by Midhun HP News | Aug 3, 2024 | Uncategorized
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രതാ നിർദേശം തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. അടുത്ത 3 മണിക്കൂറിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്നാണ് നിര്‍ദേശം. ഒറ്റപ്പെട്ടയിടങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം. കേരളാ തീരത്ത് നാളെ ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്.
കള്ളകടൽ മുന്നറിയിപ്പുമുണ്ട്. കേരളാ തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
by Midhun HP News | Aug 3, 2024 | Uncategorized
കൊച്ചി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ ഇന്ന് വയനാട് സന്ദർശിക്കും. ആർമി ക്യാമ്പിൽ എത്തിയ ശേഷമാകും ലെഫ്റ്റനന്‍റ് കേണൽ കൂടിയായ അദ്ദേഹം ദുരന്തഭൂമി സന്ദർശിക്കുക. തുടർന്ന് രക്ഷാപ്രവർത്തകരെ അഭിവാദ്യം ചെയ്യും. ക്യാമ്പുകളിൽ കഴിയുന്നവരെയും മോഹൻലാൽ കാണും.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം താരം പങ്കുവച്ച വൈകാരികമായ കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു- എന്നാണ് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
ദുരിതാശ്വാസ ദൗത്യത്തിൽ മുൻനിരയിൽ നിന്ന എൻ്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിൻ്റെ പ്രയത്നങ്ങൾക്ക് ഞാൻ നന്ദിയറിയിക്കുന്നു. നമ്മൾ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടാനും ഞാൻ അഭ്യർത്ഥിക്കുന്നു. ജയ്ഹിന്ദ്- മോഹൻലാൽ കൂട്ടിച്ചേർത്തു.
by Midhun HP News | Aug 3, 2024 | Uncategorized
വയനാട്: ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനമായ ഇന്നും തുടരും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചിൽ. ഇന്നലെ 14 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ചാലിയാറിൽ നിന്ന് ഏഴ് മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളുമാണ് കിട്ടിയത്. ആകെ 189 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 69 മൃതദേഹങ്ങളും 120 ശരീരഭാഗങ്ങളും ഇതിൽ ഉൾപ്പെടും.37 പുരുഷൻമാർ, 27 സ്ത്രീകൾ, മൂന്ന് ആൺകുട്ടികൾ, രണ്ട് പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. 180 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. 149 മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോയി. മൂന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഡൽഹിയിൽ നിന്ന് ഡ്രോൺ ബേസ്ഡ് റഡാർ തിരിച്ചിലിനായി എത്തും.
ആറ് സോണുകളായി 40 ടീമുകളാണ് ഇന്ന് തിരച്ചിൽ നടത്തുക. സൈന്യം, എൻ.ഡി.ആർ.എഫ്, നേവി, എയർഫോഴ്‌സ്, ഡോഗ് സ്‌ക്വാഡ് എന്നിവരും തിരച്ചിലിൽ പങ്കെടുക്കും. ചാലിയാറിൽ ഇന്നും തിരച്ചിൽ തുടരും. സർക്കാർ കണക്കുകളനുസരിച്ച് 205 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും
by Midhun HP News | Aug 3, 2024 | Uncategorized
കൊച്ചി: ഇന്ന് കർക്കടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങൾ ഇന്ന് ബലിതർപ്പണം നടത്തും. ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പ്രധാന സ്നാന ഘട്ടങ്ങളിലും ഭക്തരുടെ തിരക്ക്. ആലുവ മണപ്പുറത്ത് വാവുബലിക്ക് ഇന്ന് പുലർച്ചെ 3.30ന് തുടക്കമായി. നാളെ പുലർച്ചെ 4.20 വരെ ബലിതർപ്പണമുണ്ടാകും. 45 ബലിത്തറകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരേസമയം 500 പേർക്ക് ഇവിടെ ബലിയിടാം.അപകടസാധ്യത കണക്കിലെടുത്ത് പുഴയിൽ മുങ്ങിക്കുളിക്കാൻ അനുവദിക്കില്ല. മഹാദേവ ക്ഷേത്ര പരിസരത്ത് ചെളി അടിഞ്ഞു കിടക്കുന്നതിനാൽ അവിടേക്കും പ്രവേശിപ്പിക്കില്ല. പെരുമ്പാവൂർ ചേലാമറ്റം ശ്രീ കൃഷ്ണ ക്ഷേത്രവളപ്പിൽ പുലർച്ചെ ഒന്നിന് ബലിതർപ്പണ ചടങ്ങുകൾ തുടങ്ങി.
തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വർക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, തൃക്കുന്നപ്പുഴ, തിരുമൂലവരം എന്നിങ്ങനെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലുമെല്ലാം ഇന്ന് ബലിതർപ്പണം നടക്കും.
by Midhun HP News | Aug 2, 2024 | Latest News, മരണം
ആലംകോട് കബീർ മൻസിലിൽ അബ്ദുൽസലാം ഹാജി (88) (വ്യാപാരിവ്യവസായി മുൻ തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി) അന്തരിച്ചു.
ഭാര്യ: സഫറാബീവി.
മക്കൾ: കെബീർ, അഷ്റഫ്. സുലൈമാൻ . ( വ്യാപാരി വ്യവസായി ആലങ്കോട് യൂണിറ്റ് പ്രസിഡന്റ്) സീനത്ത്. സുൽഫത്ത്.
മരുമക്കൾ. ഫദീല . സോഫിയ. ഷരീഫ്. സൈഫ് . കബറടക്കം . 3 – 8 – 2024 രാവിലെ 7 മണിക്ക് ആലംകോട്മുസ്ലിം പള്ളി കബർസ്ഥാനിൽ .
Recent Comments