by liji HP News | Jun 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ രവി സിന്‍ഹയെ നിയമിച്ചു. 1988 ബാച്ച് ഐപിഎസ് ഓഫീസറാണ്. ഛത്തീസ് ഗഡ് കേഡര്‍ ഐപിഎസുകാരനായ രവി സിന്‍ഹ നിലവില്‍ കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സ്‌പെഷല്‍ സെക്രട്ടറിയാണ്.
നിലവിലെ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് (റോ) മേധാവി സാമന്ത് കുമാര്‍ ഗോയല്‍ ഈ മാസം 30 വിരമിക്കുകയാണ്. ഈ ഒഴിവിലാണ് രവി സിന്‍ഹയുടെ നിയമനം. രണ്ടു വര്‍ഷത്തേക്കാണ് രവി സിന്‍ഹയെ നിയമിച്ചിട്ടുള്ളത്.
by liji HP News | Jun 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിനമാണ് വില മാറാത്തത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് വെള്ളിയാഴ്ച 320 രൂപ ഉയർന്നു. അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5510 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4568 രൂപയാണ്.
by liji HP News | Jun 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല: വർക്കല നഗരമധ്യത്തെ റോഡിൽ ബൈക്ക് കത്തിനശിച്ചു. ഇടവ പ്രസീദ മന്ദിരത്തിൽ രതീവ് ഓടിച്ചുവന്ന ബൈക്കാണ് കത്തിയത്. ബൈക്കിന് നല്ല ചൂട് അനുഭവ പ്പെട്ടതോടെ രതീവ് ബൈക്ക് നിർത്തി ഇറങ്ങിയപ്പോഴാണ് കത്തിയത്. അഗ്നിരക്ഷാസേനയെത്തി തീ കെടുത്തി. ബൈക്ക് മുക്കാൽ ഭാഗത്തോളം കത്തിനശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 02.45-ഓടെ വർക്കല പോലീസ് സ്റ്റേഷനു മുൻവശം പ്രധാന റോഡിലേക്ക് കടക്കുന്ന ഭാഗത്തായിരുന്നു സംഭവം. രതീവ് ഒരു സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങിയിരുന്നു. ബൈക്കിന് കുഴപ്പങ്ങളുള്ളതിനാൽ വാങ്ങിയ കടയിൽ തിരിച്ചേൽപ്പിക്കാൻ പോകുന്ന വഴിയ്ക്കാണ് തീപിടിച്ചത്.
by liji HP News | Jun 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വധശ്രമമുൾപ്പെടെ, അബ്കാരി തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയായ മുദാക്കൽ വില്ലേജിൽ കരിക്കകം കുന്നിൽ ചരുവിള പുത്തൻ വീട്ടിൽ 26 വയസ്സുള്ള മനീഷിനെ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റു ചെയ്തു. ജില്ലാ കളക്ടറുടെ കാപ്പ ഉത്തരവ് പ്രകാരം ഒളിവിലായിരുന്ന പ്രതിയെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ ടി യുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഐ എസ് എച്ച് ഒ തൻസിം അബ്ദുൽസമദ്, എസ് ഐ അഭിലാഷ്, ജി എസ് സി പി ഒമാരായ ശരത്, റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
by liji HP News | Jun 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുംബൈ: ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ യുവതിക്കുനേരെ ലൈംഗീകാതിക്രമം നടത്തിയ വ്യാജ ഡോക്ടറും സഹായിയും അറസ്റ്റിൽ. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. സംഭവത്തിൽ ഷൊയബ്, ഇർഫാൻ സയിദ് എന്നിവരാണ് അറസ്റ്റിലായത്.
പരിശോധനയുടെ ഭാഗമായി ഡോക്ടറുടെ മുറിയിലേക്ക് പോയ യുവതിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിന് തുടർന്ന് ഇവരുടെ ഭർത്താവിന് സംശയം തോന്നി. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിലാണ് യുവതിക്ക് നേരെയുണ്ടായ അതിക്രമം ശ്രദ്ധയിൽപ്പെട്ടത്. ഇതിൽ പ്രകോപിതനായ യുവാവ് ആശുപത്രിയിൽ ബഹളം വെയ്‌ക്കുയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
യുവതിക്കുനേരെ അതിക്രമം കാണിച്ചതിന് പിന്നാലെ യുവതിയുടെ ഭർത്താവാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ ആശുപത്രി ഉടമയടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തതായി മുംബൈ പോലീസ് അറിയിച്ചു. അന്വേഷണത്തിൽ വ്യാജ ഡോക്ടറാണ് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നും വ്യക്തമായി. ആശുപത്രി ഉടമ ഒളിവിലാണെന്നും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ഉദ്യോഗഗസ്ഥർ വ്യക്തമാക്കി.
Recent Comments