ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവര് പൊലീസ് കസ്റ്റഡിയില്‍

Jan 22, 2026

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ ഒരുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയുടെതാണ് നടപടി.

കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്ത ശേഷം ഇതാദ്യമായാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിടുന്നത്. തന്ത്രിയെ നേരത്തെ അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു. രണ്ടാമത് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അന്വേഷണസംഘം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അന്വേഷണസംഘം വിജിലന്‍സ് കോടതിയില്‍ ഒരുദിവസത്തെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നു. അതിന് കോടതി അംഗീകാരം നല്‍കുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങളില്‍ വ്യക്തതവരുത്താനാണ് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയതെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകള്‍, വാജി വാഹനം തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ടും പരിശോധനക്കിടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത രേഖകളിലും അന്വേഷണസംഘം വ്യക്തത വരുത്തും. കൊല്ലം പൊലീസ് ക്ലബില്‍ വച്ചായിരിക്കും തന്ത്രിയെ അന്വേഷണസംഘം ചോദ്യം ചെയ്യുകയെന്നാണ് വിവരം.

cake tower new
LATEST NEWS
വന്യമൃഗ ആക്രമണം: നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

വന്യമൃഗ ആക്രമണം: നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പത്തനംതിട്ട: വന്യമൃഗങ്ങള്‍ കാരണമുണ്ടാകുന്ന കൃഷിനാശത്തിനും വസ്തുനാശത്തിനും സര്‍ക്കാര്‍ നല്‍കുന്ന...

ആലംകോട് മീരാൻകടവ് റോഡ്: പാണന്റെമുക്ക്–മണനാക്ക് ഭാഗത്ത് നാളെ (ഫെബ്രുവരി 11) ഗതാഗത നിരോധനം

ആലംകോട് മീരാൻകടവ് റോഡ്: പാണന്റെമുക്ക്–മണനാക്ക് ഭാഗത്ത് നാളെ (ഫെബ്രുവരി 11) ഗതാഗത നിരോധനം

ആറ്റിങ്ങൽ: ആലംകോട് മീരാൻകടവ് റോഡിന്റെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി പാണന്റെമുക്ക് മുതൽ മണനാക്ക്...