രാജകി ( 91 ) നിര്യാതയായി
മുടപുരം:വക്കത്തുവിള പുത്തൻവിള വീട്ടിൽ രാജകി ( 91 ) നിര്യാതയായി.സഞ്ചയനം വ്യാഴ്ച രാവിലെ 8 ന്.

മുടപുരം:വക്കത്തുവിള പുത്തൻവിള വീട്ടിൽ രാജകി ( 91 ) നിര്യാതയായി.സഞ്ചയനം വ്യാഴ്ച രാവിലെ 8 ന്.

പള്ളിക്കൽ: ജനമൈത്രി പോലീസിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും സംയുക്ലാഭിമുഖ്യത്തിൽ 02.07.2022 തീയതി രാവിലെ 07.00 മണിക്ക് ലോക ലഹരി വിരുദ്ധ ദിന ബോധവൽക്കരണ വുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം നടത്തി. ബഹുമാനപ്പെട്ട വർക്കല എം എൽ എ ശ്രീ. അഡ്വ: ജോയി കൂട്ടയോട്ടം ഉദ്ഘാടനം നിർവഹിച്ചു കൂടാതെ ഫ്ലാഗ് ഓഫ് കർമ്മവും നടത്തി. പള്ളിക്കൽ പോലീസ് ലഹരിക്കെതിരെ നടത്തുന്ന പോരാട്ടങ്ങളെ ബഹു. എം എൽ എ അഭിനന്ദിച്ചു. ചടങ്ങിൽ പള്ളിക്കൽ എസ് എച്ച് ഒ ശ്രീജിത്ത് പി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന, മടവൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ബിജു, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. നിഹാസ്, പള്ളിക്കൽ വാർഡ് മെമ്പർ ശ്രീ. മുബാറക്, പള്ളിക്കൽ പോലീസ് സബ്ബ് ഇൻസ്പക്ടർ സാഹിൽ എം എന്നിവർ ആശംസകൾ അർപ്പിച്ചു. വാർഡ് മെമ്പർമാരായ ശ്രീ. അനിൽ, ശ്രീമതി. സുജീന മണ്ണും, വിവിധ രാഷ്ട്രീയ സാമൂഹിക സംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ ഈ കൂട്ടയോട്ടത്തിൽ പങ്കാളികളായി.

നമ്മുടെ സമൂഹത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ പോരാടാനും സ്കൂൾ കുട്ടികളെയും യുവാക്കളെയും ലഹരി മരുന്ന് ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കാനും പൊതുജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്നതിനുമായി “SAY NO TO DRUGS” എന്ന മുദ്രാവാക്യം. ഉയർത്തിയാണ് പള്ളിക്കൽ പോലീസ് പരിപാടി സംഘടിപ്പിച്ചത്.



അയിരൂർ : പ്രായപൂർത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയതിന് 63 കാരനെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു.അയിരൂർ ഇലകമൺ കെടാകുളം പിതാജി നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന ജസ്സിൻ ആണ് അറസ്റ്റിലായത്.കുട്ടികളുടെ സംരക്ഷകനായി നിന്നുകൊണ്ടാണ് അതിക്രമം കാട്ടിയത്. ഇയാൾ ഹൈദരാബാദിൽ ഒരു കമ്പനിയിൽ ജോലി നോക്കി വരികയാണ്. ഇടയ്ക്ക് ഒരു മാസത്തെ അവധിക്ക് നാട്ടിൽ വരികയും നാട്ടിൽ വരുമ്പോൾ ഇയാൾ കുട്ടികളോടൊപ്പം താമസിക്കുകയും ചെയ്യും. ഇതിനിടയിലാണ് അതിക്രമം കാട്ടിയത്. ഇയാൾക്കെതിരെ പരാതി ലഭിച്ചയുടൻ അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയും കൃത്യത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടുകയും ചെയ്തു. അയിരൂർ എസ്എച്ച്ഒ ശ്രീജേഷ് വി കെ, എസ് ഐ സജിത്ത് എസ്, സീനിയർ സിപിഒ ജയ് മുരുകൻ, സിപിഒ നിഷാന്ത് എന്നിവർ ചേർന്ന് അന്വേഷണസംഘം ഇയാളുടെ പത്തനംതിട്ട റാന്നിയിൽ ഉള്ള വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ആറ്റിങ്ങൽ: എം.എൽ.എ ഒ.എസ്.അംബിക, മുൻ എം.എൽ.എ ബി.സത്യൻ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത സുന്ദരേശൻ, മണമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് എ.നഹാസ്, കരവാരം പഞ്ചായത്ത് പ്രസിഡൻ്റ് ഷിബുലാൽ തുടങ്ങിവർ അന്ത്യാഞ്ജലി അർപ്പിച്ചു. മണിക്കുട്ടൻ ഉൾപെടെ കുടുംബത്തിലെ അഞ്ചു പേർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി എന്ന വാർത്ത നാട്ടുകാർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. പ്രദേശവാസികൾക്ക് എല്ലാം പരിചിതരാണ് ഈ കുടുംബം. അതിനാൽ തന്നെ ദുരന്ത വാർത്ത നാടിനെ കണീരിലാഴ്ത്തി. തുടർന്ന് ചാത്തമ്പറയിലെ കടയിൽ വീട്ടിലേക്ക് ജനം ഒഴുകി എത്തി.


കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും മണികുട്ടൻ യാതൊരു ഭാവ വ്യത്യാസവും പ്രകടിപ്പിച്ചിരുന്നില്ല. വെള്ളിയാഴ്ചയും ജ്യേഷ്ഠൻ ചുള്ളിയിൽ കോണം ശ്രീനിലയത്തിൽ ശ്രീരംഗൻ്റെ വീട്ടിൽ ഉച്ചക്ക് ചെന്നിരുന്നു. ഇടക്കൊക്കെ ഇവിടെ പോകാറുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം കാറ്റിലും മഴയിലും വീടിലെ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. രാത്രി മകൾ അമേയ അടുത്ത വീട്ടിൽ വന്നാണ് മൊബൈൽ ചാർജ് ചെയ്തത്. ഈ സമയം മണിക്കുട്ടനും മകൾക്കൊപ്പം ഇവിടെ വരികയും വീട്ടുകാരോട് സംസാരിച്ചു ഇരിക്കുകയും ചെയ്തിരുന്നു. ഇവർക്ക് ആർക്കും തന്നെ മണി കുട്ടനിൽ എന്തെങ്കിലും ഭാവ വ്യത്യാസം തോന്നിയിരുന്നില്ല.

അതിനാൽ മണിക്കുട്ടൻ ആത്മഹത്യ ചെയ്തു എന്ന വിവരം ആർക്കും ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ല. മണികുട്ടൻ്റെ ജനകീയത പ്രദേശവാസികളുടെ സങ്കടത്തിൻ്റെ ആഴം കൂട്ടി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വൈകുന്നേരം നലോടെയാണ് മൃതദേഹങ്ങൾ വിട്ടു നൽകിയത്. തുടർന്ന് വിലാപയാത്രയായി എത്തിച്ച മൃതദേഹങ്ങൾ ചാത്തമ്പറയിൽ പൊതു ദർശനത്തിന് വെച്ച്. വിവിധ മേഖലകളിൽ ഉള്ള ആയിരങ്ങൾ വീട്ടിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
മെഡിസെപ്പ് പദ്ധതിയിലൂടെ ജീവനക്കാരെയും അധ്യാപകരെയും ഇടതുസർക്കാർ വഞ്ചിച്ചിരിക്കുകയാണെന്ന് കെപിഎസ്ടിഎ ആരോപിച്ചു. കാലാകാലങ്ങളായി ജീവനക്കാർക്ക് നൽകിവന്നിരുന്ന റീ ഇമ്പേഴ്സ്മെൻറ് ആനുകൂല്യം നിർത്തലാക്കിക്കൊണ്ട് കോടിക്കണക്കിന് രൂപ സർക്കാർ ലാഭമുണ്ടാക്കുകയും ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും 6000 രൂപ വീതം പിടിച്ചു വാങ്ങുന്ന സർക്കാർ അതിൽ നിന്നും മുഴുവൻ തുക ഓറിയൻറൽ ഇൻഷുറൻസ് കമ്പനിയ്ക്ക് കൊടുക്കാതെ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഉമ്മൻചാണ്ടി സർക്കാർ വിഭാവനം ചെയ്ത മെഡിസെപ്പിൽ ജീവനക്കാർക്ക് ഒട്ടനവധി ആനുകൂല്യങ്ങൾ പ്രഖാപിച്ചിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ വിദഗ്ധചികിത്സയ്ക്കായി ആശ്രയിക്കുന്ന ആർസിസി ശ്രീചിത്ര, കിംസ് പോലെയുള്ള ഹോസ്പിറ്റലുകൾ ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കുന്നത് വഴി ജീവനക്കാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രമുഖ ആശുപത്രികളെ ഉൾപ്പെടുത്തുകയും ഔട്ട് പേഷ്യന്റ് സൗകര്യം ലഭ്യമാക്കുകയും ചെയ്തു കൊണ്ട് മെഡിസെപ്പ് പുനക്രമീകരിക്കണമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു. നാലാഞ്ചിറ മാർ ഗ്രിഗോറിയസ് റിന്യൂവൽ സെന്ററിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് എം. വിൻസന്റ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ട്രഷറർ അനിൽകുമാർ വട്ടപ്പാറ, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. രാജ്മോഹൻ, സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, മുൻ സംസ്ഥാന പ്രസിഡന്റ് എം.സലാഹുദീൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രദീപ് നാരായൺ, ബിജു തോമസ്, ആർ. ശ്രീകുമാർ, ജെ.സജീന, സി.ആർ. ആത്മകുമാർ, ജില്ലാ സെക്രട്ടറി എൻ. സാബു, ട്രഷറർ എ.ആർ. ഷമീം എന്നിവർ സംബന്ധിച്ചു.



Recent Comments