by liji HP News | Nov 23, 2024 | Latest News, കേരളം
പാലക്കാട്: വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പേ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ അഭിനന്ദിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. പാലക്കാട് രാഹുല്‍ തന്നെ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പാലക്കാട്ടെ വോട്ടര്‍മാര്‍ക്കും നന്ദിയെന്നും ബല്‍റാം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
പാലക്കാട് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യറൗണ്ടില്‍ യുഡിഎഫ്-എല്‍ഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ മികച്ച ലീഡുമായി മുന്നേറി. രണ്ടു റൗണ്ട് പിന്നിട്ടശേഷമാണ് രാഹുലിന് ഒപ്പമെത്താന്‍ സാധിച്ചത്. പിന്നീടും അങ്ങോട്ടും ഇങ്ങോട്ടും ലീഡ് നില മാറിമറിഞ്ഞു. ഏഴു റൗണ്ട് പൂര്‍ത്തിയായതോടെയാണ് രാഹുല്‍ വ്യക്തമായ മേല്‍ക്കൈ നേടിയത്.
ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പാലക്കാട് രാഹുൽ തന്നെ.
ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി.
by liji HP News | Nov 23, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: അഞ്ചുവയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം. ദീപ്ചന്ദ് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പൊലീസ് അന്വേഷണത്തില്‍ കുട്ടിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് പൊലീസ് കുട്ടിയുമായി ബന്ധപ്പെട്ട എല്ലാവരേയും സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കുട്ടിയുടെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചത്.
കുട്ടിയുടെ അമ്മയുടെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. പിന്നീട് യുവതി ഇന്‍സ്റ്റഗ്രാം വഴി രാഹുല്‍ എന്ന വ്യക്തിയുമായി അടുപ്പത്തിലാവുകയായിരുന്നു. എന്നാല്‍ രാഹുലും കുടുംബവും കുട്ടിയെ സ്വീകരിച്ചില്ല. അതിനാല്‍ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതിന്റെ നിരാശയിലാണ് അമ്മ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് പൊലീസിന് മൊഴി നല്‍കി. ഡല്‍ഹിയിലേയ്ക്ക് വരുന്നതിന് മുമ്പ് കുട്ടി അമ്മയുടെ ഒരു ബന്ധുവിനൊപ്പം ഹിമാചല്‍പ്രദേശിലാണ് താമസിച്ചിരുന്നത്. അവിടെ വെച്ച് ബന്ധു കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ഈ കേസില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് അമ്മ തന്നെ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
by liji HP News | Nov 23, 2024 | Latest News, കേരളം
കൊച്ചി: കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി കെ സജീവ് (82) അന്തരിച്ചു. കെ എം മാണിയുടെ സന്തത സഹചാരിയായിരുന്നു സജീവ്.
പാര്‍ട്ടി ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ആദ്യകാല ബസ് സര്‍വീസായിരുന്ന പി പി കെ ആന്‍ഡ് സണ്‍സ് ഉടമകളില്‍ ഒരാളായിരുന്നു. സംസ്‌കാരം ഞായറാഴ്ച കോതമംഗലം മര്‍ത്തമറിയം വലിയപള്ളി സെമിത്തേരിയില്‍ നടക്കും.
by liji HP News | Nov 23, 2024 | Latest News, കേരളം
ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെയും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെയും ലീഡ് നില മാറിമറിയുന്നു. പോസ്റ്റൽ വോട്ടിൽ മുന്നിലെത്തിയ ബിജെപിയെ മറി കടന്ന് യുഡിഎഫ് ആണ് നിലവിൽ പാലക്കാട് ലീഡ് ചെയ്യുന്നത്. വാശിയേറിയ പോരാട്ടത്തിനാണ് പാലക്കാടൻ മണ്ണ് സാക്ഷിയാകുന്നത്. ഏഴ് റൗണ്ടുകൾ പൂർത്തിയാകുമ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് ചെയ്യുന്നത്. 14 റൗണ്ട് ആണ് പാലക്കാട് എണ്ണാനുള്ളത്.
അതേസമയം രാഷ്ട്രീയ വിജയം ഉണ്ടാകണേൽ ചേലക്കര പിടിക്കണമെന്ന യുഡിഎഫിന്റെ ആഗ്രഹങ്ങൾക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ചേലക്കരയിൽ തുടക്കം മുതൽ ലീഡ് നിലനിർത്തിയ എൽഡിഎഫ് മുന്നേറുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപിന്റെ ലീഡ് പതിനായിരത്തോട് അടുക്കുകയാണ്. വോട്ടെണ്ണലിൽ ഇതുവരെ രമ്യ ഹരിദാസിന് ലീഡ് പിടിക്കാൻ കഴിഞ്ഞിട്ടില്ല. 13 റൗണ്ട് ആണ് ചേലക്കരയിൽ എണ്ണുന്നത്. എൽഡിഎഫ് വിജയം ഉറപ്പിച്ച് ചേലക്കരയിൽ പലയിടത്തും സിപിഐഎം പ്രവർത്തകർ ആഘോഷം ആരംഭിച്ചു
by liji HP News | Nov 23, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു. ഇന്ന് അറുന്നൂറു രൂപ കൂടി ഉയര്‍ന്ന് പവന്‍ വില 58,400ല്‍ എത്തി. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 7300 ആയി. ഇന്നലെ പവന്‍ വില 640 രൂപ ഉയര്‍ന്നിരുന്നു.
രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ സ്വര്‍ണ വില കഴിഞ്ഞ ആറു ദിവസം കൊണ്ട് 2900 രൂപയാണ് തിരിച്ചു കയറിയത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു പവന്‍ വില. വില അറുപതിനായിരവും കടന്നു മുന്നേറുമെന്നു തോന്നിച്ച ഘട്ടത്തില്‍ ഇടിവു പ്രകടിപ്പിക്കുകയായിരുന്നു. രാജ്യാന്തര വിപണിയിലെ ഘടകങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത് എന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Recent Comments