ആറ്റിങ്ങൽ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം ഡൽഹിയിൽ കോൺഗ്രസ് നടത്തിയ പ്രക്ഷോഭത്തിൽ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കന്മാരെയും, പ്രവർത്തകരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ പട്ടണത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുറാം പ്രകടനത്തിന് നേതൃത്വം നൽകി. നഗരസഭ കൗസിലർമാർ, ഡി. സി. സി,ബ്ലോക്ക്, മണ്ഡലം, ബൂത്ത് ഭാരവാഹികൾ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.






















