിക്കറ്റും; ലീ‍‍ഡിന്റെ ഓൾ റൗണ്ട് ബ്രില്ല്യൻസ്; പാകിസ്ഥാൻ ‘വേദന’ മറന്ന് നെതര്‍ലന്‍ഡ്‌സ്

ഡല്‍ഹി: ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ വിറപ്പിച്ച് പൊരുതി വീണ നെതര്‍ലന്‍ഡ്‌സ് ടി20 ലോകകപ്പിലെ...