by liji HP News | Jul 5, 2024 | Latest News, കേരളം
ആറ്റിങ്ങൽ: കൊല്ലമ്പുഴ ഫ്രണ്ട്‌സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും കുന്നുവാരം യു പി. സ്കൂളിലെ കുട്ടികളുമായി സംവാദവും സംഘടിപ്പിച്ചു.
പ്രശ്സ്തകവിയും സാംസ്കാരിക പ്രവർത്തകനുമായ മണമ്പൂർ രാജൻ ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനയുടെ മാഹാത്മ്യത്തെക്കുറിച്ചും ബഷീറിൻ്റെ കൃതികളെ സംബന്ധിച്ചും, കവിത ചൊല്ലിയും കൂട്ടമായി ആലപിച്ചും മണമ്പൂർ രാജൻബാബു കുട്ടികളുമായി സംവദിച്ചു.
ചടങ്ങിൽ സാംസ്കാരിക പ്രവർത്തകരായ വേണു ഗോപാൽ, ശശിധരൻ നായർ, ആറ്റിങ്ങൽ മോഹൻലാൽ, മോഹനചന്ദ്രൻ, നന്ദകുമാർ, വരദരാജൻ, സുഭാഷ്, രതീഷ് നിരാല, ലൈബ്രേറിയൻ മിനി തുടങ്ങിയവർ പങ്കെടുത്തു.
by liji HP News | Jul 5, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റിങ്ങൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെയും ശ്രീഗണേശ സമിതിയുടെയുംനേതൃത്വത്തിലുള്ള ഗണേശോത്സവം 2024ഭാഗമായി ഗണേശോത്സവ സന്ദേശ പ്രയാണം തമിഴ്നാട് തൃച്ചെന്തൂർ മുരുകക്ഷേത്രത്തിൽ നിന്ന് ഏഴാം തീയതി ആരംഭിക്കും. ജൂലൈ ഏഴാം തീയതി ഞായറാഴ്ച രാവിലെ 10. 30 തൃച്ചന്തൂർ മുരുക ക്ഷേത്രത്തിൽ നിന്ന് പൂജിച്ച ഗണേശ വിഗ്രഹം ഗണേശഉത്സവ ടെമ്പിൾ ട്രസ്റ്റ് ചെയർമാൻ വക്കം അജിത്തിന് ഹിന്ദു മുന്നണി തമിഴ്നാട് സംസ്ഥാന ഘടകം ജനറൽ സെക്രട്ടറി ഡോ. അരശു മണി കൈമാറി ഉദ്ഘാടനം നിർവഹിക്കും. സെപ്റ്റംബറിൽ നടക്കുന്ന ഗണേശോത്സവത്തിന്റെ ഭാഗമായി 1008 പൂജാകേന്ദ്രങ്ങളിൽ വിഗ്രഹപ്രയാണം നടത്തും.
by liji HP News | Jul 5, 2024 | Latest News, കേരളം
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. മലമ്പുഴയിൽ പച്ചക്കറി കർഷകൻ ജീവനൊടുക്കി. കർഷകനായ പി കെ വിജയനാണ് കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്.
കൃഷി ആവശ്യങ്ങൾക്കായി വിവിധ ബാങ്കുകളിൽ നിന്നായി 10 ലക്ഷം രൂപ വിജയൻ കടമെടുത്തിരുന്നു. പച്ചക്കറി കൃഷി നഷ്ടത്തിലായതോടെ തിരിച്ചടവ് പലപ്പോഴും മുടങ്ങി. ഇതിൻ്റെ മാനസിക പ്രശ്നത്തിലായിരുന്നു വീജയനെന്ന് ബന്ധുക്കൾ പറഞ്ഞു.
