ഡല്‍ഹി: ഇന്ത്യയിലെ അതിസമ്പന്നന്മാരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി മുന്നില്‍. 11270 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. രണ്ടാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. 8630 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ സ്വത്ത്. ഫോബ്‌സ് മാസിക പുറത്തുവിട്ട പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളി എന്ന പദവി ഇക്കൊല്ലവും എംഎ യൂസഫലി നിലനിര്‍ത്തി.
പട്ടികയില്‍ 47-ാം സ്ഥാനത്താണ് എംഎ യൂസഫലി. 575 കോടി ഡോളറാണ് യൂസഫലിയുടെ ആസ്തി. 900 കോടി ഡോളര്‍ ആസ്തിയുള്ള മുത്തൂറ്റ് കുടുംബം ഇതിലും മുന്നിലാണെങ്കിലും ( 24-ാം സ്ഥാനത്ത്) വ്യക്തിഗത ആസ്തിയില്‍ യൂസഫലി തന്നെയാണ് ഒന്നാമന്‍. ജോയ് ആലുക്കാസ് 540 കോടി ഡോളര്‍, രവി പിള്ള 410 കോടി ഡോളര്‍, സണ്ണി വര്‍ക്കി 400 കോടി ഡോളര്‍, പിഎന്‍സി മേനോന്‍ 390 കോടി ഡോളര്‍, ടി എസ് കല്യാണരാമന്‍ 365 കോടി ഡോളര്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റു മലയാളി സമ്പന്നര്‍.
പട്ടികയില്‍ മൂന്നാം സ്ഥാനത്ത് സാവിത്രി ജിന്‍ഡാല്‍ ആണ്. 3980 കോടി ഡോളര്‍ ആണ് ആസ്തി. ലക്ഷ്മി മിത്തല്‍, സുനില്‍ മിത്തല്‍, സൈറസ് പൂനാവാല, ശിവ് നാടാര്‍, ദിലീപ് സാങ് വി, കുമാര്‍ ബിര്‍ള, ഹിന്ദുജ കുടുംബം എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.






















