ഗായകന്‍ ഹരിശ്രീ ജയരാജ് അന്തരിച്ചു

ഗായകന്‍ ഹരിശ്രീ ജയരാജ് അന്തരിച്ചു

കൊച്ചി: ഗായകന്‍ ഹരിശ്രീ ജയരാജ് (54) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ജയറാം നായകനായ ‘കുടുംബശ്രീ ട്രാവല്‍സ്’ സിനിമയിലെ ‘തപ്പും തകിലടി’ എന്ന ഗാനത്തിലൂടെയാണ് ഹരിശ്രീ ജയരാജ് പിന്നണി ഗാനരംഗത്തെത്തിയത്. ആലുവ അശോകപുരം സ്വദേശിയാണ്.

മൂന്നു പതിറ്റാണ്ടായി സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജയരാജ് കലാഭവന്‍, ഹരിശ്രീ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗീത ലോകത്തെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന തിരുവനന്തപുരം ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ജെ സി ഡാനിയേല്‍ പുരസ്‌കാരം ജയരാജ് നേടിയിട്ടുണ്ട്. ആകാശവാണി തൃശൂര്‍, കൊച്ചി നിലയങ്ങളില്‍ ലളിതഗാനത്തിന് ബി ഹൈഗ്രേഡ് നേടിയ ഹരിശ്രീ ജയരാജ്, ഒട്ടേറേ ഭക്തിഗാനങ്ങള്‍ പാടുകയും സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്തു.

മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തെത്തിയ അല്ലു അര്‍ജുന്‍, വിജയ് തുടങ്ങിയവരുടേതടക്കം നൂറോളം ചിത്രങ്ങളിലും ഹരിശ്രീ ജയരാജ് ഗാനങ്ങള്‍ ആലപിച്ചു. മ്യൂസിക് സ്റ്റാര്‍സ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന സംഗീത കലാലയം സ്ഥാപിച്ചു. കൊച്ചിന്‍ മ്യൂസിക് സ്റ്റാര്‍സിന്റെ പേരില്‍ ഗാനമേള അവതരിപ്പിച്ചിരുന്നു. രാധാകൃഷ്ണ പണിക്കര്‍, നളിനി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ രശ്മി. മീനാക്ഷി ഏക മകളാണ്. കലാരംഗത്തെ ഒട്ടേറെ പേര്‍ ഹരിശ്രീ ജയരാജിന് ആദരാഞ്ജലികളര്‍പ്പിച്ചു.

മൊബൈല്‍ ഷോപ്പില്‍ യുവാക്കളുടെ അതിക്രമം

മൊബൈല്‍ ഷോപ്പില്‍ യുവാക്കളുടെ അതിക്രമം

തൃശൂര്‍: ശക്തന്‍ ബസ് സ്റ്റാന്‍ഡിലെ മൊബൈല്‍ ഷോപ്പില്‍ യുവാക്കളുടെ അതിക്രമം. ജീവനക്കാരനെ കത്തിയുപയോഗിച്ചു കുത്താന്‍ ശ്രമിച്ച യുവാക്കള്‍ കൗണ്ടറിന്റെ ഗ്ലാസും തല്ലിപ്പൊട്ടിച്ചു. ഇന്നലെ രാത്രി ഏഴരയോടെ ന്യൂ മൊബൈല്‍ വേള്‍ഡ് എന്ന കടയിലാണു സംഭവം.

ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് ഷോപ്പിലുണ്ടായിരുന്നത്. മൊബൈല്‍ ഫോണില്‍ ചാര്‍ജ് ചെയ്യണമെന്ന ആവശ്യവുമായി എത്തിയ രണ്ടുപേരാണു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഷോപ്പ് ജീവനക്കാരന്‍ ഇവരുടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചു. 15 മിനിറ്റിനുശേഷം മടങ്ങിയെത്തിയ യുവാക്കള്‍ ഫോണ്‍ മടക്കിനല്‍കാന്‍ ആവശ്യപ്പെട്ടു. മറ്റൊരു ഫോണിന്റെ ഡിസ്പ്ലേ ഗ്ലാസ് ഒട്ടിക്കുന്ന തിരക്കിലായിരുന്ന ജീവനക്കാരന്‍ അല്‍പ്പസമയം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതാണ് യുവാക്കളെ പ്രകോപിപ്പിച്ചതെന്ന് ഉടമയായ അനുരാഗ് പറഞ്ഞു. പുറത്തുനിന്ന് അസഭ്യവര്‍ഷം നടത്തിയ യുവാക്കള്‍ കൗണ്ടറിന്റെ ഗ്ലാസ് തല്ലിപ്പൊളിച്ചു.

തുടര്‍ന്ന് കൗണ്ടറിനുള്ളില്‍ കടന്ന് ജീവനക്കാരനെ കത്തിയുപയോഗിച്ചു കുത്താനും ശ്രമിച്ചു. ഓടിക്കൂടിയ നാട്ടുകാരാണു പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് എത്തുന്നതിനു മുമ്പ് യുവാക്കള്‍ രക്ഷപ്പെട്ടെന്നും ഇവര്‍ മദ്യലഹരിയിലായിരുന്നെന്നു സംശയിക്കുന്നെന്നും ഉടമ പറഞ്ഞു. ഏകദേശം ആറായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിഷു ബംപര്‍ നറുക്കെടുപ്പ് ഇന്ന്

വിഷു ബംപര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം ആറ് പരമ്പരകളിലായി ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം ആറ് പരമ്പരകളിലായി 10 ലക്ഷം രൂപ വീതവും നാലാം സമ്മാനം ആറ് പരമ്പരകളിലായി അഞ്ച് ലക്ഷം രൂപ വീതവുമാണ്. അഞ്ച് മുതല്‍ ഒമ്പതുവരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.

ഇന്ന് ഉച്ചയോടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുമെന്ന് അധികൃതര്‍ പറഞ്ഞു. 300 രൂപയാണ് ടിക്കറ്റ് വില. 250 രൂപ ടിക്കറ്റ് വിലയുള്ള 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബമ്പറിന്റെ പ്രകാശനവും ഇന്ന് നടക്കും. നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്‌സൈറ്റായwww.statelottery.kerala.gov.in യില്‍ ലഭ്യമാകും.

ശക്തമായ മഴ തുടരും: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ശക്തമായ മഴ തുടരും: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ഇടുക്കി തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അടുത്ത 3 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുലര്‍ച്ചെ നല്‍കിയ മുന്നറിയിപ്പില്‍ പറഞ്ഞു.

ആ​ന​ക​ളെ കാ​ടു​ക​യ​റ്റാ​ൻ ആ​ര്യ​ങ്കാ​വ് റേ​ഞ്ചി​ൽ എ​ത്തി​ച്ച തോ​ക്കു​ക​ളും സൗ​ണ്ട് സി​സ്റ്റ​വും

ആ​ന​ക​ളെ കാ​ടു​ക​യ​റ്റാ​ൻ ആ​ര്യ​ങ്കാ​വ് റേ​ഞ്ചി​ൽ എ​ത്തി​ച്ച തോ​ക്കു​ക​ളും സൗ​ണ്ട് സി​സ്റ്റ​വും

പു​ന​ലൂ​ർ:ആ​ര്യ​ങ്കാ​വി​ൽ കാ​ട്ടാ​ന​യു​ടെ ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ വ​ന​പാ​ല​ക​ർ​ക്ക് തോ​ക്കും സൗ​ണ്ട് സി​സ്റ്റ​വും എ​ത്തി​ച്ചു. ആ​ന​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടം​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. ഒ​റ്റ​ക്കും കൂ​ട്ടാ​യും കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങു​ന്ന ആ​ന വ​ലി​യ നാ​ശ​മാ​ണ് ഓ​രോ ദി​വ​സ​വും വ​രു​ത്തു​ന്ന​ത്. കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന ആ​ന​ക​ളെ പൊ​തു​ജ​ന​ങ്ങ​ൾ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യും പ​ട​ക്കം​പൊ​ട്ടി​ച്ചും കാ​ടു​ക​യ​റ്റു​ക​യാ​ണ് പ​തി​വ്. വി​വ​രം അ​റി​െ​ഞ്ഞ​ത്തു​ന്ന വ​ന​പാ​ല​ക​ർ​ക്ക്​ ആ​ന​ക​ളെ തു​ര​ത്താ​നു​ള്ള ആ​യു​ധം ഇ​ല്ലാ​ത്ത​ത് പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ടി​ച്ചി​രു​ന്നു.

പ്ര​ശ്നം പ​രി​ഹാ​ര​ത്തി​നാ​യി ര​ണ്ട്​ തോ​ക്കും സൗ​ണ്ട് സി​സ്റ്റ​വും റേ​ഞ്ചി​ൽ എ​ത്തി​ച്ചു. ആ​ന​ക്ക് ഭ​യ​മു​ള്ള ക​ട​വ​യു​ടെ അ​ല​റ​ലും തേ​നീ​ച്ച​യു​ടെ മു​ര​ൾ​ച്ച​യു​മാ​ണ് സൗ​ണ്ട് സി​സ്റ്റ​ത്തി​ലു​ള്ള​ത്. ഇ​തു കേ​ൾ​ക്കു​മ്പോ​ൾ 400 മീ​റ്റ​ർ വ​രെ ആ​ന​ക​ൾ കാ​ടി​നു​ള്ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നാ​ണ് വ​ന​പാ​ല​ക​ർ പ​റ​യു​ന്ന​ത്. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ലാ​ണ് ബോ​ർ പ​മ്പ് ആ​ക്​​ഷ​ൻ തോ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വെ​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ഭ​യ​ങ്ക​ര ശ​ബ്ദം കേ​ട്ട് ആ​ന​ക​ൾ ഭ​യ​ന്ന് കാ​ടു​ക​യ​റും. ക​ട​മാ​ൻ​പാ​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​രാ​ണ് തോ​ക്കും സൗ​ണ്ട് സി​സ്റ്റ​വും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.