by liji HP News | Jul 5, 2024 | Latest News, കേരളം
മെഡിക്കൽ കോളേജിലെ ദുരവസ്ഥക്കെതിരെ പ്രതികരണ വേദിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിലേക്ക് വൻ പ്രതിഷേധം. പാവപ്പെട്ട രോഗികളുടെ ഏക ആശ്രയകേന്ദ്രമായ മെഡിക്കൽ കോളേജിലെ ദുരവസ്ഥക്കെതിരെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തി. തലസ്ഥാനനഗരിയിലെ ആരോഗ്യം കാക്കുന്ന ഈ ആതുരാലയത്തിൽ ചികിത്സയ്ക്കായി എത്തുന്നവർക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ല. 14 ലും ഇരുപത്തി ഏഴിലും, 28 ലും വാർഡുകളിൽ അഡ്മിറ്റ് ആകുന്ന രോഗികളെ ബെഡിൽ കിടത്തി ചികിത്സിക്കുവാനുള്ള സൗകര്യം പോലുമില്ല. ഈ ദുരവസ്ഥക്കെതിരെയാണ് വൻ പ്രതിഷേധവുമായി പ്രതികരണവേദി പ്രവർത്തകർ പ്രിൻസിപ്പൽ ഓഫീസിനു മുന്നിലെത്തിയിരിക്കുന്നത്.
ഓ. പി യിലും കാഷ്വാലിറ്റിയിലും ആവശ്യമായ സ്റ്റാഫുകൾ ഇല്ലാത്തതും പാവം രോഗികളെ വലയ്ക്കുന്നു. സർജറിക്കായി തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് സർജറി ഡേറ്റുകൾ അനന്തമായ നീളുന്നു. ആവശ്യത്തിനു അനസ്തീഷ്യ ഡോക്ടർമാരും ഇല്ലാത്ത സാഹചര്യം. അവസാനമായി കാരുണ്യ ബെനെവേലന്റ് ഫണ്ട് നിർത്തിയും രോഗികളെ ശിക്ഷിക്കുന്ന നടപടികളാണ് അധികാരി വർഗ്ഗങ്ങളിൽ നിന്ന് ഉണ്ടാകുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് വേദി ചെയർമാൻ എംഎ ലത്തീഫ് പറഞ്ഞു.
28ആം വാർഡിൽ നടക്കുന്നത് ഗവൺമെന്റും മെഡിക്കൽ കോളേജും ചേർന്ന് നടത്തുന്ന സ്പോൺസേർഡ് മനുഷ്യാവകാശ ലംഘനമാണെന്ന് എം. എ ലത്തീഫ് പറഞ്ഞു.കാരുണ്യ പദ്ധതി പുനസ്ഥാപിക്കുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു. പ്രകടനം 11 മണിയോടുകൂടി മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്ന് തുടങ്ങി നൂറുകണക്കിന് പ്രതികരണ വേദി പ്രവർത്തകർ പ്രിൻസിപ്പൽ ഓഫീസിലേക്ക് എത്തി. മാർച്ച് എം. എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. നേമം അഷ്‌കർ, ശ്രീചന്ദ്. എസ്, അൻസർ, അജയരാജ്, ശരത് ശൈലേശ്വരൻ, സഞ്ജു, ഷജിൻ മാടൻവിള, ഫാറൂഖ് കണിയാപുരം, മോനിഷ്, ഭരത്, രാഹുൽ, ആകാശ്, ഷാനി,വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.

by liji HP News | Jul 5, 2024 | Latest News, കേരളം
ന്യൂഡല്‍ഹി:മെഡിക്കല്‍ പിജി പ്രവേശത്തനത്തിനുള്ള നീറ്റ് പിജി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് പതിനൊന്നിന് നടക്കും. ജൂണ്‍ 23-ന് നടത്തേണ്ടിയിരുന്ന നീറ്റ് പിജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള ക്രമക്കേടുകളെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. പരീക്ഷ നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍കെയായിരുന്നു മാറ്റിവെച്ചത്.
രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുകയെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ ഇന്‍ മെഡിക്കല്‍ സയന്‍സസ് അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് natboard.edu.in വെബ് സൈറ്റ് സന്ദര്‍ശിക്കുക
മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് പരീക്ഷകള്‍ മാറ്റി വച്ചതെന്നായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം. വിദ്യാര്‍ഥികള്‍ക്ക് നേരിട്ട അസൗകര്യത്തില്‍ മന്ത്രാലയം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ചും പരീക്ഷയുടെ പവിത്രത നിലനിര്‍ത്തുന്നതിനുമാണ് തീരുമാനം എടുത്തിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Recent Comments