പഞ്ചായത്ത് കേന്ദ്രങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു

Nov 27, 2024

seena

പഞ്ചായത്ത് കേന്ദ്രങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു. തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പുവരുത്തുക, പ്രതിദിനകൂലി 600 രൂപയായി വർദ്ധിപ്പിക്കുക, തൊഴിൽ സമയം രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാക്കുക, അപ്രായോഗികമായ എൻ എം എം എസ് ജിയോടാഗ് എന്നിവ പിൻവലിക്കുക,യഥാസമയം കൂലിയും സാധന സാമഗ്രികളുടെ വിലയും ലഭ്യമാക്കുക, സംസ്ഥാനത്തിന് അർഹമായ ലേബർ ബഡ്‌ജറ്റ് അനുവദിക്കുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുക. കൂടുതൽ തുക അനുവദിക്കുക, ക്ഷേമ നിധി ഉടൻ പ്രാബല്യത്തിൽ വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തൊഴിലുറപ്പ് മേഖലയിൽ പണി എടുക്കുന്ന തൊഴിലാളികൾ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പണി മുടക്കി പഞ്ചായത്ത് കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ്, ചിറയിൻ കീഴ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ സിപിഐഎം ഏരിയ സെക്രട്ടറി എം പ്രദീപ്, കടയ്ക്കാവൂർ നിലയ്ക്കമുക്കിൽ സി പിഐഎം ജില്ലാ കമ്മിറ്റിഅംഗം
വി എ.വിനീഷ്, വക്കം പഞ്ചായത്ത് ഓഫീസിനു മുന്നിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം, അഞ്ചുതെങ്ങ് ജംഗ്ഷനിൽ യൂണിയൻ ഏരിയ സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര എന്നിവർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഓരോ സമര കേന്ദ്രങ്ങളിലും നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.

cake tower new
LATEST NEWS