100 രൂപയ്ക്ക് 101 സമ്മാനം: സമ്മാനപദ്ധതിയുമായി കിളിമാനൂർ ഗവ എൽപിഎസ്

Nov 19, 2026

കിളിമാനൂർ: വിദ്യാലയത്തിന്റെ അക്കാദമിക-ഭൗതിക വികസന ലക്ഷ്യങ്ങളുമായി കിളിമാനൂർ ഗവൺമെന്റ് എൽ.പി.എസിൽ സമ്മാന കൂപ്പൺ പദ്ധതിക്ക് തുടക്കമായി. സ്മാർട്ട് ക്ലാസ് മുറികൾ ഒരുക്കുന്നതിനും കുട്ടികളുടെ പഠന-അക്കാദമിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് പദ്ധതിയിലൂടെ ധനം സമാഹരിക്കുന്നത്.
വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വ്യാപാരികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്പോൺസർഷിപ്പിലൂടെയാണ് സമ്മാനങ്ങൾ സമാഹരിച്ചത്. 100 രൂപ വിലയുള്ള കൂപ്പണിലൂടെ 101 സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനവും ആദ്യ കൂപ്പൺ വിതരണവും കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജുമോൾ നിർവഹിച്ചു. പ്രഥമാധ്യാപിക ജോയിസൺ അബ്രഹാമിൽ നിന്നാണ് പ്രസിഡന്റ് ആദ്യ കൂപ്പൺ ഏറ്റുവാങ്ങിയത്.

സ്കൂളിൽ ചേർന്ന ചടങ്ങിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി.എസ്. റജി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കുമാരി കെ. ഗിരിജ, ബി.പി.സി. ബിജു ആർ., എസ്.എം.സി. ചെയർമാൻ വൈശാഖ് കെ.എസ്., സീനിയർ അസിസ്റ്റന്റ് നിസ്സ എസ്., എം.പി.ടി.എ. പ്രസിഡന്റ് റീജ ആർ. എന്നിവർ സംസാരിച്ചു. അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

LATEST NEWS
എൽ.ബി.എസ് വിദ്യാർത്ഥിനിയുടെ റാഗിംഗ് വിരുദ്ധ ആപ്പിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ അംഗീകാരം

എൽ.ബി.എസ് വിദ്യാർത്ഥിനിയുടെ റാഗിംഗ് വിരുദ്ധ ആപ്പിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ അംഗീകാരം

തിരുവനന്തപുരം: എൽ.ബി.എസ് വിദ്യാർത്ഥിനിയുടെ റാഗിംഗ് വിരുദ്ധ ആപ്പിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ...

ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നയാളുടെ മൊബൈൽ ഫോൺ തട്ടിയെടുത്തയാളെ റെയിൽവേ പൊലീസ് ഓടിച്ചിട്ട് പിടികൂടി

ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നയാളുടെ മൊബൈൽ ഫോൺ തട്ടിയെടുത്തയാളെ റെയിൽവേ പൊലീസ് ഓടിച്ചിട്ട് പിടികൂടി

ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നയാളുടെ മൊബൈൽ ഫോൺ തട്ടിയെടുത്തയാളെ റെയിൽവേ പൊലീസ് ഓടിച്ചിട്ട്...

വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റിൻ്റെ കാലാവധിയില്‍ മാറ്റങ്ങളുമായി കേന്ദ്രം, ഇന്ന് മുതല്‍ പ്രാബല്യത്തില്‍വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റിൻ്റെ കാലാവധിയില്‍ മാറ്റങ്ങളുമായി കേന്ദ്രം, ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഡൽഹി: വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് സംബന്ധിച്ച നിയമങ്ങളിൽ കേന്ദ്ര ഉപരിതല ഗതാഗത...