പള്ളിക്കലിൽ ആൾത്താമസമില്ലാത്ത വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Nov 26, 2026

തിരുവനന്തപുരം: പള്ളിക്കലിൽ ആൾത്താമസമില്ലാത്ത വീട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ കാട്ടുപുതുശ്ശേരി തോളൂർ വീട്ടിൽ ഫൈസൽ (26) എന്നയാളെയാണ് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പെയിന്റിങ് തൊഴിലാളിയായ ഫൈസൽ മൂന്ന് ദിവസം മുൻപ് ജോലിക്കെന്നു പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതാണെന്ന് നാട്ടിൽനിന്ന് എത്തിയ ബന്ധുക്കൾ പറഞ്ഞു. ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പോലീസ് പള്ളിക്കലെത്തിയത്. തേഞ്ഞിപ്പലം എസ്.എച്ച്.ഒ. ഷുഹൈബിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫൈസൽ മരിച്ചുകിടന്ന വീട്ടിലെത്തിയത്.

ആ സമയത്ത് വീട്ടിലുണ്ടായിരുന്ന വീട്ടുടമസ്ഥരിൽ ഒരാളായ മുഹമ്മദ് ഷാബിൽ (29), കൊല്ലം മൈനാഗപ്പള്ളി സ്വദേശി മുഹമ്മദ് അഫ്സൽ (30) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തുണ്ടായിരുന്ന മറ്റൊരാൾ ഓടിരക്ഷപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഫൈസൽ മരിച്ചുകിടന്ന വീട് മയക്കുമരുന്ന് വിൽപ്പനക്കാരുടെ താവളമാണെന്നും മയക്കുമരുന്നിന്റെ അമിത ഉപയോഗമാകാം മരണകാരണമെന്നുമാണ് പ്രാഥമിക നിഗമനമെന്ന് വാർത്തയിൽ പറയുന്നു.

LATEST NEWS
ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുപ്പത്തിരണ്ടാം കൂത്തുപറമ്പ്...