കണ്ണൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂര്‍: ഏച്ചൂര്‍ മാച്ചേരിയില്‍ രണ്ടുകുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. ആദില്‍ ബിന്‍ മുഹമ്മദ് (12), മുഹമ്മദ് മിസ്ബുല്‍ ആമിര്‍ (12) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.15 മണിയോടെയാണ് അപകടം. കുളത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെയാള്‍ ആശുപത്രിയിലെത്തിച്ച ശേഷവും മരിച്ചു.

മൃതദേഹങ്ങള്‍ ചക്കരക്കല്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ബി. ഭാനുമതി അമ്മ (95)  നിര്യാതയായി

ബി. ഭാനുമതി അമ്മ (95) നിര്യാതയായി

ആറ്റിങ്ങൽ: കരവാരം തോട്ടയ്ക്കാട്ട് വേണുഗോപാല നിലയത്തിൽ പരേതനായ പുന്നശ്ശേരി ശിവശങ്കര കുറുപ്പിന്റെ സഹധർമ്മിണി ബി. ഭാനുമതി അമ്മ (95)
നിര്യാതയായി.
മക്കൾ : ശ്രീദേവി അമ്മ, വസന്ത കുമാരി, പരേതനായ വസന്ത കുമാർ, വത്സല കുമാരി, പത്മകുമാരി, പുഷ്പ കുമാരി (പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്അംഗം ),,വേണുഗോപാലൻ നായർ, ശുഭകുമാരി.
മരുമക്കൾ
പരേതനായ നാരായണ പിള്ള, പരമേശ്വരൻ നായർ, അനില കുമാരി, പരേതനായ ശശിധരൻ പിള്ള, മോഹനചന്ദ്രൻ നായർ, പരേതനായ വെട്ടുറോഡ് വിജയൻ (മുൻ ഡി. സി. സി. ജനറൽ സെക്രട്ടറി ), വിജയ വേണുഗോപാൽ, വേണുഗോപാലൻ നായർ.
സഞ്ചയനം : ജൂലൈ 2 ചൊവ്വാഴ്ച രാവിലെ 8 ന്.

സുകുമാരി അമ്മ അന്തരിച്ചു

സുകുമാരി അമ്മ അന്തരിച്ചു

പിരപ്പൻകോട് മത്തനാട് ദ്വാരകയിൽ സുകുമാരി അമ്മ അന്തരിച്ചു.
ഭർത്താവ്: പരേതനായ ടി എസ് രതീശൻ നായർ
മക്കൾ: സുകേഷ് ആർ എസ്, സുമ ആർ എസ്, സുമേഷ് ആർ എസ്.
മരുമക്കൾ: അശ്വതി. വി, ബിജു ആർ എസ്, ആര്യ എസ് നായർ.
സഞ്ചയനം നാളെ രാവിലെ 8.30 ന്

ഛത്തീസ്​ഗഢിൽ വീരമൃത്യു വരിച്ച ജവാന്റെ സംസ്കാരം ഇന്ന്; മൃതദേഹം ജന്മനാട്ടിലെത്തിച്ചു

ഛത്തീസ്​ഗഢിൽ വീരമൃത്യു വരിച്ച ജവാന്റെ സംസ്കാരം ഇന്ന്; മൃതദേഹം ജന്മനാട്ടിലെത്തിച്ചു

തിരുവനന്തപുരം: ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാന്‍ ആര്‍.വിഷ്ണുവിന്‍റെ മൃതദേഹം കേരളത്തിലെത്തിച്ചു. ഇന്ന് പുലർച്ചെ ഒ‌ന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേ​​ഹം മേയർ ആര്യ രാജേന്ദ്രൻ, കല്പറ്റ എംഎൽഎ ടി.സിദ്ദിഖ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

പാങ്ങോട് സൈനിക കേന്ദ്രത്തിലെ മോർച്ചറിയിൽ എത്തിച്ച ശേഷം മൃതദേഹം പുലർച്ചയോടെ വിഷ്ണുവിന്റെ പാലോട് നന്ദിയോടുള്ള വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം പത്ത് മണി വരെ വീട്ടിലും തുടർന്ന് നന്ദിയോട് ജം​ഗ്ഷനിലും വിഷ്ണു പഠിച്ച സ്കൂളിലും പൊതുദർശനത്തിന് വയ്ക്കും. ഇന്ന് 12 മണിക്കാണ് സംസ്കാരം.

ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ കുഴിച്ചിട്ട ഐ.ഇ.ഡി. പൊട്ടിത്തെറിച്ചാണ് വിഷ്ണു ഉള്‍പ്പെടെ രണ്ട് സി.ആര്‍.പി.എഫ്. ജവാന്മാര്‍ വീരമൃത്യുവരിച്ചത്. ശ്രീചിത്ര മെഡിക്കല്‍ കോളേജില്‍ നഴ്സായ നിഖിലയാണ് വിഷ്ണുവിന്റെ ഭാര്യ. മക്കള്‍: നിര്‍ദേവ്, നിര്‍വിന്‍.

എൽ. ഓമന (85) നിര്യാതയായി

എൽ. ഓമന (85) നിര്യാതയായി

ആറ്റിങ്ങൽ: റ്റി.ബി ജംഗ്ഷൻ തെക്കേവിള വീട്ടിൽ എൽ. ഓമന(85) നിര്യാതയായി.

സഹോദരങ്ങൾ: എൽ ഇന്ദിര, എൽ രാധ, എൽ പ്രഭാകരൻ, എൽ സുധാകരൻ(സി.പി.ഐ എം. എൽ.എംഎസ് ബ്രാഞ്ച് അംഗം), പരേതനായ എൽ സുകുമാരൻ.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്