by liji HP News | Sep 30, 2024 | Latest News, കേരളം
കൊല്ലം: പരവൂരിൽ ഷവർമ്മയെ ചൊല്ലി തർക്കം ഹോട്ടലുടമയായ സ്ത്രീയെ മർദിക്കുകയും ജീവനക്കാരനെ കുത്തിപരുക്കേൽപ്പിക്കുകയും ചെയ്തു. പ്രതി പരവൂർ കോങ്ങാൽ കുളച്ചേരിവീട്ടിൽ സഹീർ (23) നെ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ ഇൻസ്പെക്‌ടർ ദീപുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച്ച രാത്രിയാണ് സംഭവം. തെക്കുംഭാഗം റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ പ്രതികളും സുഹ‍്യത്തുക്കളുമെത്തി ഷവർമ ആവശ‍്യപ്പെട്ടു . ചോദിച്ച അത്രയും ഷവർമ്മ ഇല്ലെന്ന് അറിയിച്ച ഹോട്ടലുടമയെ മർദിക്കുകയും പിടിച്ചുമാറ്റാനെത്തിയ ജീവനക്കാരനെ ഷവർമാ കത്തി ഉപയോഗിച്ച് കുത്തുകയും കട തല്ലിത്തകർക്കുകയും ചെയ്തെന്നുമാണ് പരാതി.
by liji HP News | Sep 30, 2024 | Latest News, കേരളം
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവില താഴേക്ക്. പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,640ല്‍ എത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7080 രൂപയാണ്.
മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തി വില 56,800 എത്തിയെങ്കിലും പിന്നീടങ്ങോട് വില ഇടിയുന്ന ട്രെന്‍ഡാണ് ദൃശ്യമായത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. 25 ദിവസത്തിനിടെ ഏകദേശം 3500 രൂപയാണ് വര്‍ധിച്ചിരുന്നു.
by liji HP News | Sep 28, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുംബൈ നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചതായാണ് പൊലീസ് അറിയിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കാനും പൊലീസ് നിര്‍ദേശം നല്‍കി.
സ്വന്തം അധികാര മേഖലയിലെ സുരക്ഷാ കാര്യങ്ങള്‍ തുടര്‍ച്ചയായി അവലോകനം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. സംശയകരമായ കാര്യങ്ങളുണ്ടെങ്കില്‍ അറിയിക്കാന്‍ ജനങ്ങളോടും അഭ്യര്‍ഥിച്ചു. രണ്ട് പ്രശസ്ത ആരാധനാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന തിരക്കേറിയ ക്രോഫോര്‍ഡ് മാര്‍ക്കറ്റ് ഏരിയയില്‍ പൊലീസ് ഇന്നലെ മോക് ഡ്രില്ലുകള്‍ നടത്തിയിരുന്നു. അതേസമയം,ആഘോഷ കാലമായതിനാലാണ് സുരക്ഷ വര്‍ധിപ്പിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.ഗണേശ ചതുര്‍ഥിയോടനുബന്ധിച്ച് പത്തുദിവസം നീണ്ട ആഘോഷപരിപാടികള്‍ക്ക് തയ്യാറെടുക്കകയാണ് ഇപ്പോള്‍ മുംബൈ നഗരം. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നവംബറില്‍ നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചത്.
by liji HP News | Sep 28, 2024 | Latest News, കേരളം
മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് മുസ്ലീം വിരോധിയെന്ന് പിവി അന്‍വര്‍. രാപ്പകല്‍ ആര്‍എസ്എസിന് വേണ്ടി പണിയെടുക്കുന്നയാളാണ് ജില്ലാ സെക്രട്ടറി. ആര്‍എസ്എസ് ബന്ധം മൂലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇഎന്‍ മോഹന്‍ദാസിനെ മര്‍ദിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പിവി അന്‍വര്‍ ആരോപിച്ചു.
‘താന്‍ ഒരു സിപിഎം നേതാവിനെതിരെയും ഇതുവരെ ആര്‍എസ്എസ് ബാന്ധവം പറഞ്ഞിട്ടില്ല. പക്ക ആര്‍എസ്എസ് ആണവന്‍. ഈ ജില്ലാ സെക്രട്ടറിക്ക് എന്നോടുള്ള വിരോധം എന്താണ്. ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കും. അത് അയാള്‍ക്ക് സഹിക്കില്ല. ഇഎന്‍ മോഹന്‍ദാസിന് മുസ്ലീം വിരോധം മാത്രല്ല. അദ്ദേഹം മുസ്ലീം കമ്യൂണിറ്റിയെയും തകര്‍ക്കാന്‍ ആര്‍എസ്എസിന് വേണ്ടി രാപ്പകല്‍ അദ്ധ്വാനിക്കുകയാണ്.’ അന്‍വര്‍ പറഞ്ഞു.
സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഗൂഢാലോചന, അത് തട്ടിയെടുത്ത രീതി. എടവണ്ണ റിദാന്‍ വധക്കേസ്, മാമി തിരോധാനം, തുടങ്ങി താന്‍ ഉന്നയിച്ച കേസുകളിലെല്ലാം അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അന്‍വര്‍ പറഞ്ഞു. കോടതിയുടെ നിരീക്ഷണത്തില്‍ നല്ല റെക്കോര്‍ഡുള്ള പൊലീസ് ഉദ്യേഗസ്ഥര്‍ അന്വേഷിക്കണം. അത് കഴിഞ്ഞ മൂന്നു വര്‍ഷമായി എംആര്‍ അജിത് സര്‍ട്ടിഫിക്കറ്റ് കൊടുത്ത ഉദ്യേഗസ്ഥരാവരുതെന്നും അന്‍വര്‍ പറഞ്ഞു.
കള്ളക്കടത്തുകാരുടെ പിന്നണിപ്പോരാളിയാണ് പിവി അന്‍വര്‍ എന്ന മുഖ്യമന്ത്രിയുടെ ആരോപണവും അന്വേഷിക്കണം. പൊലീസ് ഫോണ്‍ ചോര്‍ത്തിയതും അന്വേഷിക്കണം. എഡിജിപിയെ തൊട്ടാല്‍ പലതും സംഭവിക്കും. അതുകൊണ്ടാണ് കോടതിയെ സമീപിക്കുന്നത്. തന്റെ പ്രതീക്ഷ കോടതിയിലാണ്. നല്ല രീതിയില്‍ വാദിക്കാന്‍ കഴിയുന്ന നല്ല വക്കീലിനെ ഏല്‍പ്പിക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്തുവിട്ടിട്ടും അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം.
by liji HP News | Sep 28, 2024 | Latest News, കേരളം
ഇടുക്കി ശാന്തൻപാറയിൽ കാട്ടാന റേഷൻ കട തകർത്തു. ആനയിറങ്കലിലെ റേഷൻ കടയാണ് ചക്കക്കൊമ്പൻ എന്ന കാട്ടാന തകർത്തത്. അരിയടക്കം ഭക്ഷിച്ചാണ് ആന മടങ്ങിയത്. പുലർച്ചെ നാല് മണിയോടെയാണ് ആക്രമണം നടന്നത്
ശാന്തൻപാറ, പന്നിയാർ മേഖലയിൽ ചക്കക്കൊമ്പന്റെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിലും കാട്ടാന ആക്രമണം നടന്നിരുന്നു. ചൂണ്ടൽ സ്വദേശിയുടെ കാറും ആന തകർത്തിരുന്നു.
Recent Comments