മുൻ കിഴുവിലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന വി.ബാബു അന്തരിച്ചു

മുൻ കിഴുവിലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന വി.ബാബു അന്തരിച്ചു

ചിറയിൻകീഴ്: മുതിർന്ന കോൺഗ്രസ്സ് നേതാവ് കിഴുവിലം’ ചെറുവള്ളിമുക്ക് കുന്നുംപുറത്ത് വീട്ടിൽ (ഷിബി ഭവൻ) വി.ബാബു അന്തരിച്ചു. റിട്ടേഡ് ഡെപ്യൂട്ടി തഹസീൽദാറും മുൻ കിഴുവിലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും മുൻ ആറ്റിങ്ങൽ ഹൗസിഗ്സഹകരണ സംഘം പ്രസിഡന്റും മുൻ മന്ത്രി നിര്യാതനായ വക്കം പുരുഷോത്തമൻ്റെ സ്റ്റാഫ് അംഗവും ഡി സി മെമ്പറുമായിരുന്നു ഇദ്ദേഹം. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 9 മണിക്ക് സ്വവസതിയിൽ നടക്കും.

ജമീലാബീവി (78) നിര്യാതയായി

ജമീലാബീവി (78) നിര്യാതയായി

നാവായിക്കുളം: പുന്നോട് ജമാഅത്തിൽ പെട്ട ചരുവിള വീട്ടിൽ പരേതനായ മുഹമ്മദ്‌ കാസിമിന്റെ ഭാര്യ ജമീലാബീവി (78)നിര്യാതയായി.

മക്കൾ: അബ്ദുൽബാരി, ഹലിം, സബീദാ, ബുഹാരി, ഫസീല, നിസാം, ഫസിൽ, അഷ്‌റഫ്‌
മരുമക്കൾ: ഷാഹിദ, സൈദുനത്ത്, പരേതനായ സലീം, ബുഷ്‌റ, ഷാജഹാൻ, സുമയ്യ, തസ്‌നി, മുംതാസ്.

കെ. രുഗ്മിണിയമ്മ (84) അന്തരിച്ചു

കെ. രുഗ്മിണിയമ്മ (84) അന്തരിച്ചു

ആറ്റിങ്ങൽ: രാമച്ചം വിള കണ്ണങ്കരകോണം വാറിൽ പുത്തൻ വീട്ടിൽ (RKRA-32) പരേതനായ പത്മനാഭൻ ഇളയിടത്തിന്റെ ഭാര്യ കെ. രുഗ്മിണിയമ്മ (84) നിര്യാതയായി.

മക്കൾ: വിജയകുമാരിയമ്മ, പ്രസന്നകുമാരി, വിമലാദേവി, ഉണ്ണികൃഷ്ണൻ നായർ, ഇന്ദിരാദേവി, ശ്രീകുമാരി.
മരുമക്കൾ: രാധാകൃഷ്ണൻ, മഞ്ചു, മോഹന കുറുപ്പ്, പരേതരായ ശ്യാമപ്രസാദ്, വിജയകൃഷ്ണൻ, ബാബു.

സുമതി അമ്മ ടീച്ചർ (92) നിര്യാതയായി

സുമതി അമ്മ ടീച്ചർ (92) നിര്യാതയായി

ആറ്റിങ്ങൽ: ആറ്റിങ്ങൽ കടുവയിൽ സ്വാഗതിൽ സുമതി അമ്മ ടീച്ചർ (92) നിര്യാതയായി. മകൾ: മല്ലികദേവി (ലതി)
മരുമകൻ: ഗോപകുമാർ
സംസ്കാരം ഇന്ന്‌ രാത്രി 8 ന്

മൊബൈല്‍ ചാര്‍ജറില്‍ നിന്നു ഷോക്കേറ്റെന്ന് സംശയം; യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മൊബൈല്‍ ചാര്‍ജറില്‍ നിന്നു ഷോക്കേറ്റെന്ന് സംശയം; യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: ഉറങ്ങാന്‍ കിടന്ന യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊബൈല്‍ ചാര്‍ജറില്‍ നിന്നു വൈദ്യുതാഘാതം ഏറ്റത് ആണെന്നാണ് സംശയം. ചവറ സൗത്ത് വടക്കുംഭാഗം അമ്പലത്തിന്റെ കിഴക്കേതില്‍ മുരളീധരന്റെയും വിലാസിനിയുടെയും മകന്‍ എം ശ്രീകണ്ഠന്‍ (39) ആണ് മരിച്ചത്.

ഉറക്കം ഉണരാന്‍ വൈകിയതിനെത്തുടര്‍ന്നു വീട്ടുകാര്‍ കിടപ്പുമുറിയില്‍ എത്തി നോക്കിയപ്പോള്‍ ശ്രീകണ്ഠനെ കട്ടിലില്‍ നിന്നു വീണു താഴെ കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് തെറിച്ചു വീണു മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കാലപ്പഴക്കം ചെന്നതിനെ തുടര്‍ന്ന് ചാര്‍ജര്‍ ഇന്‍സുലേഷന്‍ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. ചാര്‍ജര്‍ വയറിന്റെ ഒരുഭാഗം കരിഞ്ഞ നിലയിലുമായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കി. അതേസമയം മൊബൈല്‍ഫോണിനു തകരാര്‍ ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പെയിന്റിങ് കോണ്‍ട്രാക്ടറായിരുന്നു മരിച്ച ശ്രീകണ്ഠന്‍.

വിവാദ ജ്യോതിഷി സന്തോഷ് മാധവന്‍ അന്തരിച്ചു

വിവാദ ജ്യോതിഷി സന്തോഷ് മാധവന്‍ അന്തരിച്ചു

കൊച്ചി: വിവാദ ജ്യോതിഷിയും പൂജാരിയുമായിരുന്ന സന്തോഷ് മാധവന്‍(50) അന്തരിച്ചു. ഹൃദയ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

സ്വയം പ്രഖ്യാപിത ആള്‍ദൈവമായ സന്തോഷ് മാധവന്‍ എന്ന സ്വാമി അമൃത ചൈതന്യയെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് കോടതി 16 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

പ്രവാസിയായ മലയാളി സ്ത്രീയില്‍ നിന്ന് 45 ലക്ഷം തട്ടിച്ചെന്ന കേസും ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ കൊച്ചിയില്‍ ശാന്തി തീരമെന്ന പേരില്‍ ഒരു ആശ്രമം നടത്തുകയായിരുന്നു സന്തോഷ് മാധവന്‍. 2009 മെയ് മാസത്തിലാണ് സന്തോഷ് മാധവനെ എറണാകുളം അഡീ. സെഷന്‍സ് കോടതി 16 വര്‍ഷം തടവിന് വിധിച്ചത്. എട്ടുവർഷത്തെ ജയിൽ വാസത്തിന് ശേഷം 2017ൽ ജയിൽ മോചിതനായി.