അഭിഷേക് ശർമയുടെ വെടിക്കെട്ട് തുടക്കം, കത്തിക്കയറി തിലകും; പാകിസ്താനെതിരേ 212 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

Oct 3, 2026

seena

നിഷിൻ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്താനെതിരേ 212 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. അഭിഷേക് ശർമയുടെയും തിലക് വർമയുടെയും വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 20 പന്തിൽ ഫിഫ്റ്റി തികച്ച അഭിഷേക് ശർമ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. അവസാനഓവറുകളിൽ തിലക് വർമ, ശിവം ദുബെ എന്നിവരുടെ ഇന്നിങ്സുകൾ ഇന്ത്യയെ 200 കടത്തി.

പാകിസ്താനെതിരേ വെടിക്കെട്ട് തുടക്കമായിരുന്നു ഇന്ത്യയുടെത്. അഭിഷേക് ശർമ കത്തിക്കയറിയതോടെ പവർപ്ലേയിൽ ഇന്ത്യ മികച്ച സ്കോർ സ്വന്തമാക്കി. ഓപ്പണർ വൈഭവ് സൂര്യവംശി ഒൻപത് പന്തിൽ നിന്ന് 15 റൺസെടുത്ത് മടങ്ങി. രണ്ട് സിക്‌സറടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. വൺഡൗണായി ഇറങ്ങിയ സഞ്ജു സാംസൺ നിരാശപ്പെടുത്തി. താരം നാലുപന്തിൽ നിന്ന് വെറും രണ്ട് റൺസ് മാത്രമെടുത്തു. എന്നാൽ അഭിഷേക് ശർമയാണ് ഇന്ത്യൻ സ്‌കോർ മുന്നോട്ടുകൊണ്ടുപോയത്. പാകിസ്താൻ ബൗളർമാരെ തകർത്തടിച്ച അഭിഷേക് പവർപ്ലേയിൽ ഇന്ത്യയെ 80 കടത്തി.

20 പന്തിൽ നിന്ന് ഫിഫ്റ്റിയുമായി അഭിഷേക് തിളങ്ങി. എന്നാൽ എട്ടാം ഓവറിൽ അഭിഷേക് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 28 പന്തിൽ 61 റൺസെടുത്താണ് താരം മടങ്ങിയത്. മൂന്ന് ഫോറുകളും ഏഴ് സിക്‌സറുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. നാലാം വിക്കറ്റിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഇഷാൻ കിഷനും ടീമിനെ നൂറുകടത്തി. പത്തോവർ അവസാനിക്കുമ്പോൾ 114-3 എന്ന നിലയിലായിരുന്നു ഇന്ത്യ.

അഭിഷേകിന്റെ മടക്കം ഇന്ത്യയുടെ റണ്ണൊഴുക്കിനെ ബാധിച്ചു. ഇഷാൻ കിഷനും(20) അയ്യരും(21) പിന്നാലെ മടങ്ങി. അതോടെ 14.1 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 133 റൺസെന്ന നിലയിലേക്ക് ഇന്ത്യ വീണു. പിന്നീട് തിലക് വർമയും ശിവം ദുബെയും ഇന്ത്യയെ 150 കടത്തി. അവസാനഓവറുകളിൽ തിലക് വർമയും ദുബെയും അടിച്ചുകളിച്ചതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചു. 18-ാം ഓവറിൽ 18 റൺസും 19-ാം ഓവറിൽ 23 റൺസും പിറന്നു. ഒടുക്കം റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. ശിവം ദുബെ 15 പന്തിൽ നിന്ന് 27 റൺസെടുത്തപ്പോൾ തിലക് വർമ22 പന്തിൽ 51 റൺസെടുത്തു.

cake tower new
LATEST NEWS