57,000 തൊട്ടില്ല, സ്വര്‍ണവിലയില്‍ കിതപ്പ്

57,000 തൊട്ടില്ല, സ്വര്‍ണവിലയില്‍ കിതപ്പ്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവിലയില്‍ കിതപ്പ്. ഇന്നലെ റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണത്തിന് ഇന്ന് വിലഇടിഞ്ഞു. പവന് 40 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,760 രൂപയാണ്. ഗ്രാമിന് അഞ്ച് രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7095 രൂപയാണ്. ഒരാഴ്ചയ്ക്കിടെ ഏകദേശം 2200 രൂപയാണ് സ്വര്‍ണ വില വര്‍ധിച്ചത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം തിരുത്തിയ ശേഷവും മുന്നേറ്റത്തിന്റെ പാതയിലാണ് സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. 25 ദിവസത്തിനിടെ ഏകദേശം 3500 രൂപയാണ് വര്‍ധിച്ചത്.

ആറ്റിങ്ങൽ മാമം മുതൽ മണമ്പൂർ വരെയുള്ള ബൈപാസ് നിർമാണം അടിയന്തരമായി പൂർത്തിയാക്കണം:സി.പി.ഐ.എം

ആറ്റിങ്ങൽ മാമം മുതൽ മണമ്പൂർ വരെയുള്ള ബൈപാസ് നിർമാണം അടിയന്തരമായി പൂർത്തിയാക്കണം:സി.പി.ഐ.എം

ആറ്റിങ്ങൽ മാമം മുതൽ മണമ്പൂർ വരെയുള്ള ബൈപാസ് നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് സി.പി.ഐ.എം മാമം ബ്രാഞ്ച് സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗം
സി ദേവരാജൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം സി രാമകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. എസ്.എസ് ബൈജു സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം മഹി എം, അനുശോചന പ്രമേയം അമ്പിളിയും അവതരിപ്പിച്ചു.

ബ്രാഞ്ച് സെക്രട്ടറി എസ് സുജിൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പ്രമേയങ്ങളും ഭാവിപരിപാടികളും എസ്.എസ് ബൈജു അവതരിപ്പിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ എസ് സതീഷ് കുമാർ, എസ് ഷീജ എന്നിവർ അഭിവാദ്യം ചെയ്തു. ചർച്ചയ്ക്കും മറുപടിക്കും ശേഷം പുതിയ സെക്രട്ടറിയായി എസ് സുജിനെ തെരഞ്ഞെടുത്തു.

ആറ്റിങ്ങൽ കല്യാൺ സിൽക്ക്സിൽ നടന്ന ഞറുക്കെടുപ്പിൽ വിജയിയ്ക്ക് ഹുണ്ടായി  എസ്റ്റർ സമ്മാനമായി നൽകി

ആറ്റിങ്ങൽ കല്യാൺ സിൽക്ക്സിൽ നടന്ന ഞറുക്കെടുപ്പിൽ വിജയിയ്ക്ക് ഹുണ്ടായി എസ്റ്റർ സമ്മാനമായി നൽകി

ആറ്റിങ്ങൽ: ആറ്റിങ്ങൽ കല്യാൺ സിൽക്ക്സിൽ ‘ഓണക്കോടിയ്ക്കൊപ്പം രണ്ടു കോടി’ എന്ന ഞറുക്കെടുപ്പിലെ വിജയിയായ ഡോ ഹരികൃഷ്ണന്, ഷോറൂം മാനേജറായ ബിനു, ബിജു എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ സമ്മാനമായ ഹുണ്ടായി എസ്റ്റർ കൈ മാറി.
ഫ്ലോർ മാനേജർ, സ്റ്റാഫുകൾ എന്നിവരും സന്നിഹിതരായിരുന്നു.

അഗസ്ത്യാർകൂടം ഓഫ് സീസൺ ട്രക്കിങ് ആരംഭിച്ചു

അഗസ്ത്യാർകൂടം ഓഫ് സീസൺ ട്രക്കിങ് ആരംഭിച്ചു

ഈ വർഷത്തെ അഗസ്ത്യാർകൂടം ഓഫ് സീസൺ ട്രക്കിങ് ആരംഭിച്ചു. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് ട്രക്കിങ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് അല്ലെങ്കിൽ 10 പേരടങ്ങുന്ന സംഘങ്ങളായാണ് ട്രക്കിങ് അനുവദിക്കുക. താത്പര്യമുള്ളവർക്ക് tvmwildlife.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

മയക്കു മരുന്ന് ശൃംഖലയിലെ 3 പേരെ വർക്കല പൊലീസ് പിടികൂടി

മയക്കു മരുന്ന് ശൃംഖലയിലെ 3 പേരെ വർക്കല പൊലീസ് പിടികൂടി

വർക്കലയിൽ യുവാക്കളെയും ടൂറിസ്റ്റുകളെയും ലക്ഷ്യമിട്ട് കച്ചവടം നടത്തിയിരുന്ന മയക്ക്മരുന്ന് ശൃംഖലയിലെ 3 പേരെ ഡാൻസാഫ് ടീമിന്റെ സഹായത്തോടെ വർക്കല പൊലീസ് പിടികൂടി.

വെട്ടൂർ സ്വദേശി അബ്ദുള്ള (28), ചിലക്കൂർ സ്വദേശി വിഷ്ണു പ്രിയൻ (35), കല്ലമ്പലം സ്വദേശി അഫ്സൽ (27 ) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 2.6 ഗ്രാം എം. ഡി. എം. എ ആണ് പിടികൂടിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വർക്കല റെയിൽവെ സ്റ്റേഷന് എതിർ വശത്തുള്ള ഗുഡ് ഷെഡ് റോഡിൽ നിന്നാണ് അബ്‌ദുള്ളയെ പിടികൂടുന്നത്. അബ്ദുള്ളയെ പരിശോധിച്ചപ്പോൾ മാരക മയക്ക്മരുന്നായ1.9 ഗ്രാം എം ഡി.എം.എ കണ്ടെത്തി. അബ്ദുളളയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിഷ്ണു പ്രിയന്റെ വീട്ടിനുള്ളിൽ നിന്നും 0.7 ഗ്രാം എംഡിഎംഎ യും പൊലീസ് കണ്ടെത്തി. ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന അഫ്സലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.