‘നല്ലൊരു കേൾവിക്കാരൻ, ഒരു നിമിഷം പോലും അദ്ദേഹത്തിന്റെ ശ്രദ്ധ മാറിയില്ല’; ദുൽഖറിനോട് കഥ പറഞ്ഞ അനുഭവം പറഞ്ഞ് ജേസൺ

Oct 1, 2026

seena

‘സി​ഗ്മ’യുടെ കഥ താൻ ആദ്യം പറഞ്ഞത് നടൻ ദുൽഖർ സൽമാനോടായിരുന്നുവെന്ന് സംവിധായകൻ ജേസൺ സഞ്ജയ് മുൻപ് പറഞ്ഞിരുന്നു. രണ്ട് മണിക്കൂറെടുത്താണ് ദുൽഖറിനോട് താൻ കഥ പറഞ്ഞതെന്നും ആ അനുഭവമാണ് തനിക്ക് ആത്മവിശ്വാസം നല്‍കിയതെന്നും ജേസൺ വെളിപ്പെടുത്തിയിരുന്നു.

അതോടൊപ്പം ദുൽഖറിന്റെ ഡേറ്റ് പ്രശ്നങ്ങൾ കാരണമാണ് അത് നടക്കാതെ പോയതെന്നും ജേസൺ പറഞ്ഞിരുന്നു. ഇപ്പോഴിതാ ദുൽഖറിനെക്കുറിച്ച് ജേസൺ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. “എനിക്ക് കഥ പറയാൻ ഇഷ്ടമാണ്. ഞാൻ കഥ പറയാൻ പോകുമ്പോൾ ബുക്കിൽ നോട്ട് ചെയ്ത് എഴുതി കൊണ്ടു പോകുന്ന പരിപാടിയൊന്നുമില്ല.

ഒരു സംവിധായകൻ എന്ന നിലയിൽ ഞാനിപ്പോൾ ഒരു കഥ പറയാൻ പോകുമ്പോൾ, അവർക്ക് തോന്നണം ഞാൻ സംവിധായകനാണ് എനിക്ക് കഥ നന്നായി അറിയാമെന്ന്. ഇല്ലെങ്കിൽ അവർക്ക് എന്നെ വിശ്വാസമുണ്ടാകില്ല. അതുകൊണ്ട് തന്നെ ഒരു സ്ക്രിപ്റ്റിനായി ഏകദേശം 6 – 8 മാസത്തോളം ഞാൻ വർക്ക് ചെയ്യും. അതിന്റെ എല്ലാ കാര്യങ്ങളും എനിക്കറിയാം. അതെപ്പോഴും എന്റെ തലയിൽ വന്നു പോയിക്കൊണ്ടിരിക്കും.

എന്നിട്ട് ഞാൻ അത് അവരോട് പറയും. ചില സമയങ്ങളിൽ ആവേശം കൂടി കാമറ ആം​ഗിളിനെക്കുറിച്ചും അതുപോലെ അഭിനയിച്ചുമൊക്കെ ഞാൻ കാണിക്കും. മുഴുവൻ സീൻ അഭിനയിച്ചു കാണിക്കില്ല, കഥാപാത്രങ്ങൾ ഇതൊക്കെയാണെന്ന് ഞാൻ കാണിച്ചു കൊടുക്കും. ‘സി​ഗ്മ’ ആദ്യം പറഞ്ഞത് ദുൽഖറിനോട് ആയിരുന്നു. അതൊരു വലിയ അനുഭവമായിരുന്നു.

ചെന്നൈയിലെ ലീല പാലസ് ഹോട്ടലിൽ വച്ചായിരുന്നു ഞാൻ അദ്ദേഹത്തോട് കഥ പറഞ്ഞത്. ദുൽഖർ സാർ ഒരു ചോദ്യം പോലും ചോദിച്ചില്ല, പക്ഷേ അദ്ദേഹത്തിന് എല്ലാം അറിയാം. അദ്ദേഹത്തിന്റെ ശ്രദ്ധ ഒരു നിമിഷം പോലും വ്യതിചലിച്ചില്ല. അദ്ദേഹം നല്ലൊരു കേൾവിക്കാരനാണ്, അതുപോലെ നല്ലൊരു നിരീക്ഷകനും”.- പേളി മാണി ഷോ എന്ന യൂട്യൂബ് ചാനലിനോട് ജേസൺ സഞ്ജയ് പറഞ്ഞു.

cake tower new
LATEST NEWS
ബൈക്ക് തവിടുപൊടിയായി! വെങ്ങാനൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; യുവാവും യുവതിയും മരിച്ചു

ബൈക്ക് തവിടുപൊടിയായി! വെങ്ങാനൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; യുവാവും യുവതിയും മരിച്ചു

തിരുവനന്തപുരം വിഴിഞ്ഞം - പള്ളിച്ചൽ റോഡിൽ വെങ്ങാനൂർ ജംങ്ഷന് സമീപം ബൈക്ക് നിയന്ത്രണം വിട്ട്...