വി എഫ് എക്സ് കോഴ്‌സുമായി യൂണി ടെക് കംപ്യൂട്ടർ എഡ്യൂക്കേഷൻ

വി എഫ് എക്സ് കോഴ്‌സുമായി യൂണി ടെക് കംപ്യൂട്ടർ എഡ്യൂക്കേഷൻ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിൽ അമ്മൻ കോവിന് സമീപം, കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അംഗീകൃത പഠന കേന്ദ്രമായ യൂണി ടെക് കംപ്യൂട്ടർ എഡ്യൂക്കേഷനിൽ അനിമേഷൻ കോഴ്‌സുകൾക്കു അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 18.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
Ph:9495707888

ഷിൻസോ ആബേയുടെ വിയോഗം: രാജ്യത്ത് ഇന്ന് ദുഃഖാചരണം

ഷിൻസോ ആബേയുടെ വിയോഗം: രാജ്യത്ത് ഇന്ന് ദുഃഖാചരണം

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ മരണത്തില്‍ രാജ്യത്ത് ഇന്ന് ദുഖാചരണം. രാഷ്ട്രപതി ഭവനിലും പാര്‍ലമെന്‍റിലും ചെങ്കോട്ടയിലും ദേശീയ പതാക പകുതി താഴ്ത്തികെട്ടി. ഷിന്‍സോ ആബേയുടെ മരണത്തില്‍ ഒരു ദിവസത്തെ ദുഖാചരണമാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഔദ്യോഗികമായ ആഘോഷപരിപാടികളും ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഉണ്ടായിരിക്കില്ല. ഷിന്‍സോ ആബേയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കള്‍ ഇന്നലെ അനുശോചിച്ചിരുന്നു.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലായ വിക്രമിന്‍റെ ആരോഗ്യനിലയിൽ പുരോഗതി; ഇന്ന് ആശുപത്രി വിട്ടേക്കും

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലായ വിക്രമിന്‍റെ ആരോഗ്യനിലയിൽ പുരോഗതി; ഇന്ന് ആശുപത്രി വിട്ടേക്കും

ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വിക്രം (Actor Vikram) ഇന്ന് ആശുപത്രി വിട്ടേക്കും. ഇന്നലെ ഉച്ചകഴിഞ്ഞാണ് നെഞ്ചുവേദനയെ തുടർന്ന് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു. മുറിയിലേക്ക് മാറ്റിയ അദ്ദേഹം മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയിൽ പുരോഗതിയുള്ളതിനാൽ വിക്രത്തിന് ഇന്ന് തന്നെ ആശുപത്രി വിടാനാകുമെന്നാണ് വ്യക്തമാകുന്നത്.

മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമയായ പൊന്നിയിൻ സെൽവന്റെ ടീസർ റിലീസ് ചടങ്ങിൽ പങ്കെടുക്കാനിരുന്നതിന് തൊട്ടുമുമ്പാണ് വിക്രമിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. പിന്നാലെ താരത്തിന് ഹൃദയാഘാതമാണെന്ന നിലയിലുള്ള റിപ്പോർട്ടുകളാണ് ആദ്യം പുറത്തുവന്നത്. എന്നാൽ പിന്നിട് മകൻ ധ്രുവ് വിക്രമടക്കമുള്ളവ‍ർ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

പൊലീസ് തലപ്പത്ത് അഴിച്ചുപണി; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ

പൊലീസ് തലപ്പത്ത് അഴിച്ചുപണി; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. വിജിലൻസ് ഡയറക്ടറായി എഡിജിപി മനോജ് ഏബ്രഹാമിനെ നിയമിച്ചു. തുമ്മല വിക്രമാണ് ഉത്തര മേഖലാ ഐജി. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് അടുത്തിടെയാണ് വിക്രം തിരിച്ചെത്തിയത്. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി മാറ്റി.

എഡിജിപി പത്മകുമാറിന് പൊലീസ് ആസ്ഥാനത്തിന്റെ ചുമതല ലഭിച്ചു. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥാനചലനം.

എംആർ അജിത് കുമാർ ബറ്റാലിയൻ എഡിജിപിയാകും. യോ​ഗേഷ് ​ഗുപ്തയെ ബെവ്കോ എംഡിയായി വീണ്ടും നിയമിച്ചു. ബെവ്കോ എംഡി ശ്യാം സുന്ദർ ഇനി ക്രൈം ബ്രാഞ്ച് ഡിഐജിയാകും. ജില്ലാ പൊലീസ് മേധാവി സ്ഥാനത്തടക്കം മാറ്റമുണ്ട്.

കോഴിക്കോട് റൂറൽ എസ്‌പി ശ്രീനിവാസനെ ഇന്റലിജൻസ് വിഭാഗത്തിലേക്ക് മാറ്റി. കറുപ്പ സ്വാമി കോഴിക്കോട് റൂറൽ എസ്പിയാകും.

എറണാകുളം റൂറൽ എസ്‌പി കാർത്തികിനെ കോട്ടയത്തേക്ക് മാറ്റി. വിവേക് കുമാറാണ് പുതിയ എറണാകുളം റൂറൽ എസ്‌പി. കോട്ടയം എസ്‌പി ശിൽപ്പയെ വനിത ബറ്റാലിയനിലേക്ക് മാറ്റി.

കൊല്ലം കമ്മീഷണർ നാരായണൻ പൊലീസ് ആസ്ഥാനത്തേക്ക് മാറും. മെറിൻ ജോസഫ് പുതിയ കൊല്ലം കമ്മീഷണറാകും.

വയനാട് എസ്‌പിയായിരുന്ന അരവിന്ദ് സുകുമാറിനെ കെഎപി നാലിലേക്ക് മാറ്റി. ആർ ആനന്ദ് വയനാട് എസ്പിയാകും. കുര്യാക്കോസ് ഇടുക്കി എസ്‌പിയാകും.

ബീവറേജസ് ഷോപ്പിലെ മദ്യ കവർച്ച ജന്മദിന ആഘോഷത്തിന്; പ്രതികൾ പിടിയിൽ

ബീവറേജസ് ഷോപ്പിലെ മദ്യ കവർച്ച ജന്മദിന ആഘോഷത്തിന്; പ്രതികൾ പിടിയിൽ

ബീവറേജസ് ഷോപ്പിലെ മദ്യ കവർച്ച ജന്മദിന ആഘോഷത്തിന്, പ്രതികൾ പിടിയിൽ

കല്ലമ്പലം: ചാത്തമ്പറ ബീവറേജസ് ഷോപ്പിലെ മോഷണ കേസിൽ പ്രതികൾ അറസ്റ്റിൽ. മണമ്പൂർ വില്ലേജിൽ തോട്ടയ്ക്കാട് ദേശത്ത്
വാളക്കോട്ടുമലയിൽ ആതിര വിലാസത്തിൽ അജീഷും (24), അജീഷിന്റെ കൂട്ടുകാരനായ വാളക്കോട്ടുമല സ്വദേശിയായ 17 വയസ്സു പ്രായമുള്ള ഒരു കുട്ടിയുമാണ് അറസ്റ്റിലായത്. കൂട്ടുകാർക്ക് ബർത്ത് ഡേ സെലിബ്രഷൻ
നടത്താൻ വേണ്ടിയാണ് 2-ാം പ്രതി അജീഷും, അജീഷിന്റെ കൂട്ടുകാരനായ 17 വയസ്സു പ്രായമുള്ള കുട്ടിയുമായി ചേർന്ന് മോഷണം നടത്തിയത്. കല്ലമ്പലം ചാത്തമ്പാറ ബീവറേജസ് ഷോപ്പിൽ ഈ മാസം ആറിന്
പുലർച്ചെയാണ് മോഷണം നടന്നത്. പ്രതി അജീഷ് 17 വയസുകാരനെ ബീവറേജസ് ഷോപ്പിന്റെ പിറകിലുള്ള ബാത്ത് റൂമിന്റെ എക്സോസ്റ്റ് ഫാൻ ഫിറ്റ് ചെയ്യാനുള്ള ഹോളിലൂടെ അകത്തു കയറ്റിയാണ് മോഷണം നടത്തിയത്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യങ്ങളും ബീയർ ബോട്ടിലുകളും ഉൾപ്പെടെ 11000 രൂപയുടെ മദ്യമാണ് മോഷ്ടിച്ചെടുത്തത്. പ്രതി അജീഷ് പുറത്തു നിന്ന് മദ്യക്കുപ്പികളും ബീയർ കുപ്പികളും വാങ്ങി ശേഖരിച്ച ശേഷം കുട്ടിയെ അതേ വഴിയിലൂടെ തന്നെ പുറത്തിറക്കി കടക്കുകയായിരുന്നു. രാവിലെ ജോലിക്കെത്തിയ സ്റ്റാഫ്ഫുകളാണ് മോഷണം
നടന്നതായി ശ്രദ്ധിച്ചതും വിവരം പോലീസിൽ അറിയിച്ചതും. ഷോപ്പിലെ സി.സി.ടി.വി ദൃശ്യങ്ങൾ നോക്കി അന്വേഷിച്ചു വരുന്നതിനിടെയായാണ് കല്ലമ്പലം പോലീസിന്
പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. തുടർന്നു വാളക്കോട്ടുമലയിൽ നിന്നും
പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ആണ് ജന്മദിന ആഘോഷത്തിന് ആണ് മദ്യം കവർന്നത് എന്ന് വ്യക്തമായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻ
ഡ് ചെയ്തു. ഡി.വൈ.എസ്.പി പി.നിയാസിന്റെ നിർദ്ദേശപ്രകാരം കല്ലമ്പലം പോലീസ് സ്റ്റേഷൻ
ഇൻസ്പെക്ടർ കെ.പ്രേംകുമാർ, എസ്.ഐ മാരായ ശ്രീലാൽ ചന്ദ്രശേഖരൻ, സനിൽ
കുമാർ, എ.എസ്.ഐ സുനിൽകുമാർ,
സുലാൽ, അജിത് കുമാർ, ഹരിമോൻ.ആർ, അനിൽകുമാർ, ഷംനാദ് , സേതു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.