കേരളത്തിന് പുതിയ ടൂറിസം പദ്ധതികളില്ല; ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി

കേരളത്തിന് പുതിയ ടൂറിസം പദ്ധതികളില്ല; ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി

ബിഹാറിനും ആന്ധ്രയ്ക്കും ഉയർന്ന പരിഗണന നൽകിയായിരുന്നു മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ്. ബിഹാറിന് കൂടുതൽ മെഡിക്കൽ കോളേജുകളും വിമാനത്താവളവും പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. എന്നാൽ കേന്ദ്ര ബജറ്റിൽ കേരളത്തിന് പുതിയ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ചില്ല.

ബിഹാറിൽ 2 ക്ഷേത്ര ഇടനാഴികൾക്ക് സഹായം. ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം. വിദേശ ക്രൂയിസ് കമ്പനികൾക്ക് രാജ്യത്ത് ആഭ്യന്തര ക്രൂയിസുകൾ പ്രവർത്തിപ്പിക്കാൻ നികുതിയിളവ്. ഇതുവഴി തൊഴിൽ ലഭിക്കും.ആന്ധ്രയുടെ തലസ്ഥാന വികസനത്തിന് പ്രത്യേക സഹായം പ്രഖ്യാപിച്ച് ധനകാര്യ മന്ത്രി. ഈ വര്‍ഷം 15000 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപനം. വരും വര്‍ഷങ്ങളിലും അധിക സഹായം നല്‍കുമെന്നും ധനകാര്യ മന്ത്രിയുടെ ഉറപ്പ്.

ബജറ്റ് പ്രഖ്യാപനം തുടങ്ങിയതോടെ ഓഹരി സൂചികകളിൽ നേരിയ ഇടിവ്. അതേസമയം, കാർഷിക മേഖലയിലെ കമ്പനികൾക്ക് കമ്പനികൾക്ക് നേട്ടം ഈ കമ്പനികളുടെ ഓഹരികൾ 10 ശതമാനം വരെ നേട്ടമുണ്ടാക്കി.

യാത്രക്കാരെ ട്രിപ് ജീപ്പിലേക്ക് ഇറക്കിവിട്ടില്ല; ബസ് തടഞ്ഞ് കെഎസ്ആർടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചു

യാത്രക്കാരെ ട്രിപ് ജീപ്പിലേക്ക് ഇറക്കിവിട്ടില്ല; ബസ് തടഞ്ഞ് കെഎസ്ആർടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചു

മൂന്നാർ: യാത്രക്കാരെ ട്രിപ് ജീപ്പിലേക്ക് ഇറക്കിവിടാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ജീപ്പ് ഡ്രൈവർ കെഎസ്ആർടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചതായി പരാതി. മൂന്നാർ ഡിപ്പോയിലെ കണ്ടക്ടർ മൂലമറ്റം സ്വദേശി ജോബിൻ തോമസിനാണ് (39) മർദനമേറ്റത്. സംഭവത്തിന് പിന്നാലെ ജീപ്പ് ഡ്രൈവർ ഒളിവില്‍ പോയി.

ഞായറാഴ്ച രാത്രി 9.30ന് പോസ്റ്റ് ഓഫീസ് കവലയിലാണ് സംഭവം. മൂന്നാറിൽ നിന്ന് തേനിക്ക് പോകുന്നതിനായി ബസിൽ കയറിയ യാത്രക്കാരെ ട്രിപ്പ് ജീപ്പിൽ കൊണ്ടുപോകുന്നതിതുടർന്ന് ജീപ്പുമായി ദേവികുളം ഭാ​ഗത്തേക്ക് കടന്നുകളഞ്ഞു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് ജോബിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു തർക്കം. ഇതിന് സമ്മതിക്കാതിരുന്നതിനെ തുടർന്ന് മദ്യ ലഹരിയിലായിരുന്ന ഇയാൾ ബസിനുള്ളിൽ കയറി ജോബിനെ മർദിക്കുകയായിരുന്നു

പുതിയതായി ജോലിക്ക് കയറുന്നവർക്ക് സർക്കാർ ശമ്പളം നൽകും; മുദ്രാലോൺ പരിധി 20 ലക്ഷമായി ഉയർത്തി

പുതിയതായി ജോലിക്ക് കയറുന്നവർക്ക് സർക്കാർ ശമ്പളം നൽകും; മുദ്രാലോൺ പരിധി 20 ലക്ഷമായി ഉയർത്തി

ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് സർക്കാർ ശമ്പളം നൽകുമെന്ന് ബജറ്റ് അവതരണത്തിൽ കേന്ദ്രമന്ത്രി നർമലാ സീതാരാമൻ. നാല് കോടി യുവാക്കൾക്ക് തൊഴിലവസരം ലക്ഷ്യമിട്ട് നൈപുണ്യ നയം വികസിപ്പിക്കുമെന്നും ഇതിനായി അഞ്ചുവർഷത്തേക്ക് 2 ലക്ഷം കോടി രൂപ നീക്കിവെയ്ക്കുമെന്നും മന്ത്രി.

500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഒരു കോടി വിദ്യാർഥികൾക്ക് ഇൻറേൺഷിപ്പിന് അവസരം ഒരുക്കും. ഇൻറേൺഷിപ്പ് തുകയായി 5000 രൂപ ലഭ്യമാക്കും. രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളിൽ 5 വർഷത്തിനകം 1 കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം ഒരുക്കും. 5000 രൂപ സ്റ്റൈപ്പന്റ് നൽകും. 6000 രൂപ ഒറ്റത്തവണയായി നൽകും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം സ്റ്റൈപ്പന്റും കമ്പനികൾ വഹിക്കണമെന്ന് ബജറ്റിൽ ധനമന്ത്രി.

പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പ തുക ഇരട്ടിയാക്കി. മുദ്ര ലോൺ പരിധി 20 ലക്ഷമായി ഉയർത്തി. നിലവിലെ 10 ലക്ഷം പരിധിയാണ് 20 ലക്ഷമാക്കി ഉയർത്തിയിരിക്കുന്നത്. സമ്മർദ്ദ സമയത്ത് എംഎസ്എംഇകൾക്ക് പ്രത്യേക സഹായം നൽകുമെന്നും വായ്പകൾ ലഭ്യമാക്കുമെന്നും ധമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന.

1 കോടി യുവാക്കൾക്ക് 500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, 5000 രൂപ സ്റ്റൈപ്പന്റ് നൽകും

1 കോടി യുവാക്കൾക്ക് 500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, 5000 രൂപ സ്റ്റൈപ്പന്റ് നൽകും

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് വായ്‌പ. ചെറുകിട- ഇടത്തരം വ്യവസായ ശാലകൾക്കായി 100 കോടി രൂപയുടെ പദ്ധതി. മാതൃക നൈപുണ്യ വായ്പകൾ പ്രതിവർഷം 25000 വിദ്യാർത്ഥികൾക്ക്. വായ്‌പാ പരിധി 5 ലക്ഷം. 500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഒരു കോടി വിദ്യാർഥികൾക്ക് ഇന്‍റേണ്‍ഷിപ്പിന് അവസരം ഒരുക്കും. ഇന്‍റേണ്‍ഷിപ്പ് തുകയായി 5000 രൂപ ലഭ്യമാക്കും.

രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളിൽ 5 വർഷത്തിനകം 1 കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം ഒരുക്കും. 5000 രൂപ സ്റ്റൈപ്പന്റ് നൽകും. 6000 രൂപ ഒറ്റത്തവണയായി നൽകും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം സ്റ്റൈപ്പന്റും കമ്പനികൾ വഹിക്കണമെന്ന് ബജറ്റിൽ ധനമന്ത്രി.ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ് പിന്തുണ പ്രഖ്യാപിച്ചു.അതേസമയം പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പ തുക ഇരട്ടിയാക്കി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ വായ്പ തുക ഉയർത്തിയതായി ധനമന്ത്രി നിർമ്മൽ സീതാരാമൻ പ്രഖ്യാപിച്ചു. വായ്പ തുക 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമായാണ് ഉയർത്തിയത്.

പമ്പാ നദിയിൽ എണ്ണപ്പാട; പരിശോധിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം

പമ്പാ നദിയിൽ എണ്ണപ്പാട; പരിശോധിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം

പമ്പാ നദിയിൽ ഓയിൽ കലർന്ന നിലയിൽ. പത്തനംതിട്ട -റാന്നി ഭാഗത്താണ് വെള്ളത്തിൽ ഓയിൽ കലർന്നതായി കണ്ടെത്തിയത്. നദിയിൽ എണ്ണപ്പാട കണ്ടെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായണനും സ്ഥിരീകരിച്ചിട്ടുണ്ട്.

പരിശോധന നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിനോട് എംഎൽഎ ആവശ്യപ്പെട്ടു.
ഓയിൽ ആണോ അതോ മറ്റേതെങ്കിലും രാസമാലിന്യം ആണോ എന്ന് പരിശോധിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. അടിയന്തര പരിശോധന നടത്താൻ ഇറിഗേഷൻ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. ഇന്നലെ വടശ്ശേരിക്കര പടയണിപ്പാറയിൽ നദിയോട് ചേർന്ന ഭാഗത്ത് ടാങ്കർ ലോറി മറിഞ്ഞിരുന്നു. ഇതിന്റെ ഇന്ധനം ചോർന്നതാകാംമെന്ന സംശയം നിലനിൽക്കുന്നുണ്ട്.