‘ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്’

Oct 10, 2026

seena

ഡല്‍ഹി: ഇന്ദിരാഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ലെന്ന് സിജെപി നേതാവ് അഭിജിത് ദീപ്‌കെ. വിമാനത്താവളത്തില്‍ വച്ച് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ദീപ്‌കെയുടെ പ്രതികരണം. മുംബൈയില്‍നിന്ന് വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ ദിപ്‌കെയെ വിമാനത്തിനുള്ളില്‍ കയറിയാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മറ്റ് സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

‘അറസ്റ്റ് വരിക്കാന്‍ തന്നെയാണ് ഞാന്‍ വന്നത്. എനിക്ക് നിങ്ങളെ ഭയമില്ല’ കസ്റ്റഡിയിലെടുക്കുന്നതിന് മുന്‍പായി ദീപ്‌കെ പറയുന്നത് കേള്‍ക്കാം. പൊലീസ് നടപടിയെ ശക്തമായി അപലപിച്ച സിജെപി; പ്രതിഷേധ സ്ഥലത്ത് എത്തുന്നത് തടയുന്നതിനായി മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് അറസ്റ്റെന്നും നേതാക്കള്‍ പറഞ്ഞു. പൊലീസ് നടപടി സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കസ്റ്റഡിയിലെടുത്ത മൂന്ന് നേതാക്കളെയും ഉപാധികളില്ലാതെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

മുംബൈയില്‍നിന്ന് വിമാനമാര്‍ഗം ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതിനു പിന്നാലെയാണ് വിമാനത്തിനുള്ളില്‍വെച്ച് ദീപ്‌കെയെ കസ്റ്റഡിയിലെടുത്തത്. മഹാത്മഗാന്ധിയുടെ ചിത്രമുള്ള ടീ ഷര്‍ട്ട് ധരിച്ചാണ് ദീപ്‌കെ എത്തിയത്. നേരത്തേ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ പ്രമുഖ യൂട്യൂബറും ഇന്‍ഫ്ളുവന്‍സറുമായ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയില്‍നിന്ന് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്ച രാവിലെ ഏഴേമുക്കാലോടെ സെക്ടര്‍ 56-ലെ അദ്ദേഹത്തിന്റെ വസതിയില്‍വെച്ചായിരുന്നു സംഭവം. രാവിലെ ധ്രുവ് റാഠിയുടെ അമ്മ വാതില്‍ തുറന്നതോടെ പോലീസ് അകത്തുകയറി റാഠിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അര്‍ധരാത്രിയില്‍ അന്‍പതോളം വരുന്ന പൊലീസ് സംഘം അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ നിലയുറപ്പിച്ചിരുന്നു.

കേരള ഹൗസിന് മുന്നില്‍ മാര്‍ച്ചിനൊരുങ്ങുന്നതിനിടെ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, ബൃന്ദ കാരാട്ട്, ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ളവരെയും കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയില്‍ പലയിടങ്ങളിലായി ആയിരക്കണക്കിന് പേരെ പൊലീസ് ഇതിനകം കസ്റ്റഡിയിലെടുത്തു.

ഇരുപത്തിയ്യായിരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ജന്തര്‍ മന്തറില്‍ വിന്യസിച്ചിട്ടുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ‘സിജെപി’ നടത്തുന്ന സമരം രാവിലെ ആരംഭിക്കും. രാവിലെ 10 മണിയോടെ ജന്തര്‍ മന്തറിലെത്തണമെന്നാണു പ്രവര്‍ത്തകര്‍ക്ക് സിജെപി നല്‍കിയിട്ടുള്ള നിര്‍ദേശം. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ ധര്‍മേന്ദ്ര പ്രധാനെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നു താഴെയിറക്കിയ ആത്മവിശ്വാസത്തിലാണ് സിജെപി രണ്ടാം സമരത്തിനെത്തുന്നത്.

അതേസമയം, പ്രതിഷേധത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. മുന്‍കരുതലിന്റെ ഭാഗമായി ഡല്‍ഹിയിലെ രാജീവ് ചൗക്ക്, ന്യൂഡല്‍ഹി, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, പട്ടേല്‍ ചൗക്ക്, കശ്മീരി ഗേറ്റ് ഉള്‍പ്പെടെയുള്ള 45 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ലോക്കല്‍ ട്രെയിനുകളും മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള 250 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ജന്‍പഥ്കര്‍ത്തവ്യ പഥിന് 4 കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്.

cake tower new
LATEST NEWS
‘ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്’; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

‘ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്’; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ന്യൂയോര്‍ക്ക്: ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി എണ്ണവില കുറയ്ക്കുന്നതിനായി റഷ്യയില്‍ നിന്ന്...

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ ‘പണികിട്ടും’, പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ ‘പണികിട്ടും’, പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

ഡല്‍ഹി: ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും ഉച്ചത്തില്‍ പാട്ടു കേള്‍ക്കുന്നവര്‍ക്കെതിരെ നടപടി